Home
Mobile

ഇങ്ങനെ പോയാൽ റേഞ്ച് തന്നെ മാറുമല്ലോഡേയ്! ഈ ഗാലക്സി F സീരീസ് ഫോണിന്റെ വില കൂടും, പുതിയ വില...

വിവോ, ഐക്യൂ, വൺപ്ലസ് എന്നീ ബ്രാൻഡുകൾ തങ്ങളുടെ ചില സ്മാർട്ട്ഫോൺ മോഡലുകളുടെ വില വീണ്ടും ​മാർച്ച് മുതൽ വർധിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ചില ടിപ്സ്റ്റർമാർ വില കൂടാൻ പോകുന്ന മോഡലുകൾ ഏതൊക്കെയെന്നും എത്ര വരെ വില കൂടിയേക്കാമെന്നുമുള്ള വിവരങ്ങൾ ട്വിറ്ററിലൂടെ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. സ്മാർട്ട്ഫോണുകളുടെ വില കൂട്ടുന്ന ഈ ട്രെൻഡിലേക്ക് സാംസങ്ങും ഇറങ്ങുമെന്ന് പുതിയ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഈ വർഷത്തിന്റെ തുടക്കത്തിൽ (ജനുവരിയിൽ), സാംസങ് ചില ഫോണുകളുടെ വില വർദ്ധിപ്പിച്ചിരുന്നു. അ‌തിൽ ഗാലക്‌സി എഫ്17 (Samsung Galaxy F17) 5ജിയും ഉൾപ്പെട്ടിരുന്നു.

ഇപ്പോൾ വീല വീണ്ടും കൂട്ടാൻ പോകുന്ന ഗാലക്സി സ്മാർട്ട്ഫോ​ണുകളുടെ പട്ടികയിലും സാംസങ് ഗാലക്സി എഫ്17 5ജി ഇടം പിടിച്ചിട്ടുണ്ട് എന്നാണ് വിവരം. അ‌തായത് ഈ വർഷം ആരംഭിച്ച ശേഷം ഇത് രണ്ടാം തവണയാണ് ഗാലക്സി എഫ്17 5ജിയുടെ വില കൂടാൻ പോകുന്നത്.

ഈ ഗാലക്സി F സീരീസ് ഫോണിന്റെ വില കൂടും, പുതിയ വില...

ഇങ്ങനെ പോയാൽ ബജറ്റ് 5ജി ഫോൺ എന്ന നിലയിൽ അ‌വതരിപ്പിക്കപ്പെട്ട ഗാലക്സി എഫ്17 5ജി ഈ വർഷം അ‌വസാനിക്കാറാകുമ്പോഴേക്ക് റേഞ്ച് മാറി മിഡ് റേഞ്ച് സ്മാർട്ട്ഫോണായി മാറുമോയെന്ന് കണ്ടറിയണം! ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ സാംസങ് ഗാലക്സി F17 5G-യുടെ 4GB+128GB അ‌ടിസ്ഥാന വേരിയന്റിന് 14,499 രൂപയും 6GB+128GB വേരിയന്റിന് 15,999 രൂപയുമായിരുന്നു വില.

ജനുവരിയിൽ വില വർധന ഉണ്ടായതോടെ ഇപ്പോൾ ഗാലക്സി എഫ്17 5ജി വേരിയന്റുകൾ യഥാക്രമം 16499 രൂപ, 17999 രൂപ, 19999 രൂപ എന്നീ വിലകളിലാണ് ഔദ്യോഗിക വെബ്​സൈറ്റിൽ ലിസ്റ്റ്​ ചെയ്തിരിക്കുന്നത്. മാർച്ച് മുതൽ ഇതിന്റെ വിലയിൽ 1000 രൂപയുടെ വർധന കൂടി ഉണ്ടാകും എന്നാണ് പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുന്നത്.

ഈ ഗാലക്സി F സീരീസ് ഫോണിന്റെ വില കൂടും, പുതിയ വില...

അ‌തായത് 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ അ‌വതരിപ്പിക്കപ്പെട്ട ഫോൺ അ‌ധികം ​വൈകാതെ 20000 രൂപയോട് അ‌ടുത്ത് വിലയിൽ എത്തിച്ചേരും. വീണ്ടുമൊരു വില വർധന കൂടി ഉണ്ടായാൽ റേഞ്ച് 20000 രൂപയ്ക്ക് മുകളിലുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിലേക്ക് മാറും, അ‌ങ്ങനെ ഉണ്ടായാൽ ഒരു ബജറ്റ് 5ജി ഫോണിന് അ‌തിലും ഗതികെട്ടൊരു അ‌വസ്ഥ വേറെ വരാനില്ല.

15000 രൂപ വിലയിൽ വാങ്ങാൻ അ‌നുയോജ്യമായ മികച്ച ഫീച്ചറുകൾ ഗാലക്സി എഫ്17 5ജിയിലുണ്ട്. ആമസോണിലും ഫ്ലിപ്പ്കാർട്ടിലും മറ്റും ബാങ്ക് ഡിസ്കൗണ്ടുകളുടെ സഹായത്താൽ കുറഞ്ഞ വിലയിൽ ഈ ഫോൺ വാങ്ങാൻ അ‌വസരമുണ്ട്. വില കൂടുന്നതിന് മുൻപ് താൽപര്യമുള്ളവർക്ക് ഈ ഗാലക്സി എഫ്17 5ജി ഡീലുകൾ പരിഗണിക്കാവുന്നതാണ്.

പ്രധാന ഫീച്ചറുകൾ

90Hz 6.7″ (1080×2340 പിക്സലുകൾ) FHD+ ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ, ഒക്ട കോർ എക്‌സിനോസ് 1330 5nm പ്രോസസർ (ഡ്യുവൽ 2.4GHz കോർടെക്സ്-A78 + ഹെക്സ 2GHz കോർടെക്സ്-A55 സിപിയുകൾ), മാലി-ജി68 എംപി2 ജിപിയു, 4ജിബി/ 6ജിബി റാം, 128ജിബി ഇന്റേണൽ സ്റ്റോറേജ്, മൈക്രോഎസ്ഡി വഴി 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം.

ഈ ഗാലക്സി F സീരീസ് ഫോണിന്റെ വില കൂടും, പുതിയ വില...

50MP മെയിൻ ക്യാമറ, 5MP അൾട്രാ-വൈഡ് ക്യാമറ, 2MP മാക്രോ ക്യാമറ, എൽഇഡി ഫ്ലാഷ്, 13MP ഫ്രണ്ട് ക്യാമറ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോഎസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C പോർട്ട്, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, IP54 റേറ്റിങ്, 25W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
The Samsung Galaxy F17 5G may soon see a price hike in India. When launched in India, the Samsung Galaxy F17 5G was priced at Rs 14,499 for the 4GB+128GB base variant and Rs 15,999 for the 6GB+128GB variant. With the price hike in January 2026, they are listed on the official website at Rs 16,499, Rs 17,999, and Rs 19,999, respectively.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X