സാംസങ് ഗാലക്‌സി എഫ് 52 5 ജിയുടെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തി ഗൂഗിൾ പ്ലേയ്‌ കൺസോൾ ലിസ്റ്റിംഗ്

|

ഇന്ന് അവതരിപ്പിച്ച സാംസങ് ഗാലക്‌സി എം 42 5 ജിക്ക് ശേഷം അടുത്തതായി വരുവാൻ പോകുന്ന പുതിയ സാംസങ് ഗാലക്‌സി എഫ് 52 5 ജി സ്മാർട്ഫോണിൻറെ സവിശേഷതകളെ കുറിച്ച് ഒരു ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗ് ഇപ്പോൾ ടിപ്പ് ചെയ്തതായി റിപ്പോർട്ടുകൾ. ചൈനയുടെ ടെന സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിലും കഴിഞ്ഞയാഴ്ച ബ്ലൂടൂത്ത് എസ്‌ഐജി പോർട്ടലിലെ ലിസ്റ്റിംഗിലും ഈ സാംസങ് സ്മാർട്ട്ഫോൺ കാണുവാനിടയായി. ഗൂഗിൾ പ്ലേ കൺസോൾ വഴി ലഭ്യമാകുമെന്ന് പറഞ്ഞ സവിശേഷതകൾ സാംസങ് ഗാലക്‌സി എഫ് 52 5 ജിക്ക് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി SoC പ്രോസസർ ലഭിക്കുമെന്ന് സൂചിപ്പിക്കുന്നു. ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗിൽ പ്രസിദ്ധപ്പെടുത്തിയ ഈ ഒരു ചിത്രം കാണിക്കുന്നത് ഹാൻഡ്‌സെറ്റിന് ഒരു പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈൻ വരുമെന്നാണ്. ഈ ഹാൻഡ്സെറ്റിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

 

സാംസങ് ഗാലക്‌സി എഫ് 52 5 ജി ഫോണിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ

സാംസങ് ഗാലക്‌സി എഫ് 52 5 ജി ഫോണിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗ് സാംസങ് ഗാലക്‌സി എഫ് 52 5 ജി യുടെ ചില പ്രധാന സവിശേഷതകൾ പറയുന്നുവെന്ന് 91 മൊബൈൽ റിപ്പോർട്ട് ചെയ്യുന്നു. ക്വാൽകോം എസ്എം 7225, സ്നാപ്ഡ്രാഗൺ 750 ജി, 8 ജിബി റാം എന്നിവയുമായാണ് ഗാലക്‌സി എഫ് 52 5 ജി പട്ടികപ്പെടുത്തിയിരിക്കുന്നത്. ഗാലക്‌സി എഫ് 52 5 ജിയിൽ സാംസങ്ങിന് ഒരു ഫുൾ എച്ച്ഡി + (1,080x2,009 പിക്‌സൽ) ഡിസ്‌പ്ലേയും ആൻഡ്രോയിഡ് 11 ഔട്ട്-ഓഫ്-ബോക്‌സിലും പ്രവർത്തിക്കുന്നു. ലിസ്റ്റിംഗിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്ന ഈ സ്മാർട്ട്ഫോണിൻറെ ഒരു ചിത്രം പഞ്ച്-ഹോൾ ഡിസ്പ്ലേ രൂപകൽപ്പനയിൽ വരുമെന്ന് സൂചിപ്പിക്കുന്നു.

 2-ഇൻ-1 ഫീച്ചർ, തണ്ടർബോൾട്ട് 4 പ്രോസസറുമായി ഡെൽ ലാറ്റിട്യൂട് 7320 ഡിറ്റാച്ചിബിൽ ലാപ്‌ടോപ്പ് അവതരിപ്പിച്ചു 2-ഇൻ-1 ഫീച്ചർ, തണ്ടർബോൾട്ട് 4 പ്രോസസറുമായി ഡെൽ ലാറ്റിട്യൂട് 7320 ഡിറ്റാച്ചിബിൽ ലാപ്‌ടോപ്പ് അവതരിപ്പിച്ചു

SM-E5260 എന്ന മോഡൽ നമ്പർ വരുന്ന സാംസങ് ഗാലക്‌സി എഫ് 52 5 ജി
 

SM-E5260 എന്ന മോഡൽ നമ്പർ വരുന്ന സാംസങ് ഗാലക്‌സി എഫ് 52 5 ജിയെക്കുറിച്ചുള്ള ഒരു എൻ‌ട്രിയും ഗൂഗിൾ പ്ലേയ്‌ സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുമ്പ് ടെന, ബ്ലൂടൂത്ത്, എസ്ഐജി വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ട അതേ മോഡൽ നമ്പറാണ് ഇത്. സാംസങ് ഗാലക്‌സി എഫ് 52 5 ജിയിൽ 4,500 എംഎഎച്ച് ബാറ്ററിയും ക്വാഡ് റിയർ ക്യാമറ സംവിധാനവും ഉണ്ടാകുമെന്ന് ടെന ലിസ്റ്റിംഗ് വ്യക്തമാക്കി.

 ഇലക്ട്രോണിക്സിനും ആക്സസറികൾക്കും 75 ശതമാനം വരെ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്സിനും ആക്സസറികൾക്കും 75 ശതമാനം വരെ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട്

 25W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള ബാറ്ററി

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും 25W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള ബാറ്ററിയും വരുവാൻ സാധ്യതയുണ്ട്. 164.63x76.3x8.7 മില്ലിമീറ്റർ അളവുള്ള ഈ ഹാൻഡ്‌സെറ്റിന് 199 ഗ്രാം ഭാരമുണ്ട്. സാംസങ് ഗാലക്‌സി എഫ് 52 5 ജി പുറത്തിറക്കുന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ, ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട വിശദാംശങ്ങൾ പരിശോധിച്ചാൽ ഈ സ്മാർട്ട്ഫോൺ ഉടൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

റിയൽമി സ്മാർട്ട് ടിവിയോടപ്പം റിയൽമി എക്‌സ് 7 മാക്‌സ് 5 ജിയും അവതരിപ്പിച്ചേക്കും: വിലയും, സവിശേഷതകളുംറിയൽമി സ്മാർട്ട് ടിവിയോടപ്പം റിയൽമി എക്‌സ് 7 മാക്‌സ് 5 ജിയും അവതരിപ്പിച്ചേക്കും: വിലയും, സവിശേഷതകളും

Best Mobiles in India

English summary
Last week, the Samsung phone was listed on China's TENAA certification website as well as the Bluetooth SIG portal. According to information obtained via Google Play Console, the Samsung Galaxy F52 5G will be equipped with a Qualcomm Snapdragon 750G SoC.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X