ഇറങ്ങിയിട്ട് ഒരാഴ്ച മാത്രം! സാംസങ്ങിന്റെ പുതുപുത്തൻ 5ജി ഫോണിന് കിക്കിടിലം ഓഫർ
സാസങ് തങ്ങളുടെ എഫ് സീരീസ് നിര വിപുലപ്പെടുത്തിക്കൊണ്ട് ഈ മാസം ആദ്യം ഒരു 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. സാംസങ് ആരാധകരെമാത്രമല്ല, നല്ലൊരു 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിച്ച എല്ലാവരെയും തൃപ്തിപ്പെടുത്തും വിധമുള്ള ഫീച്ചറുകളുമായാണ് സാംസങ് ഗാലക്സി എഫ്34 എന്ന പുത്തൻ താരം എത്തിയത്.
ലോഞ്ചിന് പിന്നാലെ കഴിഞ്ഞ ദിവസം സാംസങ് ഗാലക്സി എഫ്34 ന്റെ വിൽപ്പനയും ആരംഭിക്കുകയുണ്ടായി. വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് മികച്ച ഓഫറുകളാണ് ഈ സ്മാർട്ട്ഫോണിന് ലഭ്യമാക്കിയിരിക്കുന്നത്. അത്യാവശ്യം താങ്ങാനാകുന്ന വിലയിൽ അതിനൊതുങ്ങുന്ന ഫീച്ചറുകളുമായി എത്തിയ എഫ് 34ന് ഓഫർ കൂടി ലഭ്യമായിരിക്കുന്നതിനാൽ ഉപയോക്താക്കൾ വമ്പൻ ആവേശത്തിലാണ്.

ഫ്ലിപ്പ്കാർട്ടിലൂടെ ഉപയോക്താക്കൾക്ക് രണ്ടായിരം രൂപ വരെ ഡിസ്കൗണ്ടിൽ പുതിയ ഗാലക്സി എഫ്34 5ജി വാങ്ങാൻ സാധിക്കും. ഉയർന്ന റിഫ്രഷ് റേറ്റ് അമോലെഡ് ഡിസ്‌പ്ലേ, എക്‌സിനോസ് ചിപ്‌സെറ്റ്, 6,000 എംഎഎച്ച് ബാറ്ററി എന്നിവ പോലുള്ള ഹൈലൈറ്റിംഗ് സവിശേഷതകളുമായി ഇരുപതിനായിരം രൂപയിൽ താഴെയുള്ള വില വിഭാഗത്തിലാണ് ഗാലക്സി എഫ്34 വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.
ഒട്ടേറെ സ്മാർട്ട്ഫോണുകൾ കൊമ്പുകോർക്കുന്ന വില വിഭാഗമാണ് 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിപണി. അവിടെ പിടിച്ചു നിൽക്കണമെങ്കിൽ നൽകുന്ന ഫീച്ചറുകൾ അതിനൊത്ത് മികച്ചതാകണം എന്ന ബോധ്യം സാംസങ്ങിനുണ്ട്. ആ നിലയ്ക്കാണ് എഫ് 34 അണിയിച്ചൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ വിൽപ്പന ആരംഭിച്ച ഫോൺ കുറഞ്ഞവിലയ്ക്ക് എങ്ങനെ വാങ്ങാമെന്നും പ്രധാന ഫീച്ചറുകൾ എന്താണെന്നും നോക്കാം.
ഗാലക്സി എഫ്34 5ജിയുടെ 6ജിബി റാം + 128ജിബി സ്റ്റോറേജ് വേരിയന്റിന് 18,999 രൂപ വിലയിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. അതിന്റെ തന്നെ ഉയർന്ന മോഡലായ 8ജിബി റാം+ 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റ് 20,999 രൂപ വിലയിൽ വിപണിയിലെത്തി. ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പനയ്ക്ക് എത്തിയിരിക്കുന്ന ഈ സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ബാങ്ക് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്.
ഐസിഐസിഐ, എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് ഇടപാടുകൾക്കും ക്രെഡിറ്റ്/ ഡെബിറ്റ് ഇഎംഐ ഇടപാടുകൾക്കും 2,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ആണ് ലഭ്യമാക്കിയിരിക്കുന്നത്. ഈ ഫോണെടുക്കാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് വൻ നേട്ടമാണ്. കാരണം ഒറ്റയടിക്ക് 2000 രൂപയുടെ കുറവാണ് ഈ 5ജി ഫോണിന്റെ വിലയിൽ ഉണ്ടാകുന്നത്.
ഈ ബാങ്ക് ഓഫർ പ്രയോജനപ്പെടുത്തുന്നതോടു കൂടി 6ജിബി റാം വേരിയന്റിന്റെ വില യഥാക്രമം 16,999 രൂപയും 8ജിബി റാം വേരിയന്റിന്റെ വില 18,999 രൂപയായും കുറയും. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് വൻ ലാഭമാണ്. എന്നാൽ വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് നൽകുന്ന ഓഫർ ആയതിനാൽത്തന്നെ ഒരാഴ്ചയിൽ കൂടുതൽ ഈ ഓഫർ ലഭ്യമാകാൻ സാധ്യതയില്ല.

ഓഫർ വിലയിൽ വിൽക്കാനായി നിശ്ചിത എണ്ണം സ്റ്റ്റ്റോക്ക് ചെയ്തിട്ടുണ്ടാകും. ഈ സ്റ്റോക്ക് തീരുന്ന മുറയ്ക്ക് ഓഫർ തീരും, അതല്ലെങ്കിൽ ഒരാഴ്ച കഴിയുമ്പോഴേക്കും ഓഫർ തീരും. പിന്നീട് യഥാർഥ ലോഞ്ച് വിലയിലാകും ഈ സ്മാർട്ട്ഫോണുകൾ ലഭ്യമാകുക. അതിനാൽത്തന്നെ സാംസങ്ങിന്റെ ഈ 5ജി ഫോണുകൾ ഇഷ്ടപ്പെട്ടവർ ഓഫർ തീരും മുമ്പ് സ്വന്തമാക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും.
6.46-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (2340 x 1080 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ, തുടങ്ങിയ ഫീച്ചറുകളുമായി ഒക്ടാ കോർ എക്‌സിനോസ് 1280 ചിപ്സെറ്റ് കരുത്തിലാണ് ഗാലക്സി എഫ്34 എത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 5.1 ലാണ് പ്രവർത്തനം.
50മെഗാപിക്‌സൽ പ്രൈമറി സെൻസർ, 8മെഗാപിക്‌സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2മെഗാപിക്‌സൽ മാക്രോ സെൻസർ എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമയും 13 എംപി ഫ്രണ്ട് ക്യാമറയും അടങ്ങുന്നതാണ് ഗാലക്സി എഫ്34 ലെ ക്യാമറ ഡിപ്പാർട്ട്മെന്റ്. 5G(ഡ്യുവൽ സിം), Wi-Fi 6, ബ്ലൂടൂത്ത് 5.1, GPS, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയെല്ലാം ഇതിലുണ്ട്.


Click it and Unblock the Notifications








