Just In
- 14 hrs ago
എസ്ബിഐ സേവിങ്സ് അക്കൗണ്ടും പാൻ കാർഡും എങ്ങനെ ലിങ്ക് ചെയ്യാം
- 15 hrs ago
ജിടിഎ 5 ഗെയിമിന്റെ പ്രീമിയം പതിപ്പ് സൌജന്യമായി നേടാൻ അവസരം
- 17 hrs ago
കിടിലൻ ഫീച്ചറുകളും മോഹിപ്പിക്കുന്ന വിലയും; ഇൻഫിനിക്സ് 12 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി
- 19 hrs ago
ടാറ്റ പ്ലേ vs എയർടെൽ ഡിജിറ്റൽ ടിവി; ഏറ്റവും മികച്ച ഒടിടി സെറ്റ് ടോപ്പ് ബോക്സ് സേവനം ഏതെന്നറിയാം
Don't Miss
- Sports
IPL 2022: രോഹിത് രക്ഷിക്കണം, ഡല്‍ഹിയെ വീഴ്ത്തണം, മുംബൈയോട് അഭ്യര്‍ഥനയുമായി ഡുപ്ലെസി
- Lifestyle
Daily Rashi Phalam: ജോലികള്‍ പൂര്‍ത്തിയാകും, പ്രതീക്ഷിച്ച ഫലം ലഭിക്കും; രാശിഫലം
- Movies
'നിങ്ങളിൽ ആര് ജയിച്ചാലും ഞാൻ സന്തോഷതി'യാണെന്ന് ദിൽഷ, രാജരാജേശ്വരി അധോലോകത്തിലേക്ക് ക്യാപ്റ്റൻസി എത്തി!
- Finance
പകവീട്ടി 'കരടി'കള്‍! അമേരിക്കന്‍ എസ്&പി-500 ബെയര്‍ മാര്‍ക്കറ്റിലേക്ക്; ആശങ്കയോടെ ഇന്ത്യന്‍ നിക്ഷേപകര്‍
- News
ഇടവേളയ്ക്ക് ശേഷം ജെറ്റ് എയര്‍വേസ് തിരിച്ചെത്തുന്നു; അനുമതി നല്കി ഡിജിസിഎ
- Automobiles
ഒരു ലോഡ് അപ്പ്ഡേറ്റുകളുമായി 2022 Scorpio-N അവതരിപ്പിച്ച് Mahindra; ലോഞ്ച് ജൂൺ 27 -ന്
- Travel
പ്ലാന്‍ ചെയ്യാം ലഡാക്കിന്റെ നിഗൂഢതകളിലേക്ക് ഹെമിസ് ഉത്സവം കൂടുവാനുള്ള യാത്ര
1,000 രൂപ ഡിസ്കൗണ്ട് വിലയ്ക്ക് സാംസങ് ഗാലക്‌സി എഫ് 12 ഫ്ളിപ്പ്കാർട്ടിൽ വിൽപ്പന നടത്തുന്നു
ഈ വർഷം ആദ്യം ഇന്ത്യയിൽ 10,999 രൂപയ്ക്ക് സാംസങ് ഗാലക്‌സി എഫ് 12 സ്മാർട്ഫോൺ (Samsung Galaxy F12) അവതരിപ്പിച്ചു. 4 ജിബി റാം + 64 ജിബി സ്റ്റോറേജ്, 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലുകൾ യഥാക്രമം 10,999 രൂപ, 11,999 രൂപ വിലകളിൽ വിപണിയിൽ നിന്നും ലഭ്യമാണ്. ഈ ബജറ്റ് സാംസങ് സ്മാർട്ട്ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും 1,000 രൂപ കിഴിവിൽ നിങ്ങൾക്ക് സ്വന്തമാക്കാം. ഈ ഓഫ്ഫർ ഒരു നിശ്ചിത സമയത്തേക്ക് മാത്രമാണ് ലഭ്യമാകുക. ഇന്ത്യയിൽ ഫ്ലിപ്കാർട്ട് ഇപ്പോൾ സാംസങ് ഗാലക്‌സി എഫ് 12 സ്മാർട്ഫോൺ വൻ വിലകിഴിവിൽ വിൽപ്പന നടത്തുന്നു. 64 ജിബി, 128 ജിബി എന്നീ രണ്ട് മോഡലുകൾ 1,000 രൂപ കിഴിവിൽ ലഭ്യമാണ്. എന്നാൽ, ഈ ഓഫർ ഐസിഐസിഐ ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് മാത്രമായിട്ടായിരിക്കും ലഭ്യമാകുന്നത്.

