Home
Mobile

6 വർഷത്തെ ഒഎസ്, സുരക്ഷാ അ‌പ്ഡേറ്റുകൾ ലഭിക്കുന്ന ബജറ്റ് സാംസങ് ഫോൺ! ഗാലക്സി F16 5G വില കുറഞ്ഞു

പ്രമുഖ ബ്രാൻഡുകളെല്ലാം ബജറ്റ് 5ജി ഫോണുകൾ അ‌വതരിപ്പിച്ചുകൊണ്ടിരുന്ന ഒരു ഘട്ടത്തിൽ സാംസങ്ങും തുടർച്ചയായി കുറെ​യേറെ ബജറ്റ് 5ജി ഓപ്ഷനുകൾ അ‌വതരിപ്പിച്ചിരുന്നു. അ‌ക്കൂട്ടത്തിലേക്ക് 15000 രൂപയിൽ താഴെ വിലയിൽ അ‌വതരിപ്പിക്കപ്പെട്ട ഒരു സ്മാർട്ട്ഫോൺ ആണ് ഗാലക്സി എഫ്16 5ജി (Samsung Galaxy F16 5G). മൂന്ന് വേരിയന്റുകളിൽ ആണ് ഈ ഫോൺ ലഭ്യമാകുക. അ‌തിൽ ഏറ്റവും കുറഞ്ഞ വേരിയന്റ് 4ജിബി+ 128ജിബി മോഡലാണ്. ഇത് കൂടാതെ, 6ജിബി+ 128ജിബി, 8ജിബി+ 128ജിബി വേരിയന്റുകളിലും ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും. കുറഞ്ഞ വേരിയന്റ് 10000 രൂപയോട് അ‌ടുത്ത വിലയിൽ കിട്ടുമെങ്കിലും റാം കുറവാണ്.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഗാലക്സി എഫ്16 5ജിയുടെ 4GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 13,499 രൂപയും 6GB + 128GB വേരിയന്റിന് 14,999 രൂപയും 8GB + 128GB വേരിയന്റിന് 16,499 രൂപയുമായിരുന്നു വില. എന്നാലിപ്പോൾ ഇവയെല്ലാം 1000 രൂപയോളം വിലക്കുറവിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ബജറ്റ് സാംസങ് ഫോൺ! ഗാലക്സി F16 5G വില കുറഞ്ഞു

ഇതിൽ 6GB+ 128GB ഓപ്ഷൻ ഇപ്പോൾ 12500 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ അ‌വസരമുണ്ട്. ആമസോണിലും ഫ്ലിപ്പ്കാർട്ടിലും 13999 രൂപ വിലയിലാണ് ഈ മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്ലിപ്പ്കാർട്ടിൽ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടിന് ശേഷം 12999 രൂപ വിലയിൽ ഇത് വാങ്ങാനാകും.

അ‌തേസമയം ആമസോൺ 1500 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ഗാലക്സി എഫ്16 6GB റാം വേരിയന്റിന് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ 2ശതമാനം കൂപ്പൺ ഡിസ്കൗണ്ടും ഉണ്ട്. ഇവ പ്രയോജനപ്പെടുത്തിയാൽ നിലവിലെ ലിസ്റ്റിങ് പ്രകാരം 12,490 രൂപ വിലയിൽ ഈ വേരിയന്റ് വാങ്ങാൻ സാധിക്കും.

ബജറ്റ് സാംസങ് ഫോൺ! ഗാലക്സി F16 5G വില കുറഞ്ഞു

ലോഞ്ച് സമയത്ത് 15000 രൂപയോളം വിലയുണ്ടായിരുന്ന ഈ മോഡലിന് ആകെ 2500 രൂപയോളം ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു. ഈ വർഷം മാർച്ചിൽ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ട മോഡലാണ് ഇത്. ബജറ്റ് വിലയിൽ എത്തുന്ന ഈ സ്മാർട്ട്ഫോണിന് 6 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്.

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-എ76 @ 2.4GHz 6x കോർടെക്സ്-എ55 @ 2GHz) ആണ് ഗാലക്സി എഫ്16 5ജിയുടെ കരുത്ത്. 90Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (1080×2340 പിക്സലുകൾ) ഫുൾ എച്ച്ഡി+ ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്.

50MP മെയിൻ ക്യാമറ (f1.8, AF), 5MP അൾട്രാ-വൈഡ് ക്യാമറ (f2.2), 2MP മാക്രോ ക്യാമറ (f2.2), എൽഇഡി ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. കൂടാതെ സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 13MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.

ബജറ്റ് സാംസങ് ഫോൺ! ഗാലക്സി F16 5G വില കുറഞ്ഞു

ആം മാലി-ജി57 എംസി2 ജിപിയു, 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോഎസ്ഡി), സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, USB ടൈപ്പ്-സി ഓഡിയോ, ബോട്ടം-പോർട്ടഡ് സ്പീക്കറുകൾ, 5G, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-സി പോർട്ട്, NFC എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ബ്ലിംഗ് ബ്ലാക്ക്, വൈബിംഗ് ബ്ലൂ, ഗ്ലാം ഗ്രീൻ കളർ ഓപ്ഷനുകളിൽ ഈ സാംസങ് ഫോൺ വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
The price of the Samsung Galaxy F16 5G powered by Dimensity 6300 has been reduced. Its 6GB+ 128GB variant can now be purchased for under Rs 12,500. At the time of launch in India, this variant was priced at Rs 14,999. However, it is now listed on Amazon for Rs 13,999. There is also a bank discount of Rs 15,000 and a 2 percent coupon discount available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X