Home
Mobile

ഫ്ലിപ്പ്കാർട്ടിൽ സാംസങ് ഫോണുകൾക്ക് ഡിസ്കൗണ്ട് അ‌വസാനിക്കുന്നില്ല! ഇപ്പോൾ ഡിസ്കൗണ്ട് ഈ 5ജി മോഡലിന്

സാംസങ് ഫോണുകൾ വൻ ഡിസ്കൗണ്ടിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഫ്ലിപ്പ്കാർട്ട് ഇപ്പോഴും വാതിൽ തുറന്നിട്ടിരിക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് ഇറങ്ങിയ 5ജി ഫോൺ മുതൽ, ലോഞ്ച് ചെയ്തിട്ട് ദിവസങ്ങൾ മാത്രം പിന്നിട്ട പുതുപുത്തൻ 5ജി ഫോ​​ൺ വരെ ഡിസ്കൗണ്ടിൽ വാങ്ങാൻ ഫ്ലിപ്പ്കാർട്ട് അ‌വസരമൊരുക്കിയത് കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടു.

ഇപ്പോൾ സാംസങ്ങിന്റെ മറ്റൊരു 5ജി ഫോൺ കൂടി ഡിസ്കൗണ്ടിൽ വാങ്ങാൻ ഉപയോക്താക്കൾക്ക് അ‌വസരം ഒരുക്കിയിരിക്കുകയാണ് ഫ്ലിപ്പ്കാർട്ട്. ഗാലക്സി എഫ്54 5ജി ആണ് ആ സാംസങ് ഫോൺ മോഡൽ. ഈ ഫോണിന് ഫ്ലിപ്പ്കാർട്ടിൽ ലഭിക്കുന്ന ഓഫർ അ‌റിയും മുമ്പ് ഈ ഫോൺ വാങ്ങാൻ യോഗ്യമാണോ എന്ന് പരിചയപ്പെടാം.

ഫ്ലിപ്പ്കാർട്ടിൽ സാംസങ് ഫോണുകൾക്ക് ഡിസ്കൗണ്ട് അ‌വസാനിക്കുന്നില്ല!

സാംസങ് ഗാലക്സി എഫ്54 5ജി: ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ നേതൃസ്ഥാനത്തിന് ഒരു അ‌വകാശിയുണ്ടെങ്കിൽ നിലവിൽ അ‌ത് സാംസങ് ആണെന്ന് പറയാം. ആപ്പിളിന്റെ ഐഫോണിനോട് നേരിട്ട് ഏറ്റുമുട്ടാൻ പോന്ന ഫീച്ചറുകൾ അ‌വതരിപ്പിക്കുന്നതിൽ സാംസങ് ഫോണുകൾ മറ്റ് ഫോണുകളെ അ‌പേക്ഷിച്ച് ഏറെ മുന്നിലാണ്. ക്യാമറ മികവിലും പെർഫോമൻസ് മികവിലും സാംസങ് ഫോണുകൾ അ‌ത്രയേറെ നിലവാരം ​കൈവരിച്ചിരിക്കുന്നു.

സാംസങ്ങിന്റെ സൽപ്പേര് നിലനിർത്തും വിധത്തിൽ മികച്ച പ്രോസസറും ക്യാമറ ഉൾപ്പെടെയുള്ള ഫീച്ചറുകളുമായി എത്തുന്ന സ്മാർട്ട്ഫോൺ ആണ് ഗാലക്സി എഫ്54 5ജി. 30000 രൂപയിൽ താഴെയുള്ള വിഭാഗത്തിൽ ഇന്ത്യൻ ആരാധകരെ ​കൈയിലെടുക്കാനുള്ള ഫീച്ചറുകളുമായാണ് ഈ ഫോൺ എത്തിയത്. വലിയ ബാറ്ററി, ഡിസ്‌പ്ലേ, മിഡ് റേഞ്ച് എക്‌സിനോസ് ചിപ്പ് തുടങ്ങി മികച്ച ഫീച്ചറുകൾ എഫ്54ൽ സാംസങ് നൽകിയിട്ടുണ്ട്.

6.7 ഇഞ്ച് ഫുൾ HD+ അ‌മോലെഡ് ഡിസ്പ്ലേയാണ് എഫ്54 ൽ ഉള്ളത്, 120Hz റിഫ്രഷ് റേറ്റ് പിന്തുണയുമുണ്ട്. സ്‌ക്രീൻ സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 കോട്ടിംഗ് നൽകിയിരിക്കുന്നു. സാംസങ്ങിന്റെ തന്നെ എക്‌സിനോസ് 1380 ചിപ്‌സെറ്റാണ് എഫ്54 5ജിയുടെ കരുത്ത്. ഇതോടൊപ്പം പ്രീമിയം സ്മാർട്ട്ഫോണുകളെ അ‌നുസ്മരിപ്പിക്കുന്ന ഡി​സൈനും സാംസങ് ഇതിൽ നൽകിയിരിക്കുന്നു.

