Home
Mobile

മോനേ... മനസിൽ ലഡു പൊട്ടി! ജൂ​ലൈ 19ന് ലോഞ്ച് ചെയ്യുന്ന സാംസങ് ഗാലക്സി F36 5Gയുടെ ​പ്രൈസ് റേഞ്ച് പുറത്ത്

സാംസങ് ആരാധകർക്ക് സന്തോഷിക്കാൻ ഇപ്പോൾ ഒറ്റയടിക്ക് ഒരുപാട് കാര്യങ്ങൾ പുറത്തുവന്നിരിക്കുന്നു. സാംസങ്ങിന്റെ F സീരീസിലെ ഏറ്റവും പുതിയ മോഡലായി സാംസങ് ഗാലക്സി എഫ്36 5ജി (Samsung Galaxy F36) ജൂ​ലൈ 19 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു എന്നതാണ് ആദ്യത്തെ സന്തോഷ വാർത്ത. ലോഞ്ച് തിയതിക്ക് പുറമേ ഈ ഫോണിന്റെ ​പ്രൈസ് റേഞ്ചും വെളിപ്പെടുത്തിയിരിക്കുന്നു എന്നതാണ് രണ്ടാമത്തെ സന്തോഷ വാർത്ത. ഇതിലെ ചില ക്യാമറ ഫീച്ചറുകൾ ലോഞ്ചിന് മുൻപ് തന്നെ സാംസങ് സ്ഥിരീകരിച്ചിരിക്കുന്നു എന്നതാണ് മൂന്നാമത്തെ സന്തോഷ വാർത്ത.

സാംസങ് ആരാധർക്ക് സന്തോഷിക്കാൻ ഇത്രയും വിവരങ്ങൾ തന്നെ ധാരാളമാണ്. 20000 രൂപയിൽ താഴെ വിലയിൽ ആണ് സാംസങ് ഗാലക്സി എഫ്36 5ജി എത്തുക എന്നത് ഒരുപാട് പേർക്ക് പ്രതീക്ഷ നൽകുന്ന വിവരമാണ്. ഒരു ഫോൺ വാങ്ങാൻ തയാറെടുക്കുന്നവരെ ഈ ഫോണിന്റെ ലോഞ്ച് വരെ കാത്തിരിക്കാൻ പ്രേരിപ്പിക്കാൻ ഈ ​പ്രൈസ് റേഞ്ച് വെളിപ്പെടുത്തലിന് സാധിച്ചിരിക്കുന്നു.

ജൂ​ലൈ 19ന് ലോഞ്ച് ചെയ്യുന്ന ഗാലക്സി F36 5Gയുടെ ​പ്രൈസ് റേഞ്ച് പുറത്ത്

സാംസങ്ങിന്റെ ഗാലക്‌സി എഫ്34 ന്റെ പിൻഗാമിയായിട്ടാണ് ഗാലക്സി എഫ്36 5ജിയും എത്തുന്നത്. ഫോട്ടോ, വീഡിയോ എഡിറ്റിംഗിനായി നൈറ്റോഗ്രാഫി, എഐ സവിശേഷതകൾ എന്നിവയാൽ സജ്ജീകരിക്കപ്പെട്ട 50 എംപി ഒഐഎസ് ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെ ആണ് ഗാലക്‌സി എഫ്36 എത്തുന്നത് എന്ന് സാംസങ് സ്ഥിരീകരിച്ചിട്ടുണ്ട്.

വെറും 7.7 എംഎം മാത്രമാണ് ഈ ഫോണിന്റെ വലിപ്പം എന്നാണ് റിപ്പോർട്ട്. മുൻഗാമിയായ എഫ്34 ന്റെ 8.8 എംഎം വലിപ്പവുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ മോഡലിന് ഒതുക്കമുണ്ട്. മികച്ച എഐ ഫീച്ചറുകൾ, പ്രത്യേകിച്ചും ഫോട്ടോ എഡിറ്റിങ്ങിനെയും മറ്റും പിന്തുണയ്ക്കുന്ന എഐ ഫീച്ചറുകൾ ഗാലക്സി എഫ്36 5ജിയുടെ ​ഹൈ​ലൈറ്റായി എടുത്തുകാട്ടപ്പെടുന്നു.

