Home
Mobile

ഉയർന്ന വേരിയന്റിന് വൻ ഡിസ്കൗണ്ട്! സാംസങ് ഗാലക്സി F16 5G വാങ്ങാൻ പ്രത്യേക ഡീൽ

സാംസങ് തങ്ങളുടെ ഔദ്യോഗിക വെബ്​സൈറ്റിൽ ഏപ്രിൽ 30 വരെ ഒരു പ്രത്യേക ഓഫർ സെയിൽ നടത്തുകയാണ്. സാംസങ്ങിന്റെ വിവിധ സ്മാർട്ട്ഫോണുകൾ യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാംസങ് ആരാധകർക്ക് ഈ അ‌വസരം വിനിയോഗിക്കാവുന്നതാണ്. പ്രീമിയം മോഡലുകൾ മുതൽ ബജറ്റ് മോഡലുകൾ വരെയുള്ളവയ്ക്ക് ഈ സെയിലിന്റെ ഭാഗമായി ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. ചില മോഡലുകൾക്ക് ബാങ്ക് ഡിസ്കൗണ്ടിന് പുറമേ ഡയറക്ട് ഡിസ്കൗണ്ടും സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌ടുത്തിടെ സാംസങ് ഇന്ത്യയിൽ അ‌വതരിപ്പിച്ച തങ്ങളുടെ എഫ് സീരീസ് മോഡലായ ഗാലക്സി എഫ്16 5ജിയുടെ ഉയർന്ന വേരിയന്റും ഇപ്പോൾ വൻ വിലക്കുറവിൽ വാങ്ങാനാകും.

കഴിഞ്ഞ മാസമാണ് സാംസങ് ഗാലക്സി എഫ്16 5ജി ഇന്ത്യയിൽ അ‌വതരിപ്പിച്ചത്. ആകെ മൂന്ന് വേരിയന്റുകളിലാണ് ഗാലക്സി എഫ്16 5ജി ലഭ്യമാകുക. ഇതിന്റെ 4GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 13,499 രൂപയും 6GB + 128GB വേരിയന്റിന് 14,999 രൂപയും 8GB + 128GB വേരിയന്റിന് 16,499 രൂപയുമാണ് വില.

ഉയർന്ന വേരിയന്റിന് വൻ ഡിസ്കൗണ്ട്! സാംസങ് ഗാലക്സി F16 5G വാങ്ങാൻ ഡീൽ

ഇതേ വിലയിൽ ​തന്നെയാണ് സാംസങ്ങിന്റെ ഔദ്യോഗിക വെബ്​സൈറ്റിൽ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ പ്രത്യേക ഓഫർ സെയിലിന്റെ ഭാഗമായി 1000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. കൂടാതെ ബാങ്ക് ഡിസ്കൗണ്ടായി 1000 രൂപ ഇളവും ലഭിക്കും. ലഭ്യമായ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ഉയർന്ന വേരിയന്റ് ഏറ്റവും കുറഞ്ഞത് 15999 രൂപ വിലയിൽ ഈ ഫോൺ വാങ്ങാനാകും.

കഴിഞ്ഞ വർഷത്തെ ഗാലക്‌സി എഫ്15 5G യുടെ പിൻഗാമിയായിട്ടാണ് ഗാലക്സി എഫ്16 5ജി എത്തിയിരിക്കുന്നത്. ബ്ലിംഗ് ബ്ലാക്ക്, വൈബിംഗ് ബ്ലൂ, ഗ്ലാം ഗ്രീൻ കളർ ഓപ്ഷനുകളിൽ ഗാലക്സി എഫ്16 5ജി വാങ്ങാനാകും. മുൻഗാമിയെ അപേക്ഷിച്ച് കാര്യമായ അപ്‌ഡേറ്റുകൾ പുതിയ മോഡൽ വാഗ്ദാനം ചെയ്യുന്നു. എഫ്15 ലെ സ്‌ക്രീൻ വലുപ്പം 6.5 ഇഞ്ചായിരുന്നു. ഇത് ഗാലക്‌സി എഫ്15 ൽ 6.7 ഇഞ്ചായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഡിസ്കൗണ്ട് കാണാനും സ്വന്തമാക്കാനും ഗാലക്സി എഫ്16 5ജി എന്നതിൽ ക്ലിക്ക് ചെയ്യുക.

ഉയർന്ന വേരിയന്റിന് വൻ ഡിസ്കൗണ്ട്! സാംസങ് ഗാലക്സി F16 5G വാങ്ങാൻ ഡീൽ

സാംസങ് ഗാലക്‌സി എഫ്16 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-എ76 @ 2.4GHz 6x കോർടെക്സ്-എ55 @ 2GHz) കരുത്താക്കിയാണ് ഈ ഫോൺ എത്തിയിട്ടുള്ളത്. 90Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (1080×2340 പിക്സലുകൾ) ഫുൾ എച്ച്ഡി+ ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്.

ഗ്രാഫിക്സിനായി ആം മാലി-ജി57 എംസി2 ജിപിയു നൽകിയിരിക്കുന്നു. കൂടാതെ 4ജിബി / 6ജിബി / 8ജിബി റാം, 128ജിബി സ്റ്റോറേജ്, മൈക്രോഎസ്ഡി വഴി 1.5ടിബി വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിൽ ഉണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 6.0ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 6 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് ഇതിന് വാഗ്ദാനം ചെയ്യുന്നുണ്ട്.

50MP മെയിൻ ക്യാമറ (f1.8, AF), 5MP അൾട്രാ-വൈഡ് ക്യാമറ (f2.2), 2MP മാക്രോ ക്യാമറ (f2.2), എൽഇഡി ഫ്ലാഷ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ആണ് ഇതിൽ നൽകിയിരിക്കുന്നത്. സെൽഫിക്കും മറ്റുമായി 13MP (f2.0) ഫ്രണ്ട് ക്യാമറയും ഉണ്ട്.

ഉയർന്ന വേരിയന്റിന് വൻ ഡിസ്കൗണ്ട്! സാംസങ് ഗാലക്സി F16 5G വാങ്ങാൻ ഡീൽ

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോഎസ്ഡി), സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, USB ടൈപ്പ്-സി ഓഡിയോ, ബോട്ടം-പോർട്ടഡ് സ്പീക്കറുകൾ, 5G, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, USB ടൈപ്പ്-സി പോർട്ട്, NFC, 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

അഫിലിയേറ്റ് വെളിപ്പെടുത്തൽ

ഈ വെബ്സൈറ്റിലെ അഫിലിയേറ്റ് ലിങ്കുകൾ വഴി നടത്തുന്ന പർച്ചേസുകളിൽ നിന്ന് ഗിസ്ബോട്ട് കമ്മീഷൻ നേടുന്നു. പ്രോഡക്ടുകൾ സത്യസന്ധമായ അഭിപ്രായങ്ങളുടെയും വ്യക്തിപരമായ അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ, യാതൊരു അധിക ചെലവുമില്ലാതെ നിങ്ങൾക്ക് ശുപാർശ ചെയ്യുന്നു.

Best Mobiles in India

English summary
Samsung Galaxy F16 5G 8GB variant is now available at a huge discount. The Galaxy F16 5G will be available in three variants. Its 4GB + 128GB base variant is priced at Rs 13,499, the 6GB + 128GB variant is priced at Rs 14,999, and the 8GB + 128GB variant is priced at Rs 16,499. However, a discount of Rs 1000 is available as part of a special offer sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X