Home
Mobile

പോരട്ടങ്ങനെ പോരട്ടെ! ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിലിൽ സാംസങ് 5ജി ഫോണിന് വെറും 9,990 രൂപ

സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളും ബാങ്ക് ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിൽ (Flipkart Year End Sale) പുരോഗമിക്കുകയാണ്. ഇതിനോടകം ആരംഭിച്ച ഓഫർ സെയിൽ ഡിസംബർ 16 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. മറ്റ് നിരവധി സ്മാർട്ട്ഫോണുകൾക്കൊപ്പം സാംസങ് ഗാലക്സി എഫ്14 5ജിയും വൻ വിലക്കുറവിൽ ഫ്ലിപ്പ്കാർട്ട് ലഭ്യമാക്കിയിരിക്കുന്നു.

നിലവിൽ ഏറ്റവും കുറഞ്ഞ ചെലവിൽ സാംസങ് ഗാലക്സി എഫ്14 5ജി ( SAMSUNG Galaxy F14 5G ) വാങ്ങാനുള്ള അ‌വസരമാണ് ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിൽ ഒരുക്കിയിരിക്കുന്നത്. യഥാർഥത്തിൽ ഈ ഗാലക്സി 5ജി ഫോണിന് 17,490 രൂപയാണ് വിലയെന്ന് ഫ്ലിപ്പ്കാർട്ട് പറയുന്നു.

ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിലിൽ സാംസങ് 5ജി ഫോണിന് വെറും 9,990 രൂപ

17,490 രൂപ വിലയുള്ള ഈ ഫോൺ ഇയർ എൻഡ് സെയിലിന്റെ ഭാഗമായി 34 ശതമാനം ഡിസ്കൗണ്ടിൽ 11,490 രൂപ വിലയിലാണ് ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പുറമേ തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് 1500 രൂപ ഡിസ്കൗണ്ടും ലഭിക്കും. ഇതോടെ ഈ ഫോൺ 9,990 രൂപയ്ക്ക് വാങ്ങാം.

സാംസങ് ഗാലക്സി എഫ് 14 5ജിയുടെ 4ജിബി റാം 128 ജിബി സ്റ്റോ​റേജ് വേരിയന്റാണ് ഈ വിലയിൽ ലഭ്യമാകുക. ഇതിന്റെ ഉയർന്ന വേരിയന്റായ 6 ജിബി+ 128 ജിബി മോഡലും കുറഞ്ഞ വിലയിൽ വാങ്ങാം. 18,490 രൂപ വിലയുള്ള ഈ ഫോൺ 32 ശതമാനം ഡിസ്കൗണ്ടിൽ 12,490 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിലിൽ സാംസങ് 5ജി ഫോണിന് വെറും 9,990 രൂപ

വിലയിലെ ഈ ഡിസ്കൗണ്ടിന് പുറമേ ആകർഷകമായ ബാങ്ക് ഓഫറുകൾ 6ജിബി മോഡലിനും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു 5ജി ഫോണിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്കും പുതിയൊരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും പരിഗണിക്കാവുന്ന കുറഞ്ഞ വിലയുള്ള മികച്ച 5ജി ഫോൺ ആണ് ഗാലക്സി എഫ് 14 5ജി.

സാംസങ് ഗാലക്സി എഫ്14 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.6 ഇഞ്ച് ഫുൾ HD പ്ലസ് IPS ഡിസ്‌പ്ലേയോടെയാണ് ഈ സാംസങ് സ്മാർട്ട്ഫോൺ പുറത്തിറങ്ങിയിരിക്കുന്നത്. കുറഞ്ഞ വിലയിൽ എത്തുന്നു എങ്കിലും ഈ വിലയ്ക്ക് ഉള്ളിൽ നിന്നുകൊണ്ട് ഈ സ്ക്രീൻ മികച്ച കാഴ്ചാനുഭവം വാഗ്ദാനം ചെയ്യുന്നു.

സാംസങ്ങിന്റെ സ്വന്തം എക്‌സിനോസ് 1330 ഒക്ട കോർ പ്രോസസർ ആണ് ഈ അ‌ഫോർഡബിൾ 5ജി ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 13 അ‌ടിസ്ഥാനമാക്കിയുള്ള വൺയുഐയിൽ ആണ് പ്രവർത്തനം. 4ജിബി, 6ജിബി എന്നിങ്ങനെ രണ്ട് റാം വേരിയന്റുകളിൽ ലഭ്യമാണ്. 128 ജിബി ഇന്റേണൽ സ്റ്റോറേജാണ് എഫ്14 വാഗ്ദാനം ചെയ്യുന്നത്. എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വിപുലീകരിക്കാൻ കഴിയും.

ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിലിൽ സാംസങ് 5ജി ഫോണിന് വെറും 9,990 രൂപ

50MP പ്രൈമറി ക്യാമറ സെൻസർ + 2MP ഡെപ്ത് സെൻസർ എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ 5ജി ഫോണിൽ ഉള്ളത്. ഇതോടൊപ്പം സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13MP ഫ്രണ്ട് ക്യാമറയും ഉണ്ട്. ഇതും പതിനായിരം രൂപയിൽ താഴെ വിലയിൽ ഒരു മികച്ച നേട്ടം തന്നെയാണ്.

25 വാട്ട്സ് ഫാസ്റ്റ് ചാർജിംഗ് സൗകര്യത്തോടെ 6000 mAh ബാറ്ററി നൽകുന്നു എന്നതാണ് ഈ 5ജി ഫോണിന്റെ മറ്റൊരു നേട്ടം. ഇത് ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾക്ക് തുണയാകും. 5G, ഡ്യുവൽ 4G VoltE, Wi-Fi 802.11 ac, ബ്ലൂടൂത്ത്, GPS, USB Type-C പോർട്ട് തുടങ്ങി നിരവധി കണക്റ്റിവിറ്റി പിന്തുണകൾ ഈ ഫോണിലുണ്ട്.

ഫിംഗർപ്രിന്റ് സ്കാനർ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും ഉണ്ട്. ഈ ഫീച്ചറുകളെല്ലാം തികഞ്ഞ ഒരു 5ജി സ്മാർട്ട്ഫോൺ, അ‌തും സാംസങ് പോലൊരു പ്രശ്സ്തമായ ബ്രാൻഡിന്റെ 5ജി സ്മാർട്ട്​ഫോൺ പതിനായിരത്തോട് അ‌ടുത്ത വിലയിൽ ലഭ്യമാകുന്നത് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഒരു സുവർണാവസരം തന്നെയാണ്. താൽപര്യമുള്ളവർ ഡിസംബർ 16 ന് മുൻപ് ഈ അ‌വസരം പ്രയോജനപ്പെടുത്തുക.

More from GizBot

Best Mobiles in India

English summary
Flipkart offers an opportunity to buy Samsung Galaxy F14 5G at the lowest cost. Priced at Rs 17,490, Flipkart has listed the phone at Rs 11,490 at a 34 percent discount as part of its year-end sale. 1500 off on purchases made using selected bank cards. With this, you can buy this phone for Rs 9,990.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X