ഡിസ്കൗണ്ട് കണ്ടമാനം! ഈ സാംസങ് 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ വാരിക്കോരി വിൽക്കുന്നു
ബജറ്റ് വിലയിൽ 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് കിടിലൻ ഡീലുകൾ മുന്നോട്ട് വച്ച് സാംസങ് 5ജി സ്മാർട്ട്ഫോൺ. ഈ വർഷം മാർച്ചിൽ സാംസങ് ഇന്ത്യയിൽ ലോഞ്ച് ചെയ്ത സാംസങ് ഗാലകസി F15 5ജി (Samsung Galaxy F15 5G) ആണ് ഇപ്പോൾ ആമസോണിൽ വൻ ഡിസ്കൗണ്ടിൽ ലഭ്യമായിരിക്കുന്നത്. ലോഞ്ച് ചെയ്യുന്ന സമയത്ത് 4ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള സാംസങ് ഗാലക്സി എഫ്15 5ജി അടിസ്ഥാന മോഡലിന് 15,999 രൂപയും 6ജിബി റാമും 128ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള മോഡലിന് 16,999 രൂപയുമായിരുന്നു വില.
ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ഗാലക്സി എഫ്15 5ജിയുടെ അടിസ്ഥാന മോഡൽ 12,999 രൂപ വിലയിലും 6ജിബി വേരിയന്റ് 14999 രൂപ വിലയിലും ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ രണ്ട് മോഡലിനും 1000 രൂപ വീതം ബാങ്ക് ഡിസ്കൗണ്ട് ഉണ്ട്. അതിനാൽ ഇവ 11999 രൂപ, 13999 രൂപ വിലകളിലാണ് ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാനാകുക. ഇതുകൂടാതെ മികച്ച എക്സ്ചേഞ്ച് ഡിസ്കൗണ്ടും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.

അതേസമയം, ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകുന്നതിനെക്കാൾ വളരെ കുറഞ്ഞ വിലയിൽ ഇതേ സാംസങ് ഗാലക്സി ഫോൺ ആമസോണിൽ പല വിലകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഗാലക്സി എഫ്15 5ജിയുടെ അടിസ്ഥാന മോഡൽ 12,485 രൂപ വിലയിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് കൂടാതെ 1750 രൂപ വരെ ബാങ്ക് ഡിസ്കൗണ്ടും വാഗ്ദാനം ചെയ്യുന്നുണ്ട്.
അതിനാൽ ഗാലക്സി എഫ്15 5ജി ആമസോണിൽ നിന്ന് വെറും 10735 രൂപ വിലയിൽ വാങ്ങാൻ സാധിക്കും. ഇതിന്റെ ഉയർന്ന മോഡലിനും സമാനമായ ബാങ്ക് ഡിസ്കൗണ്ട് ആമസോണിൽ കാണിക്കുന്നുണ്ട്. കുറഞ്ഞ വിലയിൽ ഒരു 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സാംസങ് ആരാധകർക്ക് ഫ്ലിപ്പ്കാർട്ടിലെയും ആമസോണിലെയും ഈ ഡീലുകൾ പരിഗണിക്കാവുന്നതാണ്.

ജാസി ഗ്രീൻ, ഗ്രൂവി വയലറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഗാലക്സി F15 5G ലഭ്യമാകുക. സാധാരണക്കാരിലേക്ക് ഒരു മികച്ച 5ജി സ്മാർട്ട്ഫോണിന്റെ ഫീച്ചറുകൾ മാന്യമായ വിലയിൽ ലഭ്യമാക്കാൻ ഗാലക്സി എഫ്15 5ജിയിലൂടെ സാംസങ് ശ്രമിക്കുന്നു. ഈ ഫോണിന്റെ പ്രധാന ഫീച്ചറുകൾ കൂടി പരിചയപ്പെടാം.
സാംസങ് ഗാലക്സി എഫ്15 5ജിയുടെ പ്രധാന ഫീച്ചറുകൾ: മീഡിയടെക് ഡൈമെൻസിറ്റി 6100+ പ്രോസസർ ആണ് ഈ സാംസങ് 5ജി സ്മാർട്ട്ഫോണിന്റെ കരുത്ത്. 6.5 ഇഞ്ച് FHD+ sAMOLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ഒപ്പം 90Hz റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നു.
4 ജിബി റാം + 128 ജിബി സ്റ്റോറേജും 6 ജിബി റാം + 128 ജിബി സ്റ്റോറേജുമുള്ള രണ്ട് വേരിയൻ്റുകളിൽ സാംസങ് ഗാലക്സി എഫ്15 5ജി വാങ്ങാനാകും. മൈക്രോ എസ്ഡി കാർഡ് വഴി നിങ്ങൾക്ക് സ്റ്റോറേജ് 1TB വരെ വർദ്ധിപ്പിക്കാനുള്ള സൗകര്യമുണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് ഈ ബജറ്റ് സാംസങ് 5ജി ഫോൺ എത്തുന്നത്. അതിൽ 50എംപി മെയിൻ ക്യാമറ, 5എംപി സെൻസർ, 2എംപി സെൻസർ എന്നിവ അടങ്ങുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13MP ഫ്രണ്ട് ക്യാമറയും ഗാലക്സി എഫ്15 5ജി വാഗ്ദാനം ചെയ്യുന്നു.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. നാല് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഗാലക്സി എഫ്15 5ജിക്ക് ലഭിക്കും. 5ജി, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, കോളുകൾക്കുള്ള നോയ്‌സ് ക്യാൻസലേഷൻ ഫീച്ചർ, 5 ജി എന്നിവയും ഇതിലുണ്ട്. 6,000mAh ബാറ്ററിയാണ് ഗാലക്സി എഫ്15 5ജിയിൽ പായ്ക്ക് ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications








