അറിയാൻ കുറച്ച് വൈകിപ്പോയി! സാംസങ് ഗാലക്സി F36 5G ഇപ്പോൾ ഏറ്റവും കുറഞ്ഞ വിലയിലും കിട്ടും
വാലന്റൈൻസ് ഡേയുമായി ബന്ധപ്പെട്ട് ഓഫർ സെയിലുകൾ ലഭ്യമായതിനാൽ സ്മാർട്ട്ഫോൺ വാങ്ങാൻ കാത്തിരുന്ന പലരും അടുത്തിടെ പുതിയ സ്മാർട്ട്ഫോണുകൾ വാങ്ങി. കഴിഞ്ഞ ആഴ്ചയുടെ തുടക്കം മുതൽ തന്നെ വാലന്റൈൻസ് ഡേ ഡിസ്കൗണ്ടുകൾ വിവിധ സ്മാർട്ട്ഫോണുകൾക്ക് ലഭ്യമായിരുന്നു. അതിൽ പല മികച്ച ഡിസ്കൗണ്ടുകളും ചില മോശം ഡിസ്കൗണ്ടുകളും നമ്മൾ പരിചയപ്പെടുകയും ചെയ്തു. എന്നാൽ അറിയാതെ പോയ ചില ഡിസ്കൗണ്ടുകളും ഉണ്ട്. അത്തരത്തിൽ അറിയാതെ പോയ ഒരു മികച്ച ഡിസ്കൗണ്ട് ഡീൽ ആയിരുന്നു സാംസങ് ഗാലക്സി എഫ്36 5ജിയുടേത് (Samsung Galaxy F36 5G).
ഇപ്പോൾ ലോഞ്ചിന് ശേഷം ലഭ്യമായ ഏറ്റവും മികച്ച വിലക്കുറവിൽ ഈ ഫോൺ സ്വന്തമാക്കാൻ അവസരമുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഗാലക്സി എഫ്36 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. അന്നുമുതലിങ്ങോട്ടുള്ള ഈ ഫോണിന്റെ വില പല ഉയർച്ച താഴ്ച്ചകളിലൂടെയും കടന്നുപോയ ശേഷം ഇപ്പോൾ ഏറ്റവും കുറഞ്ഞ വിലകളിലൊന്നിലെത്തിയാണ് നിൽക്കുന്നത്. അതേപ്പറ്റി വിശദമായി പരിചയപ്പെടാം.

കഴിഞ്ഞ വർഷം ജൂലൈയിൽ വിൽപ്പനയ്ക്ക് എത്തുമ്പോൾ ഗാലക്സി എഫ്36 5ജിയുടെ 6GB+ 128GB മോഡലിന് 17,499 രൂപയും 8GB+ 128GB മോഡലിന് 18,999 രൂപയുമായിരുന്നു വില. ലോഞ്ച് ഓഫറുകൾ സഹിതം ഇത് 15999 രൂപ പ്രാരംഭ വിലയിൽ വാങ്ങാൻ അവസരം ഉണ്ടായിരുന്നു. പിന്നീട് പല ഓഫർ സെയിലുകളിലായി പല ഡിസ്കൗണ്ടുകളും ഈ ഫോണിന് ലഭ്യമായി.
എന്നാൽ അടുത്തകാലത്തുണ്ടായ സ്മാർട്ട്ഫോൺ വിലവർധന ഈ ഗാലക്സി എഫ് സീരീസ് ഫോണിനെയും ബാധിച്ചു. തുടർന്ന് കഴിഞ്ഞ മാസം ഗാലക്സി എഫ്36 5ജി വേരിയന്റുകളുടെ വില യഥാക്രമം 19999 രൂപ, 21499 രൂപ എന്ന നിലയിലേക്ക് വർധിപ്പിച്ചു. എങ്കിലും 3000 രൂപ റിപ്പബ്ലിക് ഡേ ഓഫർ ലഭ്യമായതിനാൽ 16999 രൂപ പ്രാരംഭ വിലയിൽ ഇത് വാങ്ങാൻ കിട്ടുമായിരുന്നു.

ഇപ്പോൾ സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഈ മോഡൽ സ്റ്റോക്കില്ല. ആമസോണിൽ ഗാലക്സി എഫ്36 5ജി അടിസ്ഥാന മോഡൽ 18,265 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ 16765 രൂപ പ്രാരംഭ വിലയിൽ എഫ്36 ആമസോണിൽ നിന്ന് വാങ്ങാനാകും.
എന്നാൽ ഇതിനെക്കാൾ വിലക്കുറവിൽ ഈ ഗാലക്സി എഫ്36 ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ വാങ്ങാനുണ്ട് എന്നതാണ് നമ്മൾ അറിയാതെ പോയ ആ നല്ലവാർത്ത. ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ 15999 രൂപ വിലയിൽ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ 800 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ 15199 രൂപ വിലയിൽ ഇത് വാങ്ങാനാകും.
15000 രൂപയോട് അടുത്ത വിലയിൽ പുതിയ 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ ഡീൽ പരിഗണിക്കാവുന്നതാണ്. റെഡ്, ലക്സ് വയലറ്റ്, ഓൺക്സി ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമായിട്ടുള്ളത്. 164.4 x 77.9 x 7.7mm വലിപ്പവും 197 ഗ്രാം ഭാരവും എഫ്36 5ജിക്ക് ഉണ്ട്.

പ്രധാന ഫീച്ചറുകൾ
ഒക്ട കോർ Exynos 1380 പ്രൊസസർ, 120Hz റിഫ്രഷ് റേറ്റ്, 6.7 ഇഞ്ച് (1080 x 2340 പിക്സലുകൾ) FHD+ സൂപ്പർ AMOLED ഇൻഫിനിറ്റി-U ഡിസ്‌പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ, മാലി G68 MP5 ജിപിയു, 6GB/ 8GB റാം, 128GB ഇന്റേണൽ സ്റ്റോറേജ്, 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണ, 5000mAh ബാറ്ററി.
50MP മെയിൻ ക്യാമറ, 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2MP മാക്രോ ക്യാമറ, 4K വീഡിയോ റെക്കോർഡിംഗ്, 13MP ഫ്രണ്ട് ക്യാമറ, ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള സാംസങ് വൺ UI-7 (6 ഒഎസ് അപ്ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും), സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), 5G SA / NSA, 4G VoLTE, എന്നിവ ഇതിലുണ്ട്.


Click it and Unblock the Notifications