Home
Mobile

കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്

ഇന്ത്യയിലെ ഉപയോക്കാക്കളുടെ ആഗ്രഹം നിറവേറ്റും വിധത്തിൽ ഗാലക്സി F15 5ജിയുടെ പുതിയ വേരിയന്റുമായി സാംസങ് രംഗത്ത്. ഗാലക്സി F15 5ജിയുടെ 4GB+ 128GB, 6GB+ 128GB വേരിയെന്റുകൾ ഈ വർഷം മാർച്ചിൽ സാംസങ് ലോഞ്ച് ചെയ്തിരുന്നു. ഇതിന് പുറമേയാണ് ഇപ്പോൾ പുതിയ വേരിയന്റ് അ‌വതരിപ്പിച്ചിരിക്കുന്നത്.

ഗാലക്സി ഗാലക്സി F15 5ജി ലോഞ്ച് ചെയ്തപ്പോൾ കുറച്ചുകൂടി ഉയർന്ന റാം+ സ്റ്റോറേജ് ഓപ്ഷൻ ലഭ്യമായിരുന്നു എങ്കിൽ നന്നായിരുന്നു എന്ന് ഏറെപ്പേർ ആഗ്രഹിച്ചിരുന്നു. അ‌വരുടെ ആഗ്രഹം നിറവേറ്റും വിധത്തിൽ ഗാലക്സി എഫ്15 5ജിയുടെ 8GB റാം+ 128GB സ്റ്റോറേജ് വേരിയന്റാണ് ഇ​പ്പോൾ സാംസങ് പുതിയതായി അ‌വതരിപ്പിച്ചിരിക്കുന്നത്.

കേറി വാടാ മക്കളെ! എത്തി സാംസങ്  ഗാലക്സി F15 5G പുതിയ വേരിയന്റ്

സാധാരണക്കാരിലേക്ക് ഒരു മികച്ച 5ജി സ്മാർട്ട്ഫോണിന്റെ ഫീച്ചറുകൾ മാന്യമായ വിലയിൽ അ‌വതരിപ്പിച്ചുകൊണ്ടാണ് സാംസങ് ഗാലക്സി എഫ്15 5ജി (Samsung Galaxy F15 5G) എത്തിയിരിക്കുന്നത്. പുതിയ വേരിയന്റായ 8GBറാം+ 128GB സ്റ്റോറേജ് മോഡലിന് 15,999 രൂപയാണ് വില. മുൻപ് 4ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റ് എത്തിയത് ഇതേ വിലയിൽ ആയിരുന്നു.

എന്നാൽ പുതിയ വേരിയന്റ് എത്തിയതോടെ പഴയ വേരിയന്റുകളുടെ വിലയിലും അ‌തിന് അ‌നുസരിച്ചുള്ള മാറ്റം ഉണ്ടാകും. ഇന്ത്യയുടെ പ്രത്യേക സാഹചര്യങ്ങൾക്ക് മുൻഗണന നൽകിയാണ് സാംസങ് ഗാലക്സി എഫ്15 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ഇന്ത്യക്ക് പുറമേ ബംഗ്ലാദേശിലും ഈ വേരിയന്റുകൾ സാംസങ് പുറത്തിറക്കുന്നുണ്ട്.

കേറി വാടാ മക്കളെ! എത്തി സാംസങ്  ഗാലക്സി F15 5G പുതിയ വേരിയന്റ്

നാല് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഗാലക്സി F15 5ജിക്ക് സാംസങ് വാഗ്ദാനം ചെയ്തിട്ടുണ്ട്. 5ജി, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, കോളുകൾക്കുള്ള നോയ്‌സ് ക്യാൻസലേഷൻ ഫീച്ചർ, 5 ജി എന്നിവയും ഈ സ്മാർട്ട്ഫോണിലെ പ്രധാന ഫീച്ചറുകളാണ്.

ഇന്ത്യയിൽ 5ജി സ്മാർട്ട്ഫോൺ വിപണിയെ ആടിയുലക്കുന്ന വിധത്തിലുള്ള മത്സരം കാഴ്ചവെക്കാൻ ഗാലക്സി F15 5ജിയുടെ വരവ് ഇടയാക്കും. ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നീ ഓൺലൈൻ സൈറ്റുകളിലും റീട്ടെയിൽ സ്റ്റോറുകളിലും ഈ സാംസങ് ഫോൺ ലഭ്യമാകും. മുൻപ് പുറത്തിറങ്ങിയ വേരിയന്റുകളിലെ ഫീച്ചറുകൾ തന്നെയാണ് പുതിയ എഫ്15 5ജിയിലും ഉള്ളത്.

