Home
Mobile

സാംസങ്ങിന്റെ പൂഴിക്കടകൻ! വില കുറഞ്ഞ ഗാലക്സി 5ജി ഫോണിന്റെ വില വീണ്ടും കുറഞ്ഞു

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ 10000 രൂപ സെഗ്മെന്റിൽ ഇപ്പോൾ 5ജി സ്മാർട്ട്ഫോണുകളുടെ പ്രളയമാണ്. ഇന്ത്യയിൽ നിരവധി ​ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകൾ പ്രവർത്തിക്കുന്നുണ്ട്. അ‌വയെല്ലാം തന്നെ ബജറ്റ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് 10K (10000 രൂപ) ബജറ്റിൽ പുതിയ പുതിയ 5ജി ഫോണുകൾ ഇറക്കിക്കൊണ്ടിരിക്കുന്നു. ബജറ്റ് വിലയിൽ പുതിയ ഫോണുകൾ എത്തുന്നത് കൂടാതെ ഇതിനകം വിവിധ സെഗ്മെന്റുകളിൽ പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകളും ഇപ്പോൾ ഡിസ്കൗണ്ടും വിലക്കുറവുമൊക്കെയായി 10000 രൂപയ്ക്കടുത്ത് വിലയിൽ ഇന്ത്യയിൽ ലഭ്യമാകുന്നുണ്ട്. ബജറ്റ് 5ജി ഫോണുകളുടെ വിൽപ്പനയിൽ ​ചൈനീസ് ഫോണുകൾക്ക് കനത്ത വെല്ലുവിളി ഉയർത്തി സാംസങ്ങും സജീവമായി രംഗത്തുണ്ട്.

കഴിഞ്ഞ വർഷം ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട വിവിധ സാംസങ് 5ജി സ്മാർട്ട്ഫോണുകൾ ഇപ്പോൾ ഡിസ്കൗണ്ടും ബാങ്ക് ഓഫറും ഒക്കെ സഹിതം കുറഞ്ഞ വിലയിൽ വിവിധ ഇ-കൊമേഴ്സ് വെബ്​സൈറ്റുകളിൽ തുടർച്ചയായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. കഴിഞ്ഞയാഴ്ച സാംസങ്ങിന്റെ ഗാലക്സി-എം34 5ജിക്ക് 5000 രൂപയിലധികം രൂപയുടെ ഡിസ്കൗണ്ട് ലഭ്യമായിരുന്നു. അ‌തിനുപിന്നാലെ ഗാലക്സി F34 5ജിക്കും ഫ്ലിപ്പ്കാർട്ടിൽ കിടിലൻ ഡിസ്കൗണ്ട് ലഭ്യമായി.

സാംസങ്ങിന്റെ വില കുറഞ്ഞ ഗാലക്സി 5ജി ഫോണിന്റെ വില വീണ്ടും കുറഞ്ഞു

ഗാലക്സി-എം34 5ജി, ഗാലക്സി F34 5ജി എന്നിവയ്ക്ക് പിന്നാലെ ഇപ്പോൾ സാംസങ്ങിന്റെ ഗാലക്സി F15 5ജിക്കും ഇന്ത്യയിൽ വൻ ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു. 20000 രൂപ വിലയിലെത്തുന്ന ചില 5ജി സ്മാർട്ട്ഫോണുകളെക്കാൾ മികച്ച ഫീച്ചറുകളുമായി 15000 രൂപയോട് അ‌ടുത്ത വിലയിൽ സാംസങ് രണ്ട് മാസം മുൻപ് ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണാണ് ഗാലക്സി എഫ്15 5ജി.

ഏ​ഴൈ തോഴൻ എന്ന് വിശേഷിപ്പിക്കാനാകും വിധം മാന്യമായ വിലയിൽ മികച്ച ഫീച്ചറുകൾ അ‌വതരിപ്പിച്ച സാംസങ് 5ജി സ്മാർട്ട്ഫോൺ ആയിരുന്നു സാംസങ് ഗാലക്സി എഫ്15 5ജി (Samsung Galaxy F15 5G). ട്രിപ്പിൾ റിയർ ക്യാമറ, 6000എംഎഎച്ച് ബാറ്ററി, 6.5 ഇഞ്ച് ഡിസ്പ്ലേ തുടങ്ങി മികച്ച ഫീച്ചറുകൾ തന്നെയാണ് ഇതിലുള്ളത്.

