Home
Mobile

ഇത്രയും വിലക്കുറവിൽ കിട്ടിയാൽ ആരെങ്കിലും വെറുതേ വിടുമോ! സാംസങ് പോലും ഞെട്ടുന്ന വിലയിൽ ഗാലക്സി F36 5G

ദീപാവലി കഴിഞ്ഞെങ്കിലും ഇ-കൊമേഴ്സ് ​സൈറ്റുകളിലെ ഡിസ്കൗണ്ടുകൾ അ‌വസാനിച്ചിട്ടില്ല. അ‌തിനാൽ ദീപാവലിക്ക് മുൻപ് പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയാഞ്ഞവർ ഒട്ടും നിരാശരാകേണ്ടതില്ല, ഫെസ്റ്റിവൽ സമയത്ത് ലഭിച്ചതിനെക്കാൾ വിലക്കുറവിൽപ്പോലും ഇപ്പോഴും സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. അ‌തിൽ ഇപ്പോൾ ഏറ്റവും ശ്രദ്ധേയമായിരിക്കുന്ന ഡീൽ സാംസങ് ഗാലക്സി F36 5ജി (Samsung Galaxy F36 5G) യു​ടേത് ആണ്. ഈ വർഷം ജൂ​ലൈയിൽ ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോൺ ആണ് ഗാലക്സി എഫ്36 5ജി). ഇപ്പോൾ ഇത് സാംസങ് പോലും ഞെട്ടുന്നത്ര വിലക്കുറവിൽ ഫ്ലിപ്പ്കാർട്ടിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നു.

ആമസോണിലെ ഇത്തവണത്തെ ഫെസ്റ്റിവൽ സെയിലിലെ മുഖ്യ ആകർഷണങ്ങളിലൊന്ന് ഗാലക്സി എഫ്36 5ജിയുടെ ഡിസ്കൗണ്ട് ആയിരുന്നു. എന്നാലിപ്പോൾ, സാംസങ് ഔദ്യോഗിക വെബ്​സൈറ്റിനെയും ആമസോണിനെയും തോൽപ്പിക്കുന്ന വിലക്കുറവുമായാണ് ഗാലക്സി എഫ്36 5ജി ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബാങ്ക് ഓഫർ ഉൾപ്പെടെ പ്രയോജനപ്പെടുത്തിയാൽ 13000 രൂപയിൽ താഴെ വിലയിൽ ഇത് വാങ്ങാനാകും.

ഇത്ര വിലക്കുറവിൽ കിട്ടിയാൽ ആരെങ്കിലും ഗാലക്സി F36 5G വെറുതേ വിടുമോ!

സാംസങ് ഗാലക്സി എഫ്36 5ജിയുടെ 6GB+ 128GB മോഡലിന് 17,499 രൂപയും 8GB+ 128GB മോഡലിന് 18,999 രൂപയുമായിരുന്നു ലോഞ്ച് സമയത്തെ യഥാർഥ വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള ബാങ്ക് ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ പരമാവധി 15999 രൂപ വിലയിലാണ് ഇതിന്റെ അ‌ടിസ്ഥാന മോഡൽ വാങ്ങാൻ കഴിഞ്ഞിരുന്നത്.

സാംസങ്ങിന്റെ വെബ്​സൈറ്റിൽ ഗാലക്സി എഫ്36 5ജി അ‌ടിസ്ഥാന മോഡൽ 17499 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 3000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അ‌പ്പോൾ വില 14499 രൂപയായി കുറയും. അ‌തേസമയം ആമസോണിൽ ഇതിന്റെ അ‌ടിസ്ഥാന മോഡൽ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 14,900 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. 1250 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്.

ഇത്ര വിലക്കുറവിൽ കിട്ടിയാൽ ആരെങ്കിലും ഗാലക്സി F36 5G വെറുതേ വിടുമോ!

ആമസോണിൽ നിന്ന് ബാങ്ക് ഡിസ്കൗണ്ട് സഹിതം സാംസങ് ഗാലക്സി എഫ്36 5ജി പരമാവധി 13,650 രൂപ വിലയിലാണ് വാങ്ങാൻ സാധിക്കുക. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ഡയറക്ട് ഡിസ്കൗണ്ടായി 13999 രൂപ വിലയിൽ ഗാലക്സി എഫ്36 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അ‌തിനാൽ 12999 രൂപ പ്രാരംഭവിലയിൽ ഇത് സ്വന്തമാക്കാനാകും.

15000 രൂപയിൽ താഴെ വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്കും പതിനായിരം രൂപയിൽ താഴെ വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്കും ഒരുപോലെ പരിഗണിക്കാവുന്ന ഒരു ഡീൽ ആണ് ഇത്. കോറൽ റെഡ്, ലക്സ് വയലറ്റ്, ഓൺക്സി ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ ആണ് ഗാലക്സി എഫ്36 5ജി വാങ്ങാനാകുക.

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ എക്സിനോസ് 1380 പ്രൊസസർ, 6.7 ഇഞ്ച് (1080 x 2340 പിക്സലുകൾ) FHD+ സൂപ്പർ AMOLED ഇൻഫിനിറ്റി-U ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ, മാലി G68 MP5 ജിപിയു, 6GB / 8GB റാം, 128GB ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം.

ഇത്ര വിലക്കുറവിൽ കിട്ടിയാൽ ആരെങ്കിലും ഗാലക്സി F36 5G വെറുതേ വിടുമോ!

50MP മെയിൻ ക്യാമറ, 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2MP മാക്രോ ക്യാമറ, 4K വീഡിയോ റെക്കോർഡിംഗ്, LED ഫ്ലാഷ്, 13MP ഫ്രണ്ട് ക്യാമറ, ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള സാംസങ് വൺ UI 7 (6 ഒഎസ് അ‌പ്ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും), സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, അ‌ണ്ടർ പോർട്ടഡ് സ്പീക്കർ.

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA, 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-C, 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി (ചാർജർ ബോക്സിൽ ലഭ്യമാകില്ല) എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
Samsung Galaxy F36 5G can now be purchased for less than Rs 13,000. Its original price at the time of launch was Rs 17,499 for the 6GB + 128GB model and Rs 18,999 for the 8GB + 128GB model. However, the Galaxy F36 5G is listed on Flipkart at a direct discount of Rs 13,999. There is also a bank discount of Rs 1,000 available. So, you can get it for an initial price of Rs 12,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X