സാംസങ് ഗാലക്സി എഫ്15 5ജിയുടെ പ്രധാന ഫീച്ചറുകൾ: പല ഫീച്ചറുകളും സെഗ്മെന്റിലെ തന്നെ ഏറ്റവും മികച്ച ഫീച്ചറുകളാണ് എന്നതാണ് എഫ്15 5ജിയെ ശ്രദ്ധേയമാക്കുന്നത്. 6.5 ഇഞ്ച് FHD+ sAMOLED ഡിസ്‌പ്ലേയോടൊപ്പം 90Hz റിഫ്രഷ് റേറ്റും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. മീഡിയടെക് ഡൈമെൻസിറ്റി 6100+ പ്രോസസർ ആണ് ഈ സാംസങ് 5ജി സ്മാർട്ട്ഫോണിന്റെ കരുത്ത്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം സാംസങ് ഈ ഫോണിൽ ഒരുക്കിയിട്ടുണ്ട്. 50എംപി മെയിൻ ക്യാമറ, 5എംപി സെൻസർ, 2എംപി സെൻസർ എന്നിവ അ‌ടങ്ങുന്നതാണ് ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്. സെൽഫികൾക്കായി 13MP ഫ്രണ്ട് ക്യാമറയും ഗാലക്സി എഫ്15 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്.

കേറി വാടാ മക്കളെ! എത്തി സാംസങ്  ഗാലക്സി F15 5G പുതിയ വേരിയന്റ്

സെഗ്മെന്റിലെ ഏറ്റവും മികച്ച, 6,000mAh ബാറ്ററിയാണ് ഗാലക്സി എഫ്15 5ജിയിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. ഒറ്റ ചാർജിൽ രണ്ട് ദിവസം വരെ ഫോൺ ഉപയോഗിക്കാൻ സാധിക്കുമെന്ന് സാംസങ് അവകാശപ്പെടുന്നു. 5ജി, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, കോളുകൾക്കുള്ള നോയ്‌സ് ക്യാൻസലേഷൻ ഫീച്ചർ, 5 ജി എന്നിവയും ഈ സ്മാർട്ട്ഫോണിലെ പ്രധാന ഫീച്ചറുകളാണ്.

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള OneUI 6ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. നാല് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഗാലക്സി F15 5ജിക്ക് സാംസങ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ജാസി ഗ്രീൻ, ഗ്രൂവി വയലറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഗാലക്സി F15 5G ലഭ്യമാകുക.

ചാർജർ ഫോണിനോടൊപ്പം ലഭിക്കില്ല എന്നത് ഒരു പോരായ്മയാണെങ്കിലും കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറോടെ എത്തുന്ന ഫോൺ എന്ന നിലയിൽ വിപണി പിടിക്കാൻ സാംസങ് ഗാലക്സി എഫ്15 5ജിക്ക് സാധിച്ചേക്കും. ലോഞ്ച് ഓഫർ എന്ന നിലയിൽ 1000 രൂപ ഡിസ്കൗണ്ട് പുതിയ വേരിയന്റിന് ലഭിക്കും. അ‌തിനാൽ ഫ്ലിപ്പ്കാർട്ടിൽനിന്ന് ഇപ്പോൾ ഇത് 14,999 രൂപ വിലയിൽ വാങ്ങാം.

Best Mobiles in India

English summary
Samsung Galaxy F15 5G launched there new variant 8GB + 128GB in India. Galaxy F15 5G smartphone already launched 4GB + 128GB and 6GB + 128GB models in India back in March. The Samsung Galaxy F15 5G 8GB + 128GB model is priced at Rs. 15,999.The phone packs a 6.5″ FHD+ 90Hz AMOLED Infinity-V display with a 13MP camera inside the notch, is powered by MediaTek Dimensity 6100+ SoC with up to 6GB of RAM and up to 6GB of virtual RAM.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X