Home
Mobile

റിയൽമി നാർസോ 50 മുതൽ വിവോ ടി1 5ജി വരെ; 15000 രൂപയിൽ താഴെ വിലയിൽ കേമൻ ആര്?

15,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോൺ സെഗ്മെന്റിലെ ഏറ്റവും പുതിയ ഡിവൈസാണ് റിയൽമി നാർസോ 50. ഒക്ടാ കോർ പ്രോസസറിന്റെ കരുത്തുമായാണ് റിയൽമി നാർസോ 50 സ്‌മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിയത്. 5,000 എംഎഎച്ച് ബാറ്ററിയും 50 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും റിയൽമി നാർസോ 50 സ്‌മാർട്ട്‌ഫോൺ പായ്ക്ക് ചെയ്യുന്നു. 12,999 രൂപ പ്രാരംഭ വിലയുമായി പുറത്തിറങ്ങിയ ഈ സ്മാർട്ട്‌ഫോണിന് റെഡ്മി നോട്ട് 11, സാംസങ് ഗാലക്‌സി എസ് 22, അടുത്തിടെ പുറത്തിറക്കിയ വിവോ ടി1 5 ജി സ്മാർട്ട്‌ഫോൺ എന്നിവയിൽ നിന്നുള്ള മത്സരം നേരിടേണ്ടി വരും. 15,000 രൂപയിൽ താഴെ വിലയുള്ള ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിലെ മിന്നും താരങ്ങളാണ് ഈ നാല് സ്മാർട്ട്ഫോണുകളും. താരതമ്യേനെ കുറഞ്ഞ പ്രൈസ് റേഞ്ച് ആയിട്ട് കൂടി പ്രീമിയം ഫീച്ചറുകൾ പായ്ക്ക് ചെയ്യുന്നു എന്നതാണ് ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷത. ഈ സ്മാർട്ട്ഫോണുകളുടെ വിശദമായ താരതമ്യം അറിയാൻ താഴേക്ക് വായിക്കുക.

സാംസങ് ഗാലക്സി എഫ്22 ആണ് കൂട്ടത്തിൽ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്ഫോൺ

വില: സാംസങ് ഗാലക്സി എഫ്22 ആണ് കൂട്ടത്തിൽ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്ഫോൺ

  • റിയൽമി നാർസോ 50 : 12,999 രൂപ മുതൽ വില ആരംഭിക്കുന്നു
  • റെഡ്മി നോട്ട് 11 : 13,499 രൂപയിൽ വില ആരംഭിക്കുന്നു
  • സാംസങ് ഗാലക്സി എഫ്22 : 12,499 രൂപയിൽ വില ആരംഭിക്കുന്നു
  • വിവോ ടി1 5ജി : 15,990 രൂപയിൽ വില ആരംഭിക്കുന്നു
  • റിയൽമി നാർസോ 50 സ്മാർട്ട്ഫോൺ എറ്റവും വലിയ ഡിസ്‌പ്ലേ ഓഫർ ചെയ്യുന്നു

    ഡിസ്‌പ്ലേ: റിയൽമി നാർസോ 50 സ്മാർട്ട്ഫോൺ എറ്റവും വലിയ ഡിസ്‌പ്ലേ ഓഫർ ചെയ്യുന്നു

    • റിയൽമി നാർസോ 50 : 6.6 ഇഞ്ച് (2412 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി പ്ലസ്
    • റെഡ്മി നോട്ട് 11 : 6.43 ഇഞ്ച് (1080×2400 പിക്സൽസ്) ഫുൾ എച്ച്ഡി പ്ലസ്
    • സാംസങ് ഗാലക്സി എഫ്22 : 6.4 ഇഞ്ച് (1600 x 720 പിക്സൽസ്) ഫുൾ എച്ച്ഡി പ്ലസ്
    • വിവോ ടി1 5ജി : 6.58 ഇഞ്ച് (2408 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി പ്ലസ്
    • റിയൽമി നാർസോ 50, വിവോ ടി1 5ജി എന്നീ സ്മാർട്ട്ഫോണുകൾ 120 ഹെർട്സ് റിഫ്രഷ് റേറ്റ് നൽകുന്നു

