Home
Mobile

ഏ​ഴൈ തോഴൻ! ഇനി അ‌വന്റെ വരവാണ്, ഇന്ത്യക്കും ബംഗ്ലാദേശിനുമായി ഒരു സാംസങ് സ്മാർട്ട്ഫോൺ

ആപ്പിളിന്റെ ഐഫോണുകളോട് ഏറ്റുമുട്ടാൻ ശേഷിയുള്ള സ്മാർട്ട്ഫോൺ ഇറക്കുന്ന ഏക ബ്രാൻഡ് സാംസങ് ആണ് എന്നാണ് പൊതുവിലയിരുത്തൽ. ഐഫോണുകളെ വെല്ലുവിളിക്കുന്ന ഫീച്ചറുകളുമായി സാംസങ് തങ്ങളുടെ പ്രീമിയം എസ് സീരീസിലെ അ‌ൾട്ര മോഡൽ അ‌ണിയിച്ചൊരുക്കുന്നു. ഏറ്റവും ഉയർന്ന വിലയിലാണ് സാംസങ് എസ് സീരീസിലെ അ‌ൾട്ര മോഡലുകൾ വിപണിയിലെത്തുന്നത്.

ഇങ്ങനെ വൻ ഫീച്ചറുകളും ഉയർന്ന വിലയുമായി എത്തുന്ന ഗാലക്സി എസ് സീരീസ് അ‌ൾട്ര ഫോണുകൾ പ്രീമിയം ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോക്താക്കളെ ഏറെ തൃപ്തിപ്പെടുത്തുന്നു. എന്നാൽ ഇതേ സാംസങ് തന്നെ സാധാരണ ഉപയോക്താക്കൾക്കായി അ‌വർക്ക് താങ്ങാനാകുന്ന നിരക്കിലുള്ള സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.

ഇന്ത്യക്കും ബംഗ്ലാദേശിനുമായി ഒരു സാംസങ് സ്മാർട്ട്ഫോൺ

അ‌തായത് പ്രീമിയം സ്മാർട്ട്ഫോൺ ഉപയോക്താക്കളെയും സാധാരണക്കാരായ ഉപയോക്താക്കളെയും ഒരേപോലെ പരിഗണിക്കുകയും അ‌വർക്കായി സ്മാർട്ട്ഫോൺ പുറത്തിറക്കുകയും ചെയ്യുന്ന കമ്പനിയാണ് സാംസങ്. ഐഫോണിന്റെ പഴയ മോഡലുകൾ പോലും സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത വിലയിലാണ് എത്തുന്നത്. എന്നാൽ സാംസങ് ബജറ്റ് വിലയിൽ 5ജി ഫോണുകൾ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നു.

അ‌തായത്, അ‌ടിസ്ഥാന വില ഒന്നേകാൽ ലക്ഷത്തിന് മുകളിൽ വരുന്ന സ്മാർട്ട്ഫോൺ ഇറക്കുന്ന അ‌തേ സാംസങ് തന്നെ തങ്ങളുടെ എഫ് സീരീസ് ഫോണുകളിലൂടെ സാധാരണക്കാരെയും ടെക്നോളജി രംഗ​ത്തേക്ക് ​കൈപിടിച്ച് ഉയർത്തുന്നു. 10000 രൂപയോട് അ‌ടുത്ത വിലയിൽ മറ്റ് ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകളും വിപണിയിലുണ്ട്. എന്നാൽ സാംസങ്ങിന്റെ ബ്രാൻഡ് വാല്യൂ ഒന്ന് വേറെതന്നെയാണ്.

ഇന്ത്യക്കും ബംഗ്ലാദേശിനുമായി ഒരു സാംസങ് സ്മാർട്ട്ഫോൺ

നിരവധി ഉപയോക്താക്കളെ സംബന്ധിച്ച് അ‌വർക്ക് ഫോണിലെ ഫീച്ചറുകളെക്കാൾ, സാംസങ് എന്ന ബ്രാൻഡ് പേരിനോടാണ് വിശ്വാസം. അ‌തിനാൽത്തന്നെ കുറഞ്ഞ വിലയിൽ ഒരു സാംസങ് സ്മാർട്ട്ഫോണും മറ്റേതെങ്കിലും ബ്രാൻഡിന്റെ ഫോണും ​കൈയിൽ കിട്ടിയാൽ ഉപയോക്താവിന്റെ മനസ് ആദ്യം ചായുക സാംസങ്ങിലേക്ക് തന്നെയാകും. അ‌ത്രയ്ക്കുണ്ട് ആളുകൾക്കിടയിൽ സാംസങ് എന്ന പേരിനുള്ള വില.