ഫ്ലിപ്കാർട്ടിൽ സാംസങ് ഗാലക്‌സി എഫ് 12 വിൽപ്പനയ്ക്ക്
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ നിന്ന് സാംസങ് ഗാലക്‌സി എഫ് 12 സ്മാർട്ട്‌ഫോൺ വാങ്ങുന്നതിന് ഫ്ലിപ്പ്കാർട്ട് ഐസിഐസിഐ ബാങ്കുമായി സഹകരിച്ച് 1,000 രൂപ തൽക്ഷണ കിഴിവ് ഇപ്പോൾ നൽകുന്നുണ്ട്. ഡിസ്‌കൗണ്ട് നൽകിയതിന് ശേഷം സാംസങ് ഗാലക്‌സി എഫ് 22 64 ജിബി സ്റ്റോറേജ് മോഡൽ 9,999 രൂപയ്ക്കും, 128 ജിബി മോഡൽ 10,999 രൂപയ്ക്കും സ്വന്തമാക്കാവുന്നതാണ്. 10,000 രൂപയിൽ താഴെ വില വരുന്ന ഒരു സ്മാർട്ഫോൺ വാങ്ങാൻ നിങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ ഇപ്പോൾ ലഭിക്കുന്ന മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് സാംസങ് ഗാലക്‌സി എഫ് 22.

സാംസങ് ഗാലക്‌സി എഫ് 12 സ്മാർട്ഫോണിൻറെ സവിശേഷതകൾ
ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1ൽ പ്രവർത്തിക്കുന്ന ഗാലക്‌സി എഫ് 12 സ്മാർട്ട്ഫോണിൽ ഡ്യുവൽ നാനോ സിം സപ്പോർട്ട് ചെയ്യുന്നു. 6.5 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയാണ് ഈ സ്മാർട്ഫോണിൽ നൽകിയിരിക്കുന്നത്. ഇതിലെ ഡിസ്‌പ്ലേയ്ക്ക് 20: 9 ആസ്പെക്റ്റ് റേഷിയോയും 90 ഹെർട്സ് വരെ റിഫ്രഷ് റേറ്റുമുണ്ട്. 4 ജിബി റാമുള്ള ഒക്ടാകോർ എക്‌സിനോസ് 850 SoC പ്രോസസറാണ് കരുത്തേകുന്നത്. 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ഈ സ്മാർട്ഫോണിൽ സാംസങ് നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്‌സി എഫ് 12 സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ
എഫ് / 2.0 ലെൻസുള്ള 48 മെഗാപിക്സൽ സാംസങ് ജിഎം 2 പ്രൈമറി സെൻസർ, എഫ് / 2.2 അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 5 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ് / 2.4 അപ്പർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിയുള്ള ക്വാഡ് റിയർ ക്യാമറ സംവിധാനം ഈ ഹാൻഡ്‌സെറ്റിലുണ്ട്. മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറുമുണ്ട്.

4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വരുന്നത്. ഫിംഗർപ്രിന്റ് സെൻസറും കൂടാതെ 15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. ഈ ബാറ്ററി ഒരു ദിവസത്തിൽ കൂടുതൽ ചാർജ് നിൽക്കുമെന്ന് കമ്പനി വ്യക്തമാക്കി. സെലസ്റ്റിയൽ ബ്ലാക്ക്, സീ ഗ്രീൻ, സ്കൈ ബ്ലൂ കളർ ഓപ്ഷനുകളിൽ സാംസങ് ഗാലക്‌സി എഫ് 12 ലഭ്യമാണ്.
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999