സാംസങ്ങിന്റെ പക്കലില്ലാത്ത ഫോണോ! വെറും 11999 രൂപയ്ക്ക് ഗ്യാലക്സി 5G ഫോണുമായി ഫ്ലിപ്പ്കാർട്ട്
സ്മാർട്ട്ഫോൺ വിപണിയിലെ വളരെ പ്രധാനപ്പെട്ട പേരുകളിലൊന്നാണ് സാംസങ്. വിവിധ പ്രൈസ് സെഗ്മെന്റുകളിലായി നിരവധി സാംസങ് ഗാലക്സി ഫോണുകൾ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെ പ്രളയത്തിനിടയിലും തലയെടുപ്പോടെ പിടിച്ചുനിൽക്കാൻ സാംസങ് പ്രത്യേകം ശ്രദ്ധിച്ചുപോരുന്നു. അതിനായി ബജറ്റ് വിലയിൽ ഉൾപ്പെടെ വിവിധ സ്മാർട്ട്ഫോൺ മോഡലുകൾ സാംസങ് കൃത്യമായ ഇടവേളകളിൽ വിപണിയിൽ എത്തിക്കുന്നുമുണ്ട്. ഒരു പുതിയ 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്ന ധാരാളം ആളുകൾ നമുക്കിടയിലുണ്ട്. ഇതിൽ സാംസങ് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഒരു കിടിലൻ ഡീൽ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്.
ആർക്കും വളരെയെളുപ്പത്തിൽ വാങ്ങാവുന്ന ഒരു കിടിലൻ 5ജി സ്മാർട്ട്ഫോൺ എന്ന നിലയ്ക്ക് ഈ വർഷം മാർച്ചിൽ സാംസങ് ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ ആണ് ഗാലക്സി എഫ്15 5ജി (SAMSUNG Galaxy F15 5G). ലോഞ്ച് ചെയ്ത സമയത്ത് 4ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള എഫ്15 5ജി അടിസ്ഥാന മോഡലിന് 15,999 രൂപയായിരുന്നു വില.

4ജിബി വേരിയന്റിന് പുറമേ, 6ജിബി റാമും 128ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള ഒരു മോഡൽ 16,999 രൂപ വിലയിലും ലഭ്യമായിരുന്നു. പിന്നീട് 8ജിബി റാം+ 128ജിബി സ്റ്റോറേജുള്ള ഒരു വേരിയന്റും സാംസങ് പുറത്തിറക്കുകയുണ്ടായി. ഇപ്പോൾ ഈ ഫോണിന്റെ അടിസ്ഥാന വേരിയന്റ് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 12999 രൂപയ്ക്കാണ്.
4ജിബി വേരിയന്റിന് പുറമേ, ഗാലക്സി എഫ്15 5ജിയുടെ 6ജിബി വേരിയന്റ്14999 രൂപയ്ക്കും 8ജിബി വേരിയന്റ് 15999 രൂപയ്ക്കും ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് പുറമേ എല്ലാ മോഡലുകൾക്കും 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ അടിസ്ഥാന മോഡൽ വെറും 11999 രൂപയ്ക്കും മറ്റ് മോഡലുകൾ 13999 രൂപ, 14999 രൂപ വിലകളിലും വാങ്ങാനാകും.

നിലവിലുള്ള സ്റ്റോക്ക് തീരും വരെയാണ് ഈ സാംസങ് ഗാലക്സി ഫോണുകൾ ഈ ഡിസ്കൗണ്ടിൽ വാങ്ങാൻ ലഭ്യമാകുക. വില കുറവാണ് എന്നുകരുതി ഈ സാംസങ് ഫോണിൽ ഫീച്ചറുകൾക്ക് ഒട്ടും കുറവ് വരുന്നില്ല. മാന്യമായ വിലയിൽ
ട്രിപ്പിൾ റിയർ ക്യാമറ, 6000എംഎഎച്ച് ബാറ്ററി, 6.5 ഇഞ്ച് ഡിസ്പ്ലേ തുടങ്ങി മികച്ച ഫീച്ചറുകൾ ഗാലക്സി എഫ്15 വാഗ്ദാനം ചെയ്യുന്നുണ്ട്.
സാംസങ് ഗാലക്‌സി എഫ്15 5ജിയുടെ പ്രധാന ഫീച്ചറുകൾ: മീഡിയടെക് ഡൈമെൻസിറ്റി 6100+ പ്രോസസർ ആണ് ഈ സാംസങ് 5ജി സ്മാർട്ട്ഫോണിന്റെ കരുത്ത്. 6.5 ഇഞ്ച് FHD+ sAMOLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 90Hz റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നു. 128ജിബി സ്റ്റോറേജ് ആണ് ഇതിലുള്ളത് എങ്കിലും മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 1TB വരെ വർദ്ധിപ്പിക്കാനാകും.
50എംപി മെയിൻ ക്യാമറ, 5എംപി സെൻസർ, 2എംപി സെൻസർ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ഈ ബജറ്റ് സാംസങ് 5ജി ഫോണിലുണ്ട്. സെൽഫികൾക്കായി 13MP ഫ്രണ്ട് ക്യാമറയും ഗാലക്സി എഫ്15 5ജി വാഗ്ദാനം ചെയ്യുന്നു. നാല് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് സാംസങ് നൽകും.

6,000mAh ബാറ്ററിയാണ് ഗാലക്സി എഫ്15 5ജിയിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. ഒറ്റ ചാർജിൽ രണ്ട് ദിവസം വരെ ഫോൺ ഉപയോഗിക്കാൻ സാധിക്കുമെന്ന് സാംസങ് അവകാശപ്പെടുന്നു. 5ജി, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, കോളുകൾക്കുള്ള നോയ്‌സ് ക്യാൻസലേഷൻ ഫീച്ചർ തുടങ്ങിയവയൊക്കെയാണ് ഈ ഫോണിലെ മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








