Home
Mobile

എത്രയായാലും സാംസങ്ങിന്റെ ഫോണല്ലേ, ഇഷ്ടം തുടരാം! പുതിയ റാം ഓപ്ഷനിലും ഈ ഗാലക്സി 5G ഫോൺ കിട്ടും

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയെ സംബന്ധിച്ചിടത്തോളം ചെറുതും വലുതുമായ നിരവധി ബ്രാൻഡുകളുടെ ഫോണുകളാൽ സമ്പന്നമാണ്. എന്നാൽ ചില ഉപയോക്താക്കൾക്ക് ചില പ്ര​ത്യേക ബ്രാൻഡുകളോട് ഇഷ്ടം കൂടുതലാണ്. ചിലർക്ക് ഐഫോണുകളാണ് താൽപ്പര്യമെങ്കിൽ മറ്റ് ചിലർക്ക് സാംസങ് അ‌ല്ലെങ്കിൽ, ഓപ്പോ, അ‌ല്ലെങ്കിൽ ഐക്യൂ എന്നിങ്ങനെ വിവിധ ബ്രാൻഡുകളോടാകും താൽപ്പര്യം. ചില ആളുകൾക്ക്, പ്രത്യേകിച്ച് അ‌ൽപ്പം പ്രായമൊക്കെയുള്ള ആളുകളെ സംബന്ധിച്ചിടത്തോളം സാംസങ് ഫോണുകളോട് ഒരു ഇഷ്ടം കൂടുതലുണ്ട്. വർഷങ്ങളുടെ സൽപ്പേര് കൊണ്ട് സാംസങ് ആരാധകരിൽ സൃഷ്ടിച്ചെടുത്തതാണ് ആ ഇഷ്ടം. ഫീച്ചറുകളെക്കാളും വിലയെക്കാളും ഉപരിയായി സാംസങ് എന്ന ബ്രാൻഡ് നെയിമിന് പ്രാധാന്യം നൽകുന്നവർ ഇന്ത്യയിൽ ധാരാളമുണ്ട്.

തങ്ങളുടെ ആരാധകർക്കായി സാംസങ് നിരവധി സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിച്ചിട്ടുണ്ട്. അ‌തിൽ ഒരു മോഡലാണ് ഏതാനും മാസം മുമ്പ് പുറത്തിറങ്ങിയ സാംസങ് ഗാലക്സി എഫ്17 5ജി (Samsung Galaxy F17 5G). 2025 സെപ്റ്റംബറിൽ ആണ് ഗാലക്സി എഫ്17 5ജി ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്. അ‌ന്ന് രണ്ട് വേരിയന്റുകളിൽ മാത്രമാണ് ഈ ഫോൺ ലഭ്യമായിരുന്നത്.

എത്രയായാലും സാംസങ്ങിന്റെ ഫോണല്ലേ, ഇഷ്ടം തുടരാം!

4GB + 128GB, 6GB + 128GB എന്നിവയാണ് തുടക്കത്തിൽ ലഭ്യമായിരുന്ന ഗാലക്സി എഫ്17 വേരിയന്റുകൾ. എന്നാൽ പിന്നീട് സാംസങ് ഒരു പുതിയ റാം ഓപ്ഷൻ കൂടി അ‌വതരിപ്പിച്ചു, അ‌താണ് 8GB + 128GB വേരിയന്റ്. ലോഞ്ച് ചെയ്യുന്ന സമയത്ത് സാംസങ് ഗാലക്സി F17 5G-യുടെ 4GB+128GB അ‌ടിസ്ഥാന വേരിയന്റിന് 14,499 രൂപയും 6GB+128GB വേരിയന്റിന് 15,999 രൂപയുമായിരുന്നു വില.

ഇപ്പോഴും ഇതേ വിലയിൽ തന്നെയാണ് ഈ വേരിയന്റുകൾ സാംസങ് വെബ്​സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നീട് അ‌വതരിപ്പിക്കപ്പെട്ട 8ജിബി റാം വേരിയന്റിന് 17499 രൂപയാണ് വില. ബാങ്ക് ഡിസ്കൗണ്ടുകൾ ഒന്നും നിലവിൽ ഈ മോഡലിന് ലഭ്യമല്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഡിസ്കൗണ്ട് കിട്ടിയില്ലെങ്കിലും സാരമില്ല, ഇതിന്റെ വില വർധിച്ചിട്ടില്ലല്ലോ എന്നത് ഓർത്ത് ആശ്വസിക്കാം.

എത്രയായാലും സാംസങ്ങിന്റെ ഫോണല്ലേ, ഇഷ്ടം തുടരാം!

കാരണം പല മോഡലുകളും ലോഞ്ച് വിലയെക്കാൾ ഉയർന്ന വിലയിലാണ് ഇപ്പോൾ എത്തുക. ഒപ്പമുള്ള ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ലോഞ്ച് വിലയിൽ ചിലപ്പോൾ അ‌ത് ലഭ്യമായേക്കാം. ഇത്തരമൊരു പ്രഹസനം ഇവിടെ ആവശ്യമായി വരുന്നില്ല എന്നത് ആശ്വാസകരമാണ്. വയലറ്റ് പോപ്പ്, നിയോ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ ഗാലക്സി 5ജി ഫോൺ വാങ്ങാനാകും.

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ എക്‌സിനോസ് 1330 5nm പ്രോസസർ (ഡ്യുവൽ 2.4GHz കോർടെക്സ്-A78 + ഹെക്സ 2GHz കോർടെക്സ്-A55 സിപിയുകൾ) ആണ് ഈ 5ജി ഫോണിന്റെ കരുത്ത്. 90Hz റിഫ്രഷ് റേറ്റുള്ള 6.7″ (1080×2340 പിക്സലുകൾ) FHD+ ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ ആണ് ഇതിലുള്ളത്.

കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ സഹിതമാണ് ഈ ഡിസ്പ്ലേ എത്തിയിരിക്കുന്നത്. മാലി-ജി68 എംപി2 ജിപിയു, 4ജിബി / 6ജിബി റാം, 128ജിബി ഇന്റേണൽ സ്റ്റോറേജ്, മൈക്രോഎസ്ഡി വഴി 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, USB ടൈപ്പ്-സി ഓഡിയോ, അ‌ണ്ടർ-പോർട്ടഡ് സ്പീക്കറുകൾ എന്നിവയും ഇതിലുണ്ട്.

എത്രയായാലും സാംസങ്ങിന്റെ ഫോണല്ലേ, ഇഷ്ടം തുടരാം!

50MP മെയിൻ ക്യാമറ (F1.8, AF OIS), 5MP അൾട്രാ-വൈഡ് ക്യാമറ, 2MP മാക്രോ ക്യാമറ, എൽഇഡി ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 13MP ഫ്രണ്ട് ക്യാമറയും ഇതിൽ ഉണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 7.0-ൽ ആണ് പ്രവർത്തനം. 6 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്.

25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി, IP54 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോഎസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-C പോർട്ട്, NFC എന്നിവയാണ് ഗാലക്സി എഫ്17 5ജിയിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
The Galaxy F17 5G is now available in an 8GB RAM variant. At the time of launch, it was available in only 4GB + 128GB and 6GB + 128GB variants. The 4GB+128GB base variant of the Galaxy F17 5G is priced at Rs 14,499 and the 6GB+128GB variant is priced at Rs 15,999. The 8GB RAM variant is listed at a price of Rs 17,499. The phone is available on Samsung's official website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X