      റിഫ്രഷ് റേറ്റ്: റിയൽമി നാർസോ 50, വിവോ ടി1 5ജി എന്നീ സ്മാർട്ട്ഫോണുകൾ 120 ഹെർട്സ് റിഫ്രഷ് റേറ്റ് നൽകുന്നു

      • റിയൽമി നാർസോ 50 : 120 ഹെർട്സ് റിഫ്രഷ് റേറ്റ്
      • റെഡ്മി നോട്ട് 11 : 90 ഹെർട്സ് റിഫ്രഷ് റേറ്റ്
      • സാംസങ് ഗാലക്സി എഫ്22 : 90 ഹെർട്സ് റിഫ്രഷ് റേറ്റ്
      • വിവോ ടി1 5ജി : 120 ഹെർട്സ് റിഫ്രഷ് റേറ്റ്
      • മികച്ച പ്രോസസർ

        പ്രോസസർ: വിവോ ടി1 5ജി സ്മാർട്ട്ഫോൺ ഏറ്റവും മികച്ച പ്രോസസർ പായ്ക്ക് ചെയ്യുന്നു

        • റിയൽമി നാർസോ 50 : മീഡിയടെക് ഹീലിയോ ജി96 ചിപ്സെറ്റ്
        • റെഡ്മി നോട്ട് 11 : ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 680 ചിപ്സെറ്റ്
        • സാംസങ് ഗാലക്സി എഫ്22 : മീഡിയടെക് ഹീലിയോ ജി80 ചിപ്സെറ്റ്
        • വിവോ ടി1 5ജി : ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 695 ചിപ്സെറ്റ്
        • വിവോ ടി1 5ജി സ്മാർട്ട്ഫോൺ മൂന്ന് റാം ഓപ്ഷനുകൾ

          റാം: വിവോ ടി1 5ജി സ്മാർട്ട്ഫോൺ മൂന്ന് റാം ഓപ്ഷനുകൾ ഓഫർ ചെയ്യുന്നു

          • റിയൽമി നാർസോ 50 : 4 ജിബി / 6 ജിബി റാം ഓപ്ഷനുകൾ
          • റെഡ്മി നോട്ട് 11 : 4 ജിബി / 6 ജിബി റാം ഓപ്ഷനുകൾ
          • സാംസങ് ഗാലക്സി എഫ്22 : 4 ജിബി / 6 ജിബി റാം ഓപ്ഷനുകൾ
          • വിവോ ടി1 5ജി : 4 ജിബി / 6 ജിബി / 8 ജിബി റാം ഓപ്ഷനുകൾ
          • സ്‌റ്റോറേജ്

            സ്‌റ്റോറേജ്: മൂന്ന് സ്മാർട്ട്‌ഫോണുകൾ രണ്ട് സ്റ്റോറേജ് ഓപ്‌ഷനുകളും വിവോ ടി1 5ജി ഒറ്റ സ്റ്റോറേജ് ഓപ്‌ഷനും നൽകുന്നു

            • റിയൽമി നാർസോ 50 : 64 ജിബി / 128 ജിബി
            • റെഡ്മി നോട്ട് 11 : 64 ജിബി / 128 ജിബി
            • സാംസങ് ഗാലക്സി എഫ്22 : 64 ജിബി / 128 ജിബി
            • വിവോ ടി1 5ജി : 128 ജിബി
            • സെൽഫി ക്യാമറ

              സെൽഫി ക്യാമറ: റിയൽമി നാർസോ 50 സ്മാർട്ട്ഫോണും വിവോ ടി1 5ജിയും കൂടുതൽ മികച്ച സെൽഫി ക്യാമറകൾ പായ്ക്ക് ചെയ്യുന്നു

              • റിയൽമി നാർസോ 50 : f/2.1 അപ്പേർച്ചർ ഉള്ള 16 എംപി ഫ്രണ്ട് ക്യാമറ
              • റെഡ്മി നോട്ട് 11 : f/2.4 അപ്പേർച്ചർ ഉള്ള 13 എംപി ഫ്രണ്ട് ക്യാമറ
              • സാംസങ് ഗാലക്സി എഫ്22 : f/2.0 അപ്പേർച്ചർ ഉള്ള 13 എംപി ഫ്രണ്ട് ക്യാമറ
              • വിവോ ടി1 5ജി : f/2.0 അപ്പേർച്ചർ ഉള്ള 16 എംപി ഫ്രണ്ട് ക്യാമറ
              • ബാറ്ററി

