സാംസങ് ഗാലക്‌സി എഫ് 22 സ്മാർട്ഫോണിൻറെ ആദ്യ വിൽപ്പന ജൂലൈ 13 ന്: വിലയും, സവിശേഷതകളും
സാംസങ് ഗാലക്‌സി എഫ് 22 സ്മാർട്ഫോൺ എഫ്-സീരീസിലെ ഏറ്റവും പുതിയ മോഡലാണ്. ഇന്ത്യയിൽ ജൂലൈ 13 ന് ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് ആദ്യത്തെ വിൽപ്പനയ്‌ക്കായി ഈ സ്മാർട്ട്‌ഫോൺ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കി. ഒരു ബജറ്റ് സ്മാർട്ഫോൺ ആയിരുന്നിട്ടും ഗാലക്‌സി എഫ് 22 ന് 90 ഹെർട്സ് എസ്മോലെഡ് പാനൽ, മിഡ് റേഞ്ച് ഗെയിമിംഗ് ഓറിയന്റഡ് പ്രോസസർ, ഒരു വലിയ ബാറ്ററി എന്നിവയും നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്‌സി എഫ് 22 സ്മാർട്ഫോണിൻറെ ആദ്യ വിൽപ്പനയും ഓഫറുകളും
ഇന്ത്യയിൽ ഗാലക്‌സി എഫ് 22 സ്മാർട്ഫോണിൻറെ ബേസിക് വേരിയന്റിൻറെ 4 ജിബി റാമും 64 ജിബി സ്റ്റോറേജ് വേരിയന്റിന് 12,499 രൂപയും, 6 ജിബി റാമിനും 128 ജിബി സ്റ്റോറേജ് മോഡലിനും 14,499 രൂപയുമാണ് വില വരുന്നത്. ഡെനിം ബ്ലാക്ക്, ഡെനിം ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിപണിയിൽ നിന്നും വാങ്ങാവുന്നതാണ്. ലോഞ്ച് ഓഫറുകളിൽ പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 1,000 രൂപ വിലക്കിഴിവിൽ 11,499 രൂപയ്ക്ക് ഈ സ്മാർട്ഫോൺ സ്വന്തമാക്കാവുന്നതാണ്. ഈ ഓഫർ ജൂലൈ 19 വരെ സാധുവായിരിക്കും. കൂടാതെ, ഈ സ്മാർട്ഫോൺ വാങ്ങുന്നവർക്ക് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിലും ഡെബിറ്റ് കാർഡുകളിലും 10 ശതമാനം കിഴിവും അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക് ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡും ലഭിക്കും.

സാംസങ് ഗാലക്‌സി എഫ് 22 സ്മാർട്ഫോണിൻറെ സവിശേഷതകൾ
സാംസങ് ഗാലക്‌സി എഫ് 22 സ്മാർട്ട്ഫോണിൽ 6.4 ഇഞ്ച് സൂപ്പർ അമോലെഡ് എച്ച്ഡി + ഡിപ്ലേയാണ് നൽകിയിട്ടുള്ളത്. ഇതിൽ വാട്ടർ ഡ്രോപ്പ് സ്റ്റൈൽ നോച്ചുമുണ്ട്. 90 റിഫ്രഷ് റേറ്റാണ് ഈ സ്മാർട്ഫോണിൽ സാംസങ് നൽകിയിട്ടുള്ളത്. 4 ജിബി / 64 ജിബി, 6 ജിബി / 128 ജിബി സ്റ്റോറേജ്, റാം ഓപ്ഷനുകളിൽ ലഭ്യമാകുന്ന ഈ സ്മാർട്ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹെലിയോ ജി80 പ്രോസസറാണ്. ഈ സ്മാർട്ഫോണിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുന്നതിനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്‌സി എഫ് 22 സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ
ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് സാംസങ് ഗാലക്‌സി എഫ്22 സ്മാർട്ട്ഫോണിൽ ഉള്ളത്. ഇതിൽ നാല് ക്യാമറകളുണ്ട്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഈ ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. ഡിവൈസിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 മെഗാപിക്സൽ ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്. പോർട്രെയിറ്റ് മോഡ്, നൈറ്റ് മോഡ് തുടങ്ങി നിരവധി ക്യാമറ സവിശേഷതകളും ഇതിലുണ്ട്.

ഗാലക്‌സി എഫ് 22 സ്മാർട്ട്ഫോണിൽ 6,000 എംഎഎച്ച് ബാറ്ററിയാണുള്ളത്. 15W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ ഉണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് സാംസങ് വൺ യുഐ 3.1ലാണ് ഈ സ്മാർട്ഫോൺ പ്രവർത്തിക്കുന്നത്. എഐ ഫെയ്‌സ് അൺലോക്ക്, സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്‌കാനർ, സാംസങ് പേ മിനി സപ്പോർട്ട് എന്നിവയും സാംസങ് ഈ സ്മാർട്ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വൈ-ഫൈ, ബ്ലൂടൂത്ത് എഡിഷൻ 5.0, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ജിപിഎസ്, എൻഎഫ്‌സി എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകളിൽ വരുന്നത്.


Click it and Unblock the Notifications








