ഇന്ത്യയിൽ സാംസങ് ഗാലക്‌സി എഫ് 22 സ്മാർട്ഫോൺ ഇന്ന് അവതരിപ്പിക്കും
ഇന്ത്യയിൽ സാംസങ് ഗാലക്‌സി എഫ് 22 സ്മാർട്ഫോൺ ഇന്ന് അവതരിപ്പിക്കും. ഗാലക്‌സി എഫ്-സീരീസിലെ നാലാമത്തെ സ്മാർട്ട്‌ഫോണായി വരാനിരിക്കുന്ന സാംസങ് ഫോൺ - ഗാലക്‌സി എഫ് 02, ഗാലക്‌സി എഫ് 12, ഗാലക്‌സി എഫ് 62 എന്നിവയ്ക്ക് ശേഷം 2021 ൽ ഇന്ത്യയിൽ അവതരിപ്പിക്കും. ഔദ്യോഗികമായി പ്രഖ്യാപനത്തിന് മുന്നോടിയായി സാംസങ് ഗാലക്‌സി എഫ് 22 ൻറെ സവിശേഷതകൾ സാംസങ് ഔദ്യോഗിക വെബ്‌സൈറ്റും ഫ്ലിപ്കാർട്ടും വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം ആദ്യം യൂറോപ്പിൽ വിപണിയിലെത്തിയ സാംസങ് ഗാലക്‌സി എ 22 ൻറെ റീബ്രാൻഡഡ് എഡിഷനാണ് ഈ ഹാൻഡ്‌സെറ്റ്.

സാംസങ് ഗാലക്‌സി എഫ് 22 ന് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില
ഇന്ത്യയിലെ സാംസങ് ഗാലക്‌സി എഫ് 22 സ്മാർട്ഫോണിൻറെ വില 15,000 രൂപയായിരിക്കുമെന്ന് 91 മൊബൈൽ റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് ഈ സാംസങ് സ്മാർട്ട്ഫോൺ അവതരിപ്പിക്കും. ഇത് ഫ്ലിപ്കാർട്ട്, സാംസങ് ഇന്ത്യ ഓൺലൈൻ സ്റ്റോർ വഴി വാങ്ങാൻ ലഭ്യമാണ്.

ചില സാംസങ് ഗാലക്‌സി എഫ് 22 സ്മാർട്ഫോണിൻറെ സവിശേഷതകൾ ഈ ദക്ഷിണ കൊറിയൻ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. 90 ഹെർട്സ് റിഫ്രഷ് റേറ്റിനൊപ്പം 6.4 ഇഞ്ച് എച്ച്ഡി + എസ്അമോലെഡ് ഡിസ്‌പ്ലേ ഈ ഹാൻഡ്‌സെറ്റിന് ലഭിക്കുന്നതാണ്. മാത്രവുമല്ല, ഈ സ്മാർട്ട്ഫോണിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ക്വാഡ് റിയർ ക്യാമറ സംവിധാനം സാംസങ് നൽകുന്നു.

6,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്‌ഫോണിനുള്ളത്. ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗ് അനുസരിച്ച്, സ്മാർട്ട്‌ഫോണിന് 720x1,339 പിക്‌സൽ റെസല്യൂഷനുള്ള ഒരു ഡിസ്‌പ്ലേയും ഉണ്ടാകും, ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഈ സ്മാർട്ഫോൺ പ്രവർത്തിക്കുന്നത്. 4 ജിബി റാമുമായി ജോഡിയാക്കിയ മീഡിയടെക് ഹീലിയോ ജി 80 SoC മീഡിയടെക് MT6769T പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നതെന്നും ലിസ്റ്റിംഗ് സൂചിപ്പിക്കുന്നു.


Click it and Unblock the Notifications