സാംസങ്ങിന്റെ വില കുറഞ്ഞ ഗാലക്സി 5ജി ഫോണിന്റെ വില വീണ്ടും കുറഞ്ഞു

മൂന്ന് വേരിയൻ്റുകളിലാണ് സാംസങ് ഗാലക്സി എഫ്15 5ജി ഇന്ത്യയിൽ ലഭ്യമായിരുന്നത്. അ‌തിൽ, 4ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള സാംസങ് ഗാലക്‌സി എഫ്15 5ജി അടിസ്ഥാന മോഡലിന് 15,999 രൂപയും 6ജിബി റാമും 128ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള മോഡലിന് 16,999 രൂപയും 8ജിബി+ 128ജിബി മോഡലിന് 17999 രൂപയും ആയിരുന്നു വില.

എന്നാലിപ്പോൾ ഫ്ലിപ്പ്കാർട്ടിൽ വൻ ഡിസ്കൗണ്ടുമായി സാംസങ് ഗാലക്സി എഫ്15 5ജിയുടെ അ‌ടിസ്ഥാന മോഡൽ വെറും 12,999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇത് കൂടാതെ തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് EMI മോഡ് വഴി ഈ ഫോൺ വാങ്ങുന്നവർക്ക് 1000 രൂപ ഡിസ്കൗണ്ടും കിട്ടും. അതിനാൽ 11,999 രൂപയുണ്ടെങ്കിൽ ഈ 5ജി ഫോൺ ഇപ്പോൾ വാങ്ങാം.

ഇപ്പോൾ 10000 രൂപ്യ്ക്കടുത്ത് വിലയിൽ ലഭ്യമാകുന്ന ഈ 5ജി ഫോണിലെ ഫീച്ചറുകൾ പലതും ഏറെ മികച്ചതാണ്.
സാംസങ് ഗാലക്‌സി എഫ്15 5ജിയുടെ പ്രധാന ഫീച്ചറുകൾ: മീഡിയടെക് ഡൈമെൻസിറ്റി 6100+ പ്രോസസർ ആണ് ഈ സാംസങ് 5ജി സ്മാർട്ട്ഫോണിന്റെ കരുത്ത്. 6.5 ഇഞ്ച് FHD+ sAMOLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ഒപ്പം 90Hz റിഫ്രഷ് റേറ്റും ഉണ്ട്.

സാംസങ്ങിന്റെ വില കുറഞ്ഞ ഗാലക്സി 5ജി ഫോണിന്റെ വില വീണ്ടും കുറഞ്ഞു

50എംപി മെയിൻ ക്യാമറ, 5എംപി സെൻസർ, 2എംപി സെൻസർ എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും സെൽഫികൾക്കായി 13MP ഫ്രണ്ട് ക്യാമറയും ഗാലക്സി എഫ്15 5ജി വാഗ്ദാനം ചെയ്യുന്നു. നാല് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളുടെയും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളുടെയും പിന്തുണയോടെയാണ് ഈ സാംസങ് ഫോൺ എത്തുന്നത്.

സെഗ്മെന്റിലെ ഏറ്റവും മികച്ച, 6,000mAh ബാറ്ററിയാണ് ഗാലക്സി എഫ്15 5ജിയിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. ഒറ്റ ചാർജിൽ രണ്ട് ദിവസം വരെ ഫോൺ ഉപയോഗിക്കാൻ സാധിക്കുമെന്ന് സാംസങ് അവകാശപ്പെടുന്നു. 5ജി, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, കോളുകൾക്കുള്ള നോയ്‌സ് ക്യാൻസലേഷൻ ഫീച്ചർ, 5 ജി എന്നിവയും ഈ സ്മാർട്ട്ഫോണിലെ ഫീച്ചറുകളുടെ ലിസ്റ്റിലുണ്ട്.

More from GizBot

Best Mobiles in India

English summary
The Samsung Galaxy F15 5G is now available on Flipkart for Rs 11,999 with great features like triple rear camera, 6000mAh battery and 6.5 inch display. The launch price of the Samsung Galaxy F15 5G base model with 4GB RAM and 128GB storage was Rs 15,999. It is currently listed at Rs 12,999. Also there is a bank discount of Rs.1000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X