ഇതൊക്കെ ഒരു ഹരമല്ലേഡോ...! 46% ഡിസ്കൗണ്ടുമായി ഒരു കിടിലൻ സാംസങ് 5ജി ഫോൺ വിൽപ്പനയ്ക്ക്
സാംസങ് സ്മാർട്ട്ഫോണുകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു സന്തോഷ വാർത്തയുണ്ട്. 20000 രൂപയിൽ താഴെ വിലയിൽ ലോഞ്ച് ചെയ്യപ്പെട്ട ഒരു കിടിലൻ സാംസങ് 5ജി സ്മാർട്ട്ഫോൺ കൂടി അതിശയിപ്പിക്കുന്ന ഡിസ്കൗണ്ടുമായി ഇപ്പോൾ വാങ്ങാൻ ലഭ്യമായിരിക്കുന്നു. കഴിഞ്ഞ വർഷം ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട ഗാലക്സി എഫ്34 5ജിക്കാണ് വിലക്കുറവ് ലഭ്യമായിരിക്കുന്നത്.
കഴിഞ്ഞയാഴ്ച സാംസങ്ങിന്റെ തന്നെ സാംസങ് ഗാലക്സി എം34 5ജിക്ക് 5000 രൂപയിലധികം രൂപയുടെ ഡിസ്കൗണ്ട് ലഭ്യമായിരുന്നു. ഇതിന് പിന്നാലെയാണ് അതിനെക്കാൾ മികച്ച ഡീലിൽ ഇപ്പോൾ ഗാലക്സി F34 5ജി ലഭ്യമായിരിക്കുന്നത്. സാംസങ് സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവർക്കും ബജറ്റ് വിലയിൽ 5ജി ഫോൺ ആഗ്രഹിക്കുന്നവർക്കും ഇത് സുവർണാവസരമാണ്.

സാംസങ് ഗാലക്സി എഫ്34 5ജിയുടെ 6 ജിബി റാം+ 128 ജിബി ഇന്റേണൽ സ്റ്റോറേജ് അടിസ്ഥാന വേരിയന്റ് 18,999 രൂപ വിലയിലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്ത്. അതേപോലെ 8ജിബി റാം+ 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 20,999 രൂപയായിരുന്നു വില.
18,999 രൂപ വിലയുണ്ടായിരുന്ന സാംസങ് ഗാലക്സി എഫ്34 5ജിയുടെ അടിസ്ഥാന വേരിയന്റ് ഇപ്പോൾ വെറും 12,999 രൂപ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന്റെ യഥാർഥ വില 24,999 രൂപയാണെന്നും എന്നാൽ തങ്ങൾ 46 ശതമാനം ഡിസ്കൗണ്ടിൽ ആണ് ഇത് ഇപ്പോൾ വിൽക്കുന്നത് എന്നും ഫ്ലിപ്പ്കാർട്ട് അവകാശപ്പെടുന്നുണ്ട്.

സാംസങ് ഗാലക്സി എഫ്34 5ജിക്ക് 46 ശതമാനം ഡിസ്കൗണ്ട് നൽകുന്നു എന്ന ഫ്ലിപ്പ്കാർട്ടിന്റെ വാദം പൂർണ്ണമായും ശരിയല്ല, എങ്കിലും ലോഞ്ച് ചെയ്ത വിലയെക്കാൾ ഏതാണ്ട് 6000 രൂപയുടെ ഡിസ്കൗണ്ട് ഫ്ലിപ്പ്കാർട്ട് നൽകിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. 12999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തതിന് പുറമേ ചില ബാങ്ക് ഓഫറുകളും ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്.
അതിനാൽ 20000 രൂപയ്ക്കുള്ളിൽ വില വരുന്ന വിഭാഗത്തിൽ പുറത്തിറങ്ങിയ ഈ സാംസങ് 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ ബജറ്റ് വിലയിൽ സ്വന്തമാക്കാൻ സ്മാർട്ട്ഫോൺ പ്രേമികൾക്ക് അവസരമൊരുങ്ങിയിരിക്കുന്നു. ഇതിനകം നിരവധി 5ജി സ്മാർട്ട്ഫോണുകൾ 10000 രൂപ സെഗ്മെന്റിൽ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ ഏതൊക്കെ ബ്രാൻഡുകളുടെ മോഡലുകൾ വന്നാലും അവയ്ക്കിടയിൽ ഈ സാംസങ് ഗാലക്സി എഫ്34 5ജി വേറിട്ട് നിൽക്കും.
സാംസങ് ഗാലക്സി എഫ്34 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഇൻ-ഹൗസ് ഒക്ടാ കോർ എക്‌സിനോസ് 1280 ചിപ്സെറ്റ് ആണ് ഈ 5ജി ഫോണിന്റെ കരുത്ത്. 6.46-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (2340 x 1080 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 398 ppi പിക്‌സൽ ഡെൻസിറ്റി, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

50 മെഗാപിക്‌സൽ പ്രൈമറി സെൻസർ നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്സി എഫ്34 5ജിയിലുള്ളത്. 8 മെഗാപിക്‌സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസും 2 മെഗാപിക്‌സൽ മാക്രോ സെൻസറും ഇതോടൊപ്പം എത്തുന്നു. ഡിസ്‌പ്ലേയുടെ മുകളിൽ മധ്യഭാഗത്തായി വാട്ടർഡ്രോപ്പ് നോച്ചിൽ 13MP ഫ്രണ്ട് ക്യാമറയും ഉണ്ട്.
സാംസങ് ഗാലക്സി എഫ്34 5ജിയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് അതിലെ ദൈർഘ്യമേറിയ ബാറ്ററി പിന്തുണയാണ്. 6,000mAh ബാറ്ററിയാണ് സാംസങ് ഈ ഗാലക്സി എഫ്34 ൽ നൽകിയിരിക്കുന്നത്. 5G, GPS, NFC, Wi-Fi, Bluetooth v5.3, USB Type-C എന്നീ കണക്റ്റിവിറ്റി ഫീച്ചറുകളും ഈ സാംസങ് ഫോണിൽ ഉണ്ട്.
സുരക്ഷയ്ക്കായി, ഇതിൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ സൗകര്യം ഇതിൽ ഉണ്ട്. ഇലക്ട്രിക് ബ്ലാക്ക്, മിസ്റ്റിക് ഗ്രീൻ എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ എത്തുന്നു. നല്ലൊരു 5ജി സ്മാർട്ട്ഫോൺ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായിരിക്കുന്ന ഈ ഗാലക്സി എഫ്34 5ജി ഡീൽ പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications








