തുടക്കത്തിൽ വാങ്ങിയാൽ 15,999 രൂപ മാത്രം! ഗാലക്സി F36 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
സാംസങ് തങ്ങളുടെ ഗാലക്സി എഫ് സീരീസിലെ ഏറ്റവും പുതിയ മോഡലായി ഗാലക്സി എഫ്36 5ജി (Samsung Galaxy F36 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 20000 രൂപയിൽ താഴെ വിലയിൽ ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ പരിഗണിക്കുന്നവർക്കായി സാംസങ് അവതരിപ്പിച്ചിരിക്കുന്ന ഫോൺ ആണ് ഇത് എന്ന് പറയാമെങ്കിലും തുടക്കത്തിൽ ലോഞ്ച് ഓഫറുകൾ സഹിതം വാങ്ങുകയാണെങ്കിൽ 15000 രൂപയോട് അടുത്ത വിലയിൽ എഫ്36 5ജി സ്വന്തമാക്കാനാകും. എക്‌സിനോസ് 1380 പ്രോസസർ കരുത്തിൽ എത്തിയിരിക്കുന്ന ഗാലക്സി എഫ്36 5ജി മുൻ മോഡലിനെക്കാൾ മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
സാംസങ് ഗാലക്‌സി F36 5G യുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് (1080 x 2340 പിക്സലുകൾ) FHD+ സൂപ്പർ AMOLED ഇൻഫിനിറ്റി-U ഡിസ്‌പ്ലേ ആണ് ഇതിലുള്ളത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ സഹിതമാണ് ഈ ഡിസ്പ്ലേ എത്തുന്നത്.

ഒക്ട കോർ (2.4GHz ക്വാഡ് A78 + 2GHz ക്വാഡ് A55 സിപിയുകൾ) Exynos 1380 പ്രൊസസർ ആണ് ഗാലക്സി എഫ്36 5ജിയുടെ കരുത്ത്. ഇത് മാലി G68 MP5 ജിപിയു, 6GB / 8GB റാം, 128GB ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്സി എഫ്36 5ജിയിൽ സാംസങ് നൽകിയിരിക്കുന്നത്. അതിൽ OIS, f/1.8 അപ്പേർച്ചർ എന്നിവയുള്ള 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ ക്യാമറ, 4K വീഡിയോ റെക്കോർഡിംഗ്, LED ഫ്ലാഷ് എന്നിവ അടങ്ങുന്നു.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.2 അപ്പേർച്ചറുള്ള 13MP ഫ്രണ്ട് ക്യാമറയും ഗാലക്സി എഫ്36 5ജിയിലുണ്ട്. ഇത് 4K വീഡിയോ റെക്കോർഡിംഗ് സഹിതം എത്തുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള സാംസങ് വൺ UI 7 ൽ ആണ് ഈ ഗാലക്സി ഫോണിന്റെ പ്രവർത്തനം.
6 പ്രധാന ഒഎസ് അപ്ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഗാലക്സി എഫ്36 5ജിക്ക് കമ്പനി ഉറപ്പ് നൽകുന്നു. ഇതിന്റെ ഫ്രണ്ടിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷനും പിന്നിൽ വീഗൻ ലെതർ ഫിനിഷും ഉണ്ട്. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ആണ് നൽകിയിരിക്കുന്നത്.
USB ടൈപ്പ്-സി ഓഡിയോ, അണ്ടർ പോർട്ടഡ് സ്പീക്കർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA, 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് എഫ്36 5ജിയിലുള്ളത്. എന്നാൽ പതിവ് പോലെ ചാർജർ ബോക്സിൽ ലഭ്യമാകില്ല. 164.4 x 77.9 x 7.7mm വലിപ്പവും 197 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്. കോറൽ റെഡ്, ലക്സ് വയലറ്റ്, ഓൺക്സി ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഇത് വാങ്ങാനാകുക.
സാംസങ് ഗാലക്സി F36 5ജിയുടെ 6GB+ 128GB മോഡലിന് 17,499 രൂപയും 8GB+ 128GB മോഡലിന് 18,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറുകൾക്കൊപ്പം തുടക്കത്തിൽ ഇത് 15,999 രൂപ പ്രാരംഭ വിലയിൽ വാങ്ങാൻ ലഭ്യമാകുമെന്ന് സാംസങ് പറയുന്നു. ജൂലൈ 29 മുതൽ ഫ്ലിപ്കാർട്ട്, സാംസങ് ഇന്ത്യ ഓൺലൈൻ സ്റ്റോർ എന്നിവ വഴി ഇത് വിൽപ്പനയ്ക്ക് എത്തും.


Click it and Unblock the Notifications








