എഫ്14-ൽ ഞെട്ടിക്കുമോ സാംസങ്; അറിയാവുന്നതെല്ലാം പറഞ്ഞുതരാം
സാംസങ് മറ്റൊരു ബജറ്റ് / മിഡ്റേഞ്ച് ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. ഗൂഗിൾ പ്ലേ ലിസ്റ്റിങിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ ഫോൺ എത്തുന്നതായി ഉറപ്പിക്കുന്നത്. സാംസങ് ഗാലക്സി എഫ്14 5ജിയാണ് സാംസങ് പുറത്തിറക്കാൻ ഒരുങ്ങുന്ന പുത്തൻ ബജറ്റ് ഫോൺ. സാംസങ് എക്സിനോസ് ചിപ്പ്സെറ്റിലാണ് ഫോൺ പ്രവർത്തിക്കുന്നത്.
പുതിയ ഫോൺ ആഗോള തലത്തിൽ ഗാലക്സി എം സീരീസിന് കീഴിൽ ലോഞ്ച് ചെയ്യാനാണ് സാധ്യത. കഴിഞ്ഞ വർഷം വിപണിയിൽ എത്തിച്ച സാംസങ് ഗാലക്സി എഫ് 13 സ്മാർട്ട്ഫോണിന്റെ പിൻഗാമിയായാണ് സാംസങ് ഗാലക്സി എഫ്14 5ജി സ്മാർട്ട്ഫോൺ അവതരിപ്പിക്കുന്നത്. ഗൂഗിൾ പ്ലേ ലിസ്‌റ്റിങിൽ സ്‌മാർട്ട്‌ഫോൺ പ്രത്യക്ഷപ്പെട്ടത് സൂചിപ്പിക്കുന്നത് സാംസങ് ഗാലക്സി എഫ്14 5ജി സ്‌മാർട്ട്‌ഫോൺ ഉടൻ ലോഞ്ച് ചെയ്യുമെന്നാണ്. പുത്തൻ സ്മാർട്ട്‌ഫോണിനെക്കുറിച്ച് ഇപ്പോൾ ലഭ്യമായ വിവരങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Samsung Galaxy F14 5G : സാംസങ് ഗാലക്സി എഫ്14 5ജി സ്മാർട്ട്ഫോൺ
സാംസങ് ഗാലക്സി എഫ്14 5ജി എന്ന ഡിവൈസ് പുറത്തിറക്കുമെന്ന തരത്തിലുള്ള യാതൊരു സൂചനകളും സാംസങ് നൽകിയിട്ടില്ല എന്ന കാര്യം യൂസേഴ്സ് അറിഞ്ഞിരിക്കണം. സാംസങ് ഗാലക്സി എഫ്14 5ജി സ്മാർട്ട്‌ഫോണിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകളും പ്രത്യേകതകളും ഗൂഗിൾ പ്ലേ ലിസ്റ്റിങ്, ലീക്ക് റിപ്പോർട്ടുകൾ. റൂമറുകൾ എന്നിവയിൽ നിന്നും ശേഖരിച്ചവയാണ്. കൂടുതൽ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു.
സാംസങ് ഗാലക്സി എഫ്14 5ജി ഫീച്ചറുകൾ
സാംസങ് ഗാലക്സി എഫ്14 5ജി സ്മാർട്ട്ഫോൺ കമ്പനി അവതരിപ്പിക്കുമെന്നതിന് സ്ഥിരീകരണമാണ് ഗൂഗിൾ പ്ലേ ലിസ്റ്റിങിൽ ഡിവൈസ് വന്നത്. ഡിവൈസിന്റെ പേര് ഉറപ്പിക്കുന്നതിനൊപ്പം സാംസങ് എക്സിനോസ് 1330 ചിപ്പ്സെറ്റ് ഡിവൈസ് ഫീച്ചർ ചെയ്യുമെന്നും ലിസ്റ്റിങ് സൂചന നൽകുന്നു. ലോവർ മിഡ്റേഞ്ച് സെഗ്മെന്റ് ചിപ്പ്സെറ്റുകളിൽ തരക്കേടില്ലാത്ത പെർഫോമൻസും എക്സിനോസ് 1330 നൽകുന്നുണ്ട്.

5nm ഇയുവി ഫാബ്രിക്കേഷൻ പ്രോസസ് ഉപയോഗപ്പെടുത്തിയാണ് സാംസങ് എക്‌സിനോസ് 1330 പ്രോസസർ തയ്യാറാക്കിയിരിക്കുന്നത്. 2.4 ഗിഗാഹെർട്സ് ക്ലോക്ക് ചെയ്യുന്ന രണ്ട് കോർട്ടെക്സ്-എ78 പെർഫോമൻസ് കോറുകളും 2.0 ഗിഗാഹെർട്സ് ക്ലോക്ക് ചെയ്യുന്ന ആറ് കോർട്ടെക്സ്-എ55 എഫിഷ്യൻസി കോറുകളുമാണ് ഈ ഒക്ട കോർ ചിപ്പ്‌സെറ്റ് പായ്ക്ക് ചെയ്യുന്നത്. എക്സിനോസ് 1330 പ്രോസസർ മാലി-ജി58 എംപി2 ജിപിയുവുമായും പെയർ ചെയ്തിരിക്കുന്നു.
Samsung Galaxy F14 സ്മാർട്ട്ഫോൺ 5ജി നെറ്റ്‌വർക്ക് സപ്പോർട്ട് നൽകുമെന്നും ഈ ലിസ്റ്റിങ് സ്ഥിരീകരിക്കുന്നുണ്ട്. ഇതോടെ എഫ് 13 സ്മാർട്ട്ഫോൺ, 4ജി മാത്രം നൽകുന്ന അവസാനത്തെ എഫ് സീരീസ് ഡിവൈസ് ആയിരിക്കുമെന്നും ഏതാണ്ട് ഉറപ്പിക്കാം. സാംസങ് ഗാലക്സി എഫ്14 5ജി സ്മാർട്ട്ഫോൺ 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് പിഎൽഎസ് എൽസിഡി ഡിസ്പ്ലെ ഫീച്ചർ ചെയ്യാനാണ് സാധ്യത. വാട്ടർ ഡ്രോപ്പ് നോച്ചും 1080 x 2048 പിക്സൽ റെസല്യൂഷനും ഫോൺ പായ്ക്ക് ചെയ്തേക്കാം.

സാംസങ് ഗാലക്സി എഫ്14 5ജി വിലയും ലഭ്യതയും
സാംസങ് ഗാലക്സി എഫ്14 5ജിയുടെ പിൻഗാമിയായ ഗാലക്സി എഫ്13 2022 ജൂണിലാണ് ലോഞ്ച് ചെയ്തത്. ഡിവൈസ് രാജ്യത്ത് വാങ്ങാനും ലഭ്യമാണ്. ഈയൊരു ശീലം വച്ച് സാംസങ് ഗാലക്സി എഫ്14 5ജി സ്മാർട്ട്ഫോൺ വരുന്ന ജൂൺ മാസത്തിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യാനാണ് സാധ്യത. എഫ്14 5ജി സ്മാർട്ട്ഫോണിന് സമാനമായ ഫീച്ചറുകളുള്ള എം14 5ജിയും യൂസേഴ്സിന് നല്ലൊരു ഓപ്ഷനാണ്. 4 ജിബി റാമുമായി വരുന്ന ഡിവൈസിന് 64 ജിബി, 128 ജിബി സ്റ്റോറേജ് വേരിയന്റുകളുമുണ്ട്.


Click it and Unblock the Notifications








