Home
Mobile

വില കുറവാണേലും സംഗതി റിച്ച് ആണ്! ഗാലക്സി F36 5G വിൽപ്പന തുടങ്ങി, ഡിസ്കൗണ്ടും ഫീച്ചറുകളും...

സ്മാർട്ട്ഫോൺ ആരാധകർക്ക് സന്തോഷം പകർന്ന് ഇന്ന് രണ്ട് കിടിലൻ സ്മാർട്ട്ഫോണുകളാണ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ട ഐക്യൂ Z10R 5ജി, സാംസങ് ഗാലക്സി എഫ്36 5ജി (Samsung Galaxy F36 5G) എന്നിവയാണ് അ‌വ. ഇതിൽ ഏറെ ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഒരേ സെഗ്മെന്റിൽ പരസ്പരം മത്സരിക്കാനാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് എന്നതാണ്. 20000 രൂപയിൽ താഴെ വിലയിലാണ് ഇവ രണ്ടും എത്തിയിരിക്കുന്നത്. എന്നാൽ ലോഞ്ച് ഓഫറുകൾ സഹിതം ഇതിൽ ഏറ്റവും വിലക്കുറവിൽ ലഭ്യമാകുന്ന മോഡൽ ഗാലക്സി എഫ്36 5ജിയാണ്.

ഐക്യൂ Z10R 5ജിയുടെ വിൽപ്പന സംബന്ധിച്ച ഡീറ്റെയിൽസ് മ​റ്റൊരു സ്റ്റോറിയായി ഇതിനകം ഞങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ ഗാലക്സി എഫ്36 5ജിയുടെ വിൽപ്പന സംബന്ധിച്ച ഡീറ്റെയിൽസ് ആണ് വിവരിക്കുന്നത്. ഇന്ന് മുതൽ സ്മാർട്ട്ഫോൺ പ്രേമികൾക്ക് ഫ്ലിപ്കാർട്ട്, സാംസങ് ഇന്ത്യ ഓൺലൈൻ സ്റ്റോർ എന്നിവ വഴി ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും.

വില കുറവാണേലും സംഗതി റിച്ച് ആണ്! ഗാലക്സി F36 5G വിൽപ്പന തുടങ്ങി

ഇന്ത്യയിൽ സാംസങ് ഗാലക്സി F36 5ജിയുടെ 6GB+ 128GB മോഡലിന് 17,499 രൂപയും 8GB+ 128GB മോഡലിന് 18,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ ഉപയോക്താക്കൾക്ക് വെറും 15,999 രൂപ പ്രാരംഭ വിലയിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും. എന്നാൽ പരിമിത കാലത്തേക്ക് മാത്രമാണ് ഈ ഡീൽ ലഭ്യമാകുക.

സാംസങ് ഗാലക്‌സി F36 5G യുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ (2.4GHz ക്വാഡ് A78 + 2GHz ക്വാഡ് A55 സിപിയുകൾ) Exynos 1380 പ്രൊസസർ ആണ് ഗാലക്സി എഫ്36 5ജിയുടെ കരുത്ത്. 6.7 ഇഞ്ച് (1080 x 2340 പിക്സലുകൾ) FHD+ സൂപ്പർ AMOLED ഇൻഫിനിറ്റി-U ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

വില കുറവാണേലും സംഗതി റിച്ച് ആണ്! ഗാലക്സി F36 5G വിൽപ്പന തുടങ്ങി

ഗ്രാഫിക്സിനായി മാലി G68 MP5 ജിപിയു ഇതിലുണ്ട്. കൂടാതെ 6GB / 8GB റാം, 128GB ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ആണ് നൽകിയിരിക്കുന്നത്.

OIS, f/1.8 അപ്പേർച്ചർ എന്നിവയുള്ള 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ ക്യാമറ, 4K വീഡിയോ റെക്കോർഡിംഗ്, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.2 അപ്പേർച്ചറുള്ള 13MP ഫ്രണ്ട് ക്യാമറയും ഗാലക്സി എഫ്36 5ജിയിലുണ്ട്.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള സാംസങ് വൺ UI 7 ൽ ആണ് സാംസങ് ഗാലക്സി F36 5ജിയുടെ പ്രവർത്തനം. 6 പ്രധാന ഒഎസ് അ‌പ്ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് ഉറപ്പ് നൽകുന്നു. USB ടൈപ്പ്-സി ഓഡിയോ, അ‌ണ്ടർ പോർട്ടഡ് സ്പീക്കർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി) എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

വില കുറവാണേലും സംഗതി റിച്ച് ആണ്! ഗാലക്സി F36 5G വിൽപ്പന തുടങ്ങി

5G SA / NSA, 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-C, 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി (ചാർജർ ബോക്സിൽ ലഭ്യമാകില്ല) എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. കോറൽ റെഡ്, ലക്സ് വയലറ്റ്, ഓൺക്സി ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ വാങ്ങാം.

More from GizBot

Best Mobiles in India

English summary
Samsung Galaxy F36 5G goes on sale in India today. It is priced at Rs 17,499 for the 6GB+128GB model and Rs 18,999 for the 8GB+128GB model. However, if you take advantage of the launch offers, users can buy this smartphone at a starting price of just Rs 15,999. The smartphone can be purchased via Flipkart and Samsung India online store.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X