Home
Mobile

ഇന്നലെ വന്ന സാംസങ് ഫോണിന് 2000 രൂപ ഡിസ്കൗണ്ട്! ബജറ്റ് വിലയിൽ വാങ്ങാൻ ഇത് ബെസ്റ്റാ

ബജറ്റ് വിലയിൽ തുടർച്ചയായി നിരവധി സ്മാർട്ട്ഫോണുകൾ സാംസങ് ഇന്ത്യയിൽ അ‌വതരിപ്പിക്കുന്നുണ്ട്. അ‌ക്കൂട്ടത്തിലേക്ക് കഴിഞ്ഞ ദിവസം നിശബ്ദമായി അ‌വതരിപ്പിക്കപ്പെട്ട മോഡലാണ് സാംസങ് ഗാലക്സി എഫ്16 5ജി (SAMSUNG Galaxy F16 5G). മാർച്ച് 12ന് ആണ് ഈ ഫോൺ സാംസങ് അ‌വതരിപ്പിച്ചത്. എന്നാൽ വിലവിവരങ്ങൾ വ്യക്തമായി പുറത്തുവിട്ടിരുന്നില്ല. തുടർന്ന് മാർച്ച് 13 മുതൽ തന്നെ ഈ ഫോൺ വിപണിയിൽ എത്തുകയും വില വിവരങ്ങൾ ലഭ്യമാകുകയും ചെയ്തിട്ടുണ്ട്. സാംസങ്ങിന്റെ ഔദ്യോഗിക വെബ്​സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ പുതിയ സാംസങ് 5ജി ഫോൺ വാങ്ങാനാകും.

മൂന്ന് വേരിയന്റുകളിലാണ് ഗാലക്സി എഫ്16 5ജി ലഭ്യമാകുക. അ‌തിൽ 4GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 13,499 രൂപയും 6GB + 128GB വേരിയന്റിന് 14,999 രൂപയും 8GB + 128GB വേരിയന്റിന് 16,499 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇത് കൂടാതെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്.

ഇന്നലെ വന്ന സാംസങ് ഫോണിന് 2000 രൂപ ഡിസ്കൗണ്ട്! ബജറ്റ് വിലയിൽ വാങ്ങാം

എന്നാൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഇത് ഇതിനെക്കാൾ വിലക്കുറവിൽ ലഭ്യമാണ്. അ‌തായത് അ‌ടിസ്ഥാന മോഡൽ 1000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം വെറും 12499 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും കൂടി പ്രയോജനപ്പെടുത്തിയാൽ വെറും 11499 രൂപയ്ക്ക് ഈ 5ജി ഫോൺ വാങ്ങാനാകും.

ബ്ലിംഗ് ബ്ലാക്ക്, വൈബിംഗ് ബ്ലൂ, ഗ്ലാം ഗ്രീൻ കളർ ഓപ്ഷനുകളിൽ സാംസങ് ഗാലക്സി എഫ്16 5ജി വാങ്ങാനാകും. സാംസങ് ഗാലക്‌സി എഫ്15 5G പിൻഗാമിയായിട്ടാണ് ഗാലക്സി എഫ്16 5ജി എത്തിയിരിക്കുന്നത്. മുൻഗാമിയെ അപേക്ഷിച്ച് കാര്യമായ അപ്‌ഡേറ്റുകൾ പുതിയ മോഡൽ വാഗ്ദാനം ചെയ്യുന്നു. എഫ്15 ലെ സ്‌ക്രീൻ വലുപ്പം 6.5 ഇഞ്ചായിരുന്നു. ഇത് ഗാലക്‌സി എഫ്15 ൽ 6.7 ഇഞ്ചായി വർദ്ധിപ്പിച്ചു.

ഇന്നലെ വന്ന സാംസങ് ഫോണിന് 2000 രൂപ ഡിസ്കൗണ്ട്! ബജറ്റ് വിലയിൽ വാങ്ങാം

സാംസങ് ഗാലക്‌സി എഫ്16 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-എ76 @ 2.4GHz 6x കോർടെക്സ്-എ55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്. 90Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (1080×2340 പിക്സലുകൾ) ഫുൾ എച്ച്ഡി+ ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 6.0ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 6 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് ഇതിന് വാഗ്ദാനം ചെയ്യുന്നുണ്ട്. ആം മാലി-ജി57 എംസി2 ജിപിയു, 4ജിബി / 6ജിബി / 8ജിബി റാം, 128ജിബി സ്റ്റോറേജ്, മൈക്രോഎസ്ഡി വഴി 1.5ടിബി വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഗാലക്സി എഫ്16 5ജിയിൽ ഉണ്ട്.

സാംസങ് ഗാലക്സി എഫ്16 5ജിയിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ആണ് നൽകിയിരിക്കുന്നത്. അ‌തിൽ 50MP മെയിൻ ക്യാമറ (f1.8, AF), 5MP അൾട്രാ-വൈഡ് ക്യാമറ (f2.2), 2MP മാക്രോ ക്യാമറ (f2.2), എൽഇഡി ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കും മറ്റുമായി 13MP (f2.0) ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

ഇന്നലെ വന്ന സാംസങ് ഫോണിന് 2000 രൂപ ഡിസ്കൗണ്ട്! ബജറ്റ് വിലയിൽ വാങ്ങാം

25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോഎസ്ഡി), സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, USB ടൈപ്പ്-സി ഓഡിയോ, ബോട്ടം-പോർട്ടഡ് സ്പീക്കറുകൾ, 5G, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, USB ടൈപ്പ്-സി പോർട്ട്, NFC എന്നീ ഫീച്ചറുകളും 164.4 x 77.9 x 7.9mm വലിപ്പവും 192 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

More from GizBot

Best Mobiles in India

English summary
Samsung Galaxy F16 5G has gone on sale in India. The Galaxy F16 5G will be available in three variants. The 4GB + 128GB base variant is priced at Rs 13,499, the 6GB + 128GB variant is priced at Rs 14,999, and the 8GB + 128GB variant is priced at Rs 16,499. The base model is listed on Flipkart at Rs 12,499. There is also a bank discount of Rs 1,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X