ആസ്‌ട്രോ ലാപ്‌സ്, നൈറ്റ്ഗ്രാഫി തുടങ്ങിയ മികച്ച ക്യാമറ ഫീച്ചറുകളുടെ പിന്തുണയോടെ 108 എംപി മെയിൻ ക്യാമറ നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും 2 മെഗാപിക്സൽ മാക്രോ സെൻസറുമാണ് പ്രധാന ക്യാമറയ്ക്കൊപ്പം എത്തുന്നത്. മുൻവശത്ത്, വൃത്താകൃതിയിലുള്ള കട്ട്-ഔട്ടിൽ 32-മെഗാപിക്സൽ സെൻസറും നൽകിയിരിക്കുന്നു.

അതിശയകരമായ ക്യാമറ മാത്രമല്ല, ദീർഘനേരം ചാർജ് നിലനിൽക്കുന്ന 6,000mAh ബാറ്ററിയും ഇതിലുണ്ട്. 5W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെയാണ് എത്തുന്നത് എങ്കിലും ഈ ഫോണിന്റെ ബോക്സിൽ കമ്പനി ചാർജർ ഉൾപ്പെടുത്തിയിട്ടില്ല. ആൻഡ്രോയിഡ് 13 ൽ പ്രവർത്തിക്കുന്ന ഈ 5ജി ഫോണിന് 4 വർഷത്തെ ഒഎസ് അപ്‌ഗ്രേഡുകളും 5 വർഷത്തെ സുരക്ഷാ പാച്ചുകളും സാംസങ് വാഗ്ദാനം ചെയ്യുന്നു.

ഫ്ലിപ്പ്കാർട്ടിൽ സാംസങ് ഫോണുകൾക്ക് ഡിസ്കൗണ്ട് അ‌വസാനിക്കുന്നില്ല!

ഫ്ലിപ്പ്കാർട്ടിൽ ഗാലക്സി എഫ്54 5ജിക്ക് ലഭിക്കുന്ന ഓഫറുകൾ: നിലവിൽ 29999 രൂപയ്ക്കാണ് ഫ്ലിപ്പ്കാർട്ട് ഈ സാംസങ് 5ജി ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 16 ശതമാനം ഡിസ്കൗണ്ട് നൽകിയ ശേഷമുള്ള വിലയാണ് ഇതെന്നാണ് ഫ്ലിപ്പ്കാർട്ട് പേജിൽ അ‌വകാശപ്പെടുന്നത്. എന്നാൽ ഇത് കണക്കിലെടുക്കേണ്ടതില്ല. ഫ്ലിപ്പ്കാർട്ട് നൽകുന്ന ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും എന്താണ് എന്നാണ് ഇവിടെ പരിശോധിക്കേണ്ടത്.

എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 1,000 രൂപയുടെ ഡിസ്കൗണ്ട് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. ഇത് കൂടാതെ ക്രെഡിറ്റ് കാർഡ് ട്രാൻസാക്ഷനുകൾക്ക് 2000 രൂപയുടെ ഡിസ്കൗണ്ട് നൽകുന്നുണ്ട്. ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 10% ക്യാഷ്ബാക്കും ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 5% ക്യാഷ്ബാക്ക്. ലഭിക്കും എന്നതാണ് മറ്റൊരു ഓഫർ.

ബാങ്ക് ഓഫറുകൾക്കൊപ്പം ഒരു എക്​സ്ചേഞ്ച് ഡീലും ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്. ഈ ഡീലിന്റെ ഭാഗമായി പഴയ സ്മാർട്ട്ഫോണുകൾക്ക് 29200 വരെ നൽകും എന്ന് കമ്പനി പറയുന്നുണ്ട്. എന്നാൽ, ഉപയോക്താക്കൾ നൽകുന്ന ഫോണിന്റെ പഴക്കവും പ്രവർത്തനക്ഷമതയും കണക്കിലെടുത്താകും അ‌ന്തിമ എക്സ്ചേഞ്ച് വില നിശ്ചയിക്കുക എന്നകാര്യം ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവ പ്രയോജനപ്പെടുത്തിയാൽ കുറഞ്ഞ വിലയിൽ എഫ്54 5ജി സ്വന്തമാക്കാം.

More from GizBot

Best Mobiles in India

English summary
Flipkart has prepared an opportunity for users to buy another 5G phone from Samsung at a discount. That Samsung phone model is Galaxy F54 5G. Great features like a top-notch camera, a long-lasting 6,000mAh battery, and a Super AMOLED 120Hz display make this Samsung phone a great option.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X