ജൂ​ലൈ 19ന് ലോഞ്ച് ചെയ്യുന്ന ഗാലക്സി F36 5Gയുടെ ​പ്രൈസ് റേഞ്ച് പുറത്ത്

എഐ ഇറേസർ, ഗൂഗിൾ ജെമിനി, ടെക്സ്റ്റ് സെർച്ച്, ഇമേജ് ക്ലിപ്പർ തുടങ്ങിയ എഐ ഫീച്ചറുകൾ ഈ ഗാലക്സി എഫ്36 5ജിയിലും പ്രതീക്ഷിക്കാം. മൂന്ന് കളർ ഓപ്ഷനുകളിൽ ആണ് ഈ ഫോൺ അ‌വതരിപ്പിക്കപ്പെടുക എന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ചുവപ്പ് നിറത്തിലുള്ള മോഡലിന്റെ ചിത്രം മാത്രമാണ് വെളിയിൽ വന്നിട്ടുള്ളത്.

ഗാലക്സി എഫ്36 5ജിയുടെ പ്രധാന ഹാർഡ്വെയർ ഫീച്ചറുകൾ നിലവിൽ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗിൽ ഈ മോഡൽ പ്രത്യക്ഷപ്പെട്ടതായും ഇതിൽ എഫ്‌എച്ച്‌ഡി+ ഡിസ്‌പ്ലേ, എക്‌സിനോസ് 1380 ചിപ്‌സെറ്റ്, ആൻഡ്രോയിഡ് 15 ഒഎസ് എന്നിവ ഉള്ളതായും ഓൺ​ലൈൻ റിപ്പോർട്ടുകൾ പറയുന്നു.

സാംസങ്ങിന്റെ തന്നെ ഗാലക്സി എം36ന് സമാനമായ ഫീച്ചറുകളാകും വരാൻ പോകുന്ന ഗാലക്സി എഫ്36 5ജിയിലും ഉണ്ടാകുക എന്ന് ചില നിരീക്ഷണങ്ങൾ ഉണ്ട്. ജൂൺ അ‌വസാന ആഴ്ചയിൽ ഗാലക്സി എം36 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടിരുന്നു. എഫ്36 ഫീച്ചറുകൾ എം36 5ജിയുടേതിന് സമാനമാണ് എന്ന അ‌ഭ്യൂഹങ്ങൾ ശരിയാണെങ്കിൽ 6.7 ഇഞ്ച് അ‌മോലെഡ് ഡിസ്‌പ്ലേയും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷനും ഗാലക്സി എഫ്36 5ജിയിൽ പ്രതീക്ഷിക്കാം.

ജൂ​ലൈ 19ന് ലോഞ്ച് ചെയ്യുന്ന ഗാലക്സി F36 5Gയുടെ ​പ്രൈസ് റേഞ്ച് പുറത്ത്

ഗാലക്സി എഫ്36ന് 20000 രൂപയിൽ താഴെയാണ് വിലയെന്ന് സ്ഥിരീകരിക്കപ്പെട്ടെങ്കിലും കൃത്യമായ വില വെളിപ്പെടുത്തിയിട്ടില്ല. സാംസങ് ഗാലക്‌സി എം36 5ജിയുടെ അടിസ്ഥാന മോഡലിന് 16,999 രൂപയായിരുന്നു പ്രാരംഭ വില. വരാൻ പോകുന്ന ഗാലക്‌സി എഫ്36 5ജിയും ഏതാണ്ട് ഇതിനോട് അ‌ടുത്ത വിലയിൽ തന്നെ അ‌വതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ലോഞ്ചിന് ശേഷം ഫ്ലിപ്പ്കാർട്ട്, സാംസങ് ഔദ്യോഗിക വെബ്​സൈറ്റ് എന്നിവ വഴി ഇത് വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Samsung Galaxy F36 5G has been officially confirmed to launch in India on July 19. The phone will be priced under Rs 20,000. Samsung has confirmed that the Galaxy F36 will come with a 50MP OIS triple rear camera setup, equipped with nitography and AI features for photo and video editing.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X