Just In
- 11 hrs ago
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- 15 hrs ago
ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!
- 17 hrs ago
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- 19 hrs ago
ഒരു 'റിലാക്സേഷൻ' വേണ്ടേ? 'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്
Don't Miss
- Movies
'മക്കൾക്കായി ഒരുമിച്ചു'; വർഷങ്ങൾക്ക് ശേഷം പ്രിയനും ലിസിയും ഒറ്റ ഫ്രെയിമിൽ സിദ്ധാർഥ് പ്രിയദര്ശന് വിവാഹിതനായി!
- News
ഒരാഴ്ച തികച്ചുവേണ്ട ആ സന്തോഷവാര്‍ത്ത തേടിയെത്തും; ഈ രാശിക്കാര്‍ ഇനി ലക്ഷപ്രഭുക്കള്‍!!
- Sports
IPL: റോയല്‍സില്‍ ഇവര്‍ക്ക് എന്തുപറ്റി? ക്ലച്ച് പിടിച്ചില്ല, ഇതാ അഞ്ചു വമ്പന്മാര്
- Lifestyle
Horoscope Today, 4 February 2023: പണം നേടാനുള്ള ശ്രമങ്ങളില്‍ വിജയം, ആഗ്രഹിച്ച ജോലിനേട്ടം; രാശിഫലം
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
Samsung Galaxy F13: ബജറ്റ് വിപണിയിലെ പുതിയ താരം; സാംസങ് ഗാലക്സി എഫ് 13 സ്മാർട്ട്ഫോണിനെക്കുറിച്ച് അറിയാം
സാംസങ് ഗാലക്സി എഫ് 13 സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഗാലക്സി എം53 സ്മാർട്ട്ഫോണിന് ഒപ്പം അവതരിപ്പിച്ച ഓട്ടോ ഡാറ്റ സ്വിച്ചിങ് ഓപ്ഷൻ പോലെയുള്ള ഫീച്ചറുകളും സ്പെക്സുമായിട്ടാണ് ഗാലക്സി എഫ് സീരീസിലെ ഈ പുതിയ ഡിവൈസ് ഇന്ത്യയിൽ എത്തുന്നത്. സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 6000 എംഎഎച്ച് ബാറ്ററി, 15 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിവയും പുതിയ സാംസങ് ഗാലക്സി എഫ് 13 സ്മാർട്ട്ഫോണിൽ ലഭ്യമാണ് (samsung galaxy f13).

samsung galaxy f13: സാംസങ് ഗാലക്സി എഫ് 13 സ്പെസിഫിക്കേഷനുകൾ
6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽസിഡി ഇൻഫിനിറ്റി-വി ഡിസ്പ്ലെയാണ് സാംസങ് ഗാലക്സി എഫ് 13 സ്മാർട്ട്ഫോണിൽ ഉള്ളത്. 2408 x 1080 പിക്സൽ റെസല്യൂഷനും സാംസങ് ഗാലക്സി എഫ് 13 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയിൽ ലഭ്യമാണ്. 60 ഹെർട്സ് റിഫ്രഷ് റേറ്റ്, ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ, പരമാവധി 480 നിറ്റ്‌സ് വരെ ബ്രൈറ്റ്നസ് എന്നിവയും സാംസങ് ഗാലക്സി എഫ് 13 സ്മാർട്ട്ഫോണിന്റെ പ്രത്യേകതയാണ്.

8 എൻഎം പ്രൊസസിനെ അടിസ്ഥാനമാക്കിയുള്ള ഒക്ടാ കോർ എക്‌സിനോസ് 850 പ്രൊസസറാണ് സാംസങ് ഗാലക്സി എഫ് 13 സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ഈ പ്രൊസസർ മാലി- ജി52 ജിപിയുവുമായി പെയർ ചെയ്തിരിക്കുന്നു. 4 ജിബി റാമിന് ഒപ്പം 64 ജിബി, 128 ജിബി സ്റ്റോറേജ് ഓപ്ഷനുകളും സാംസങ് ഗാലക്സി എഫ് 13 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി സ്റ്റോറേജ് 1 ടിബി വരെയായി കൂട്ടാനും സാധിക്കും.

