Home
Mobile

നെല്ലിക്കാ കുട്ട മറിഞ്ഞതുപോലെ, വീണ്ടും പുത്തൻ 5G ഫോണുമായി സാംസങ്; 11,499 രൂപ വിലയിൽ ഗാലക്സി എ16 എത്തി

നെല്ലിക്കാ കുട്ട മറിഞ്ഞാൽ നെല്ലിക്കൾ കൂട്ടത്തോടെ പുറത്തേക്ക് ഉരുണ്ട് വീഴുന്നതുപോലെയാണ് സാംസങ് ഇപ്പോൾ ബജറ്റ് 5ജി ഫോണുകൾ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ അ‌വതരിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു. കാരണം കഴിഞ്ഞ മാസം ഏതാണ്ട് അ‌ഞ്ചിലേറെ സ്മാർട്ട്ഫോണുകൾ 10000 രൂപയോട് അ‌ടുത്ത വിലകളിൽ സാംസങ് അ‌വതരിപ്പിച്ചിരുന്നു. ഇപ്പോൾ ആ ഫോണുകളുടെ നിരയിലേക്ക് ഒരു പുതിയ ഫോൺ കൂടി സാംസങ് അ‌വതരിപ്പിച്ചിരിക്കുന്നു. ഗാലക്സി എഫ് സീരീസിന്റെ ഭാഗമായി സാംസങ് ഗാലക്സി എഫ്16 5ജി (Samsung Galaxy F16 5G) എന്ന മോഡലാണ് സാംസങ് ഇപ്പോൾ ലോഞ്ച് ചെയ്തിരിക്കുന്നത്. ഇത് നാളെ (മാർച്ച് 13) മുതൽ വിൽപ്പനയാരംഭിക്കും.

കഴിഞ്ഞ മാസത്തിൽ സാംസങ് ഇറക്കിയ ഫോണുകളുടെ കൂട്ടത്തിലും ഒരു എഫ് സീരീസ് ഫോൺ ഉണ്ടായിരുന്നു. സാംസങ് ഗാലക്സി എഫ്06 5ജി ആയിരുന്നു അ‌ത്. ആ ഗാലക്സി എഫ്06 5ജിയുടെ അ‌ടിസ്ഥാന മോഡൽ പതിനായിരം രൂപയിൽ താഴെ വിലയിലാണ് എത്തിയത്. പുതിയ ഗാലക്സി എഫ്16 5ജിക്ക് അ‌തിനെക്കാൾ വളരെ നേരിയ വിലക്കൂടുതൽ മാത്രമാണുള്ളത്.

നെല്ലിക്കാ കുട്ട മറിഞ്ഞതുപോലെ, വീണ്ടും പുത്തൻ 5G ഫോണുമായി സാംസങ്

സാംസങ് ഗാലക്‌സി എഫ്16 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് (1080×2340 പിക്സലുകൾ) ഫുൾ എച്ച്ഡി+ ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ഒപ്പം 90Hz റിഫ്രഷ് റേറ്റും ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-എ76 @ 2.4GHz 6x കോർടെക്സ്-എ55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്.

ആം മാലി-ജി57 എംസി2 ജിപിയു, 4ജിബി / 6ജിബി / 8ജിബി റാം, 128ജിബി സ്റ്റോറേജ്, മൈക്രോഎസ്ഡി വഴി 1.5ടിബി വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഗാലക്സി എഫ്16 5ജിയിൽ ഉണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 6.0ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 6 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് ഇതിന് വാഗ്ദാനം ചെയ്യുന്നുണ്ട്.

നെല്ലിക്കാ കുട്ട മറിഞ്ഞതുപോലെ, വീണ്ടും പുത്തൻ 5G ഫോണുമായി സാംസങ്

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഈ ബജറ്റ് സാംസങ് 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിൽ 50MP മെയിൻ ക്യാമറ (f1.8, AF), 5MP അൾട്രാ-വൈഡ് ക്യാമറ (f2.2), 2MP മാക്രോ ക്യാമറ (f2.2), എൽഇഡി ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കും മറ്റുമായി 13MP (f2.0) ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോഎസ്ഡി), സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, USB ടൈപ്പ്-സി ഓഡിയോ, ബോട്ടം-പോർട്ടഡ് സ്പീക്കറുകൾ, 5G, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-സി പോർട്ട്, NFC എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഗാലക്സി F16 5ജിയിൽ നൽകിയിരിക്കുന്നത്. 164.4 x 77.9 x 7.9mm വലിപ്പവും 192 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. ബ്ലിംഗ് ബ്ലാക്ക്, വൈബിംഗ് ബ്ലൂ, ഗ്ലാം ഗ്രീൻ കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.

നെല്ലിക്കാ കുട്ട മറിഞ്ഞതുപോലെ, വീണ്ടും പുത്തൻ 5G ഫോണുമായി സാംസങ്

സാംസങ് ഗാലക്സി എഫ്16 5ജിയുടെ 4GB + 128GB അ‌ടിസ്ഥാന മോഡൽ ബാങ്ക് ഡിസ്കൗണ്ട് ഉൾപ്പെടെ 11,499 രൂപ വിലയിൽ വാങ്ങാൻ ലഭ്യമാകും. ഇതിന്റെ മറ്റ് വേരിയന്റുകളും വിലയും നാളെ (മാർച്ച് 13ന്)അ‌റിയാം. നാളെ ഉച്ചയ്ക്ക് 12 മണി മുതൽ ആണ് ഇതിന്റെ വിൽപ്പന ആരംഭിക്കുക. Samsung.com, റീട്ടെയിൽ സ്റ്റോറുകൾ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി ഗാലക്സി എഫ്16 5ജി വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Samsung Galaxy F16 5G has been launched. It will go on sale in India from tomorrow. The base model is priced at Rs 11,499 including bank discounts. The Galaxy F16 5G can be purchased via Samsung.com, retail stores, and online platforms. The phone is powered by an octa-core MediaTek Dimensity 6300 6nm processor.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X