ഓഫറുകളുമായി സാംസങ് ഗാലക്‌സി എഫ് 22 വിൽപ്പന ഇന്ന് ഇന്ത്യയിൽ ഉച്ചയ്ക്ക് 12:00 മണിക്ക്
സാംസങ് ഗാലക്‌സി എഫ് 22 സ്മാർട്ഫോൺ (Samsung Galaxy F22) ഇന്ന് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. 18,499 രൂപ വിലയുള്ള ഈ പുതിയ സാംസങ് സ്മാർട്ട്ഫോൺ കഴിഞ്ഞ മാസം അവസാനമാണ് രാജ്യത്ത് അവതരിപ്പിച്ചത്. ക്വാഡ് റിയർ ക്യാമറകളും വാട്ടർ ഡ്രോപ്പ് സ്റ്റൈൽ ഡിസ്പ്ലേ നോച്ചും ഉൾപ്പെടെയുള്ള സവിശേഷതകളോടെയാണ് ഗാലക്‌സി എഫ് 22 വിപണിയിൽ വരുന്നത്. 6,000 എംഎഎച്ച് ബാറ്ററിയും 6 ജിബി റാമും 90 ഹെർട്സ് ഡിസ്‌പ്ലേയും ഇതിൽ ഉൾപ്പെടുന്നു. ഈ സവിശേഷതകളുമായി റെഡ്മി നോട്ട് 10, റിയൽമി നർസോ 30 എന്നിവയ്‌ക്കെതിരെയാണ് സാംസങ് ഗാലക്‌സി എഫ് 22 വിപണിയിൽ മത്സരിക്കുന്നത്.

സാംസങ് ഗാലക്‌സി എഫ് 22 ൻറെ ഇന്ത്യയിലെ വിലയും, വിൽപ്പന ഓഫറുകളും
ഇന്ത്യയിൽ സാംസങ് ഗാലക്‌സി എഫ് 22 ൻറെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 12,499 രൂപയും, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 14,999 രൂപയുമാണ് വില വരുന്നത്. രണ്ട് ഓപ്ഷനുകളും ഡെനിം ബ്ലാക്ക്, ഡെനിം ബ്ലൂ എന്നീ രണ്ട് നിറങ്ങളിൽ വരുന്നു. ഗാലക്‌സി എഫ് 22 സ്മാർട്ഫോൺ ഇന്ന് ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് ഫ്ലിപ്പ്കാർട്ട്, സാംസങ് ഇന്ത്യ ഓൺലൈൻ സ്റ്റോർ (സാംസങ്.കോം) വഴി വിൽപ്പനയ്‌ക്കെത്തും. സാംസങ് ഗാലക്‌സി എഫ് 22 ഫ്ലിപ്കാർട്ടിലെ ആമുഖ ഓഫറുകളുടെ ഭാഗമായി പ്രീപെയ്ഡ് ഇടപാടുകൾക്ക് 1,000 രൂപ കിഴിവ് നൽകുന്നു. ഉപയോക്താക്കൾക്ക് എക്സ്ചേഞ്ച്, ഇഎംഐ ഓപ്ഷനുകളും ലഭിക്കുന്നതാണ്.

സാംസങ് ഗാലക്‌സി എഫ് 22 സ്മാർട്ഫോണിൻറെ സവിശേഷതകൾ
സാംസങ് ഗാലക്‌സി എഫ് 22 സ്മാർട്ട്ഫോണിൽ 6.4 ഇഞ്ച് സൂപ്പർ അമോലെഡ് എച്ച്ഡി + ഡിപ്ലേയാണ് നൽകിയിട്ടുള്ളത്. ഇതിൽ വാട്ടർ ഡ്രോപ്പ് സ്റ്റൈൽ നോച്ചുമുണ്ട്. 90 റിഫ്രഷ് റേറ്റാണ് ഈ സ്മാർട്ഫോണിൽ സാംസങ് നൽകിയിട്ടുള്ളത്. 4 ജിബി / 64 ജിബി, 6 ജിബി / 128 ജിബി സ്റ്റോറേജ്, റാം ഓപ്ഷനുകളിൽ ലഭ്യമാകുന്ന ഈ സ്മാർട്ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹെലിയോ ജി80 പ്രോസസറാണ്. ഈ സ്മാർട്ഫോണിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുന്നതിനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്‌സി എഫ് 22 സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ
ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് സാംസങ് ഗാലക്‌സി എഫ്22 സ്മാർട്ട്ഫോണിൽ ഉള്ളത്. ഇതിൽ നാല് ക്യാമറകളുണ്ട്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഈ ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. ഡിവൈസിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 മെഗാപിക്സൽ ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്. പോർട്രെയിറ്റ് മോഡ്, നൈറ്റ് മോഡ് തുടങ്ങി നിരവധി ക്യാമറ സവിശേഷതകളും ഇതിലുണ്ട്.

ഗാലക്‌സി എഫ് 22 സ്മാർട്ട്ഫോണിൽ 6,000 എംഎഎച്ച് ബാറ്ററിയാണുള്ളത്. 15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ ഉണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് സാംസങ് വൺ യുഐ 3.1ലാണ് ഈ സ്മാർട്ഫോൺ പ്രവർത്തിക്കുന്നത്. എഐ ഫെയ്‌സ് അൺലോക്ക്, സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്‌കാനർ, സാംസങ് പേ മിനി സപ്പോർട്ട് എന്നിവയും സാംസങ് ഈ സ്മാർട്ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വൈ-ഫൈ, ബ്ലൂടൂത്ത് എഡിഷൻ 5.0, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ജിപിഎസ്, എൻഎഫ്‌സി എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകളിൽ വരുന്നത്.


Click it and Unblock the Notifications