അ‌ങ്ങനെയുള്ള സാധാരണക്കാരായ സാംസങ് ആരാധകർക്ക് സന്തോഷം പകരുന്ന ഒരു വാർത്ത ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. സാംസങ്ങിന്റെ ബജറ്റ് സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിക്കപ്പെടുന്ന എഫ് സീരീസിൽ പുതിയ ഫോണുകൾ എത്തുന്നു എന്നതാണ് അ‌ത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ എഫ്14 5ജിയുടെ പിൻഗാമിയായി എഫ്15 സീരീസ് ആണ് പുതിയതായി എത്തുന്നത്.

ഇന്ത്യയിലും ബംഗ്ലാദേശിലുമായി ഗാലക്സി എഫ്15 5ജി സീരീസ് ഉടൻ ലോഞ്ച് ചെയ്തേക്കുമെന്ന് 91 മൊ​ബൈൽസ് റിപ്പോർട്ട് ചെയ്യുന്നു. സാംസങ് ഇന്ത്യയുടെ ഔദ്യോഗിക സപ്പോർട്ടിങ് വെബ്‌സൈറ്റിൽ SM-E156B/DS എന്ന മോഡൽ നമ്പർ ഉള്ള സ്മാർട്ട്ഫോൺ കണ്ടെത്തിയതായി 91മൊ​ബൈൽസ് പറയുന്നു. ഇതേ മോഡൽ നമ്പറിൽ സാംസങ്ങിന്റെ ഔദ്യോഗിക ബംഗ്ലാദേശ് വെബ്‌സൈറ്റിലും ഇതേ ഡി​വൈസ് ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യക്കും ബംഗ്ലാദേശിനുമായി ഒരു സാംസങ് സ്മാർട്ട്ഫോൺ

ഇത് സാംസങ് ഗാലക്സി എഫ്15 5ജി (Samsung Galaxy F15 5G) ആണ് എന്നാണ് കരുതപ്പെടുന്നത്. അ‌ധികം ​വൈകാതെ ഈ ബജറ്റ് 5ജി സ്മാർട്ട്ഫോണിന്റെ ഇന്ത്യൻ ലോഞ്ച് പ്രതീക്ഷിക്കാം എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ ഗാലക്സി എഫ്14 5ജി സ്മാർട്ട്ഫോണിനെക്കാൾ ഒരുപാട് നവീകരിക്കപ്പെട്ട ഫീച്ചറുകളുമായാണ് എഫ്15 എത്തുന്നത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സാംസങ് ഗാലക്സി എഫ്15 5ജിയുടെ ഫീച്ചറുകൾ സംബന്ധിച്ച ഒരു പ്രതികരണവും സാംസങ് നടത്തിയിട്ടില്ല. എങ്കിലും മുൻഗാമിയായ എഫ്14 5ജി സ്മാർട്ട്ഫോൺ 6,000mAh ബാറ്ററിയുമായി മറ്റ് സ്മാർട്ട്ഫോണുകളിൽനിന്ന് വേറിട്ട് നിന്നിരുന്നു. ഇവിടെ എഫ്15 5ജിയും അ‌തേപോലെ 6,000mAh ബാറ്ററിയുമായി ലോഞ്ച് ചെയ്യപ്പെട്ടേക്കാം എന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗാലക്സി എഫ്14 5ജി മികച്ച ബാറ്ററി അ‌ടക്കമുള്ള ഫീച്ചറുകൾ പങ്കുവച്ചെങ്കിലും റെഡ്മി 12 5G, റിയൽമി 11X 5G എന്നിങ്ങനെ വിവിധ ബ്രാൻഡുകളുടെ ബജറ്റ് 5ജി ഫോണുകളിൽനിന്ന് ശക്തമായ മത്സരം നേരിട്ടിരുന്നു. ഇത്തവണയും സമാന സാഹചര്യം പ്രതീക്ഷിക്കാം. ഈ സ്മാർട്ട്ഫോണിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.

More from GizBot

Best Mobiles in India

English summary
The successor to last year's Samsung Galaxy F14 5G, the new Galaxy F15 5G smartphone may be launched in India soon. According to 91Mobiles, the smartphone with model number SM-E156B/DS has been spotted on Samsung India's official supporting website. The same device is also listed on Samsung's official Bangladesh website with the same model number.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X