                ബാറ്ററി: സാംസങ് ഗാലക്സി എഫ്22 ഏറ്റവും വലിയ ബാറ്ററി ഓഫർ ചെയ്യുന്നു

                • റിയൽമി നാർസോ 50 : 5000 എംഎഎച്ച് ബാറ്ററി
                • റെഡ്മി നോട്ട് 11 : 5000 എംഎഎച്ച് ബാറ്ററി
                • സാംസങ് ഗാലക്സി എഫ്22 : 6000 എംഎഎച്ച് ബാറ്ററി
                • വിവോ ടി1 5ജി : 5000 എംഎഎച്ച് ബാറ്ററി
                • ഫാസ്റ്റ് ചാർജിങ്

                  ഫാസ്റ്റ് ചാർജിങ്: റിയൽമി നാർസോ 50, റെഡ്മി നോട്ട് 11 എന്നീ സ്മാർട്ട്ഫോണുകൾ മികച്ച ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഓഫർ ചെയ്യുന്നു

                  • റിയൽമി നാർസോ 50 : 33 W ഫാസ്റ്റ് ചാർജിങ്
                  • റെഡ്മി നോട്ട് 11 : 33 W ഫാസ്റ്റ് ചാർജിങ്
                  • സാംസങ് ഗാലക്സി എഫ്22 : 25 W ഫാസ്റ്റ് ചാർജിങ്
                  • വിവോ ടി1 5ജി : 18 W ഫാസ്റ്റ് ചാർജിങ്
                  • ഓപ്പറേറ്റിങ് സിസ്റ്റം

                    ഓപ്പറേറ്റിങ് സിസ്റ്റം: നാല് സ്മാർട്ട്ഫോണുകളും ഒരേ ആൻഡ്രോയിഡ് വേർഷൻ ബേസ് ചെയ്ത് എത്തുന്നു. ഓരോ കമ്പനികൾക്ക് അനുസരിച്ച് ഒഎസ് സ്കിന്നിൽ വ്യത്യാസങ്ങൾ കാണുമെന്ന് മാത്രം.

                    • റിയൽമി നാർസോ 50 : ആൻഡ്രോയിഡ് 11
                    • റെഡ്മി നോട്ട് 11 : ആൻഡ്രോയിഡ് 11
                    • സാംസങ് ഗാലക്സി എഫ്22 : ആൻഡ്രോയിഡ് 11
                    • വിവോ ടി1 5ജി : ആൻഡ്രോയിഡ് 11
                    • കളർ ഓപ്ഷനുകൾ

                      കളർ ഓപ്ഷനുകൾ: റെഡ്മി നോട്ട് 11 സ്മാർട്ട്ഫോൺ ഏറ്റവും കൂടുതൽ കളർ ഓപ്ഷനുകൾ ഓഫർ ചെയ്യുന്നു

                      • റിയൽമി നാർസോ 50 : സ്പീഡ് ബ്ലൂ, സ്പീഡ് ബ്ലാക്ക്
                      • റെഡ്മി നോട്ട് 11 : സ്റ്റാർബർസ്റ്റ് വൈറ്റ്, സ്പേസ് ബ്ലാക്ക്, ഹൊറൈസൺ ബ്ലൂ
                      • സാംസങ് ഗാലക്സി എഫ്22 : ഡെനിം ബ്ലാക്ക്, ഡെനിം ബ്ലൂ
                      • വിവോ ടി1 5ജി : സ്റ്റാർലൈറ്റ് ബ്ലാക്ക് ആൻഡ് റെയിൻബോ ഫാന്റസി

Best Mobiles in India

English summary
Realme Narzo 50 is the latest device in the smartphone segment priced under Rs 15000. The Realme Narzo 50 smartphone is powered by an octa core processor. This smartphone will face competition from Redmi Note 11, Samsung Galaxy S22 and Vivo T1 5G smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X