Home
Mobile

ഐഫോൺ 17 സീരീസ് പകിട്ടിൽ മുക്കിക്കളയരുത്! സാംസങ് ഗാലക്സി F17 5G ഇന്ത്യയിൽ

ആപ്പിൾ ഐഫോൺ 17 സീരീസിന്റെ ആഹ്ലാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. അ‌പ്പോഴേക്കും സാംസങ് ഇതാ ഒരു പുതിയ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്ത് രംഗത്തെത്തിയിരിക്കുന്നു. കഴിഞ്ഞ വർഷ​ത്തെ ഗാലക്സി എഫ്16 5ജിയുടെ പിൻഗാമിയായി സാംസങ് ഗാലക്സി എഫ്17 5ജി (Samsung Galaxy F17 5G) എന്ന പുതിയ മോഡലാണ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. 15000 രൂപയിൽ താഴെ വിലയിൽ ഒരു 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. എഫ്16 5ജിയിൽ മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് ആണ് ഉണ്ടായിരുന്നത്. പുതിയ എഫ്17 5ജിയുടെ കരുത്ത് സാംസങ്ങിന്റെ എക്സിനോസ് 1330 ചിപ്സെറ്റ് ആണ്.

നോച്ച് സഹിതം 6.7 ഇഞ്ച് FHD+ 90Hz സൂപ്പർ AMOLED ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്സി എഫ്17 5ജിയിൽ ഉള്ളത്. സ്‌ക്രീനിന് കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനുമുണ്ട്. മുൻ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഫോൺ അൽപ്പം കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായി മാറിയിരിക്കുന്നു, ക്യാമറ ഡിസൈൻ പുതിയതാണ്. ഇതിന്റെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.

ഐഫോൺ 17 സീരീസ് പകിട്ടിൽ മുക്കിക്കളയരുത്! ഗാലക്സി F17 5G ഇന്ത്യയിൽ

സാംസങ് ഗാലക്‌സി എഫ്17 5ജി ഫീച്ചറുകൾ

90Hz റിഫ്രഷ് റേറ്റുള്ള 6.7″ (1080×2340 പിക്സലുകൾ) FHD+ ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ ആണ് ഇതിലുള്ളത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ സഹിതമാണ് ഈ ഡിസ്പ്ലേ എത്തിയിരിക്കുന്നത്. ഒക്ട കോർ എക്‌സിനോസ് 1330 5nm പ്രോസസർ (ഡ്യുവൽ 2.4GHz കോർടെക്സ്-A78 + ഹെക്സ 2GHz കോർടെക്സ്-A55 സിപിയുകൾ) ആണ് ഈ 5ജി ഫോണിന്റെ കരുത്ത്.

മാലി-ജി68 എംപി2 ജിപിയു, 4ജിബി / 6ജിബി റാം, 128ജിബി ഇന്റേണൽ സ്റ്റോറേജ്, മൈക്രോഎസ്ഡി വഴി 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 7.0-ൽ ആണ് പ്രവർത്തനം. 6 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഐഫോൺ 17 സീരീസ് പകിട്ടിൽ മുക്കിക്കളയരുത്! ഗാലക്സി F17 5G ഇന്ത്യയിൽ

ക്യാമറകളുടെ കാര്യമെടുത്താൽ, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം എഫ്17 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. 50MP മെയിൻ ക്യാമറ (F1.8, AF OIS), 5MP അൾട്രാ-വൈഡ് ക്യാമറ, 2MP മാക്രോ ക്യാമറ, എൽഇഡി ഫ്ലാഷ് എന്നിവ അ‌തിൽ അ‌ടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 13MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോഎസ്ഡി), 5G SA/NSA (N1, N3, N5, N7, N8, N26, N28, N66, N40, N41, N77, N78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-C പോർട്ട്, NFC എന്നീ ഫീച്ചറുകളും ഗാലക്സി എഫ്17 5ജി വാഗ്ദാനം ചെയ്യുന്നു.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, USB ടൈപ്പ്-സി ഓഡിയോ, അ‌ണ്ടർ-പോർട്ടഡ് സ്പീക്കറുകൾ, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP54 റേറ്റിങ്, 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 164.4 x 77.9 x 7.5mm കനവും 192 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. വയലറ്റ് പോപ്പ്, നിയോ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ വാങ്ങാനാകും.

ഐഫോൺ 17 സീരീസ് പകിട്ടിൽ മുക്കിക്കളയരുത്! ഗാലക്സി F17 5G ഇന്ത്യയിൽ

വിലയും ലഭ്യതയും

സാംസങ് ഗാലക്സി F17 5G-യുടെ 4GB+128GB അ‌ടിസ്ഥാന വേരിയന്റിന് 14,499 രൂപയും 6GB+128GB വേരിയന്റിന് 15,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി HDFC, UPI ഇടപാടുകളിൽ 500 രൂപ ക്യാഷ്ബാക്ക് ലഭ്യമാകും. കൂടാതെ 6 മാസ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുമുണ്ട്. സാംസങ് വെബ്​സൈറ്റ്, ഫ്ലിപ്പ്കാർട്ട്, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഇന്ന് മുതൽ തന്നെ എഫ്17 5ജി വാങ്ങാനാകും.

Best Mobiles in India

English summary
Samsung Galaxy F17 5G has been launched in India. Its 4GB+128GB base variant is priced at Rs 14,499 and the 6GB+128GB variant is priced at Rs 15,999. As part of the launch offer, a cashback of Rs 500 will be available on HDFC and UPI transactions. There is also a 6-month no-cost EMI option. The F17 5G can be purchased from today via Samsung's website, Flipkart, and retail stores.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X