ആൻഡ്രോയിഡ് 12 ഒഎസ് ബേസ് ചെയ്ത് എത്തുന്ന സാംസങ് വൺ യുഐ വേർഷനിലാണ് ഗാലക്‌സി എഫ് 13 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഡ്യുവൽ നാനോ സിം കാർഡുകളും സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും പുതിയ സ്മാർട്ട്ഫോണിൽ ലഭ്യമാണ്. ഡ്യുവൽ 4ജി വോൾട്ടീ, വൈഫൈ, ബ്ലൂടൂത്ത് 5, യുഎസ്ബി ടൈപ്പ് സി പോർട്ട്, ജിപിഎസ്. തുടങ്ങിയ കണക്ടിവിറ്റി സപ്പോർട്ടുകളും സാംസങ് ഗാലക്സി എഫ് 13 ഫീച്ചർ ചെയ്യുന്നു.

ഇമേജിങിനായി സാംസങ് ഗാലക്സി എഫ്13 സ്മാർട്ട്ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഫീച്ചർ ചെയ്യുന്നത്. എഫ്/1.8 അപ്പേർച്ചറും എൽഇഡിഫ്ലാഷും ഉള്ള 50 മെഗാ പിക്സൽ പ്രൈമറി സെൻസറാണ് ഈ ക്യാമറ സജ്ജീകരണത്തിന്റെ ഹൈലൈറ്റ്. എഫ്/2.2 അപ്പേർച്ചർ ഉള്ള 5 മെഗാ പിക്സൽ സെക്കണ്ടറി അൾട്ര വൈഡ് ആംഗിൾ ലെൻസ്, എഫ്/2.4 അപ്പേർച്ചർ ഉള്ള 2 മെഗാ പിക്സൽ ഡെപ്ത് സെൻസർ എന്നിവയും ഈ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിൽ ഉണ്ട്.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ്/2.2 അപ്പേർച്ചറുള്ള 8 മെഗാ പിക്സൽ സെൽഫി ക്യാമറ സെൻസറാണ് ഡിവൈസിൽ നൽകിയിരിക്കുന്നത്. 6000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്സി എഫ്13 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 15 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും സാംസങ് ഗാലക്സി എഫ്13 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. സാംസങ് ഗാലക്സി എഫ്13 സ്മാർട്ട്ഫോണിന്റെ വിലയും മറ്റ് കാര്യങ്ങളും അറിയാൻ തുടർന്ന് വായിക്കുക.

Samsung Galaxy F13: സാംസങ് ഗാലക്സി എഫ് 13 വിലയും ലഭ്യതയും
സൺറൈസ് കോപ്പർ, വാട്ടർഫാൾ ബ്ലൂ, നൈറ്റ്സ്‌കി ഗ്രീൻ എന്നിവയുൾപ്പെടെ മൂന്ന് കളർ ഓപ്ഷനുകളിലാണ് സാംസങ് ഗാലക്സി എഫ്13 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തിരിക്കുന്നത്. രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് സാംസങ് ഗാലക്സി എഫ് 13 സ്മാർട്ട്ഫോൺ വിപണിയിലേക്ക് വരുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജും ഉള്ളതാണ് എൻട്രി ലെവൽ വേരിയന്റിന് 11,999 രൂപയാണ് വില വരുന്നത്.

4 ജിബി റാമും 128 ജിബി റോമും ഉൾക്കൊള്ളുന്ന ഹൈ എൻഡ് വേരിയന്റിന് 12,999 രൂപയാണ് വില വരുന്നത്. ഈ പുതിയ സ്മാർട്ട്‌ഫോൺ ജൂൺ 29 മുതൽ ഫ്ലിപ്പ്കാർട്ട്, ഔദ്യോഗിക സാംസങ് ഓൺലൈൻ സ്റ്റോറുകൾ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി വിൽപ്പനയ്‌ക്കെത്തും. ലോഞ്ച് ഓഫറിന്റെ ഭാഗമായി ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്കും ഇഎംഐ പേയ്‌മെന്റ് ഓപ്ഷൻ സെലക്റ്റ് ചെയ്യുന്നവർക്കും 1,000 രൂപ ഡിസ്കൌണ്ട് ലഭിക്കും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470