Home
Mobile

എളുപ്പത്തിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോൺ! സാംസങ് ഗാലക്സി F15 5G ഇന്ത്യയിൽ

20000 രൂപ വിലയിലെത്തുന്ന ചില 5ജി സ്മാർട്ട്ഫോണുകളെക്കാൾ മികച്ച ഫീച്ചറുകളുമായി 15000 രൂപയോട് അ‌ടുത്ത വിലയിൽ സാംസങ് പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇന്ത്യയുടെ പ്രത്യേക സാഹചര്യങ്ങൾക്ക് മുൻഗണന നൽകി സാംസങ് നിർമിച്ച ഗാലക്സി എഫ്15 5ജിയാണ് ഇന്ത്യയിൽ ​ഏറ്റവും പുതിയതായി ലോഞ്ച് ചെയ്തിരിക്കുന്നത്.

ഏ​ഴൈ തോഴൻ എന്ന് വിശേഷിപ്പിക്കാനാകും വിധം സാധാരണക്കാരിലേക്ക് ഒരു മികച്ച 5ജി സ്മാർട്ട്ഫോണിന്റെ ഫീച്ചറുകൾ മാന്യമായ വിലയിൽ അ‌വതരിപ്പിച്ചുകൊണ്ടാണ് സാംസങ് ഗാലക്സി എഫ്15 5ജി (Samsung Galaxy F15 5G) എത്തിയിരിക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറ, 6000എംഎഎച്ച് ബാറ്ററി, 6.5 ഇഞ്ച് ഡിസ്പ്ലേ തുടങ്ങിയവയെല്ലാം ഇതിലുണ്ട്.

എളുപ്പത്തിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോൺ! സാംസങ് ഗാലക്സി F15 5G

ഇന്ത്യക്ക് പുറമേ ബംഗ്ലാദേശിലും ഈ കിടിലൻ സ്മാർട്ട്ഫോൺ സാംസങ് പുറത്തിറക്കുന്നുണ്ട്. ഇന്ത്യയിൽ 5ജി സ്മാർട്ട്ഫോൺ വിപണിയിലെ മത്സരം മുറുക്കാൻ ഗാലക്സി എഫ്15 5ജിയുടെ വരവ് ഇടയാക്കും. ഇന്ന് വൈകുന്നേരം 7 മണിക്ക് ആമസോൺ ഇന്ത്യയിൽ ഈ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ആരംഭിക്കും.

സാംസങ് ഗാലക്‌സി എഫ്15 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.5 ഇഞ്ച് FHD+ sAMOLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ഒപ്പം 90Hz റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നു. മീഡിയടെക് ഡൈമെൻസിറ്റി 6100+ പ്രോസസർ ആണ് ഈ സാംസങ് 5ജി സ്മാർട്ട്ഫോണിന്റെ കരുത്ത്.

4 ജിബി റാം + 128 ജിബി സ്റ്റോറേജും 6 ജിബി റാം + 128 ജിബി സ്റ്റോറേജുമുള്ള രണ്ട് വേരിയൻ്റുകളിൽ സാംസങ് ഗാലക്സി എഫ്15 5ജി ഇന്ത്യയിൽ ലഭ്യമാകും. മൈക്രോ എസ്ഡി കാർഡ് വഴി നിങ്ങൾക്ക് സ്റ്റോറേജ് 1TB വരെ വർദ്ധിപ്പിക്കാനുള്ള സൗകര്യമുണ്ട്.

കുറഞ്ഞ വിലയിൽ എത്തുമ്പോഴും ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം സാംസങ് ഈ ഫോണിൽ നൽകിയിട്ടുണ്ട്. 50എംപി മെയിൻ ക്യാമറ, 5എംപി സെൻസർ, 2എംപി സെൻസർ എന്നിവ അ‌ടങ്ങുന്നതാണ് ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്. സെൽഫികൾക്കായി 13MP ഫ്രണ്ട് ക്യാമറയും ഗാലക്സി എഫ്15 5ജി വാഗ്ദാനം ചെയ്യുന്നു.

നാല് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഗാലക്സി എഫ്15 5ജിക്ക് സാംസങ് വാഗ്ദാനം ചെയ്തിട്ടുണ്ട്. 5ജി, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, കോളുകൾക്കുള്ള നോയ്‌സ് ക്യാൻസലേഷൻ ഫീച്ചർ, 5 ജി എന്നിവയും ഈ സ്മാർട്ട്ഫോണിലെ ഫീച്ചറുകളുടെ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നു.

എളുപ്പത്തിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോൺ! സാംസങ് ഗാലക്സി F15 5G

സെഗ്മെന്റിലെ ഏറ്റവും മികച്ച, 6,000mAh ബാറ്ററിയാണ് ഗാലക്സി എഫ്15 5ജിയിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. ഒറ്റ ചാർജിൽ രണ്ട് ദിവസം വരെ ഫോൺ ഉപയോഗിക്കാൻ സാധിക്കുമെന്ന് സാംസങ് അവകാശപ്പെടുന്നു. ഇതിലെ പല ഫീച്ചറുകളും സെഗ്മെന്റിലെ തന്നെ ഏറ്റവും മികച്ച ഫീച്ചറുകളാണ് എന്നതാണ് ഗാലക്സി എഫ്15 5ജിയെ ശ്രദ്ധേയമാക്കുന്നത്.

സാംസങ് ഗാലക്സി F15 5G-യുടെ ഇന്ത്യയിലെ വിലയും ലഭ്യതയും: 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സാംസങ് ഗാലക്‌സി എഫ് 15 5 ജി അടിസ്ഥാന മോഡലിന് 15,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള മോഡലിന്റെ വില 16,999 രൂപയാണ്.

എളുപ്പത്തിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോൺ! സാംസങ് ഗാലക്സി F15 5G

ഇന്ന് ​വൈകുന്നേരം മുതൽ ഗാലക്സി എഫ്15 5ജിയുടെ വിൽപ്പന ആരംഭിക്കും. ലോഞ്ച് ഓഫർ എന്ന നിലയിൽ തുടക്കത്തിൽ എച്ച്ഡിഎഫ്സി ബാങ്ക് ഓഫറായി 1000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ 14,999 രൂപ പ്രാരംഭ വിലയിൽ ഈ 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ അ‌വസരം ഉണ്ട്.

ജാസി ഗ്രീൻ, ഗ്രൂവി വയലറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഗാലക്സി F15 5G ലഭ്യമാകുക. ഇതിനോടകം പുറത്തിറങ്ങിയ മോട്ടോ ജി54 5ജി (Moto G54 5G), റെഡ്മി 12 5ജി (Redmi 12 5G) എന്നിവയാണ് ഇന്ത്യയിൽ ഗാലക്സി എഫ്15 5ജിയുടെ പ്രധാന എതിരാളികൾ.

More from GizBot

Best Mobiles in India

English summary
Samsung Galaxy F15 5G launched in India. The Galaxy F15 5G packs a segment-best 6,000mAh battery. The base model of Samsung Galaxy F15 5G with 4GB RAM and 128GB storage is priced at Rs 15,999. The 6GB RAM and 128GB onboard storage model is priced at Rs 16,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X