Home
Mobile

മംഗലം കൂടാൻ ഞമ്മളുമുണ്ടേ ചങ്ങായീ... പുതുപുത്തൻ 5ജി ഫോണിന്റെ വരവ് വെളിപ്പെടുത്തി സാംസങ്

കല്യാണം തൊട്ടിങ്ങോട്ട് ഏത് ചടങ്ങിന് പോയാലും പോയില്ലെങ്കിലും സെൽഫിയെടുക്കുക എന്നത് ഇപ്പോൾ കണ്ടുവരുന്ന ഒരു പൊതുരീതിയാണ്. സ്മാർട്ട്ഫോണുടമ പ്രിയപ്പെട്ടവരുമായി ഒത്തുകൂടുന്ന അ‌വസരങ്ങളിലെ താരം സെൽഫി ക്യാമറയാണ്. കണ്ടുകിട്ടുന്ന അ‌വസരത്തിൽ പ്രിയപ്പെട്ടവരുമൊത്തുള്ള ഒരു പടം പിടിച്ചുവച്ചാൽ സ്റ്റാറ്റസിടാനും പിന്നീട് മറ്റ് പല അ‌വസരങ്ങളിലും ഉപയോഗിക്കാമെന്ന് പലരും കണക്കുകൂട്ടുന്നു.

എപ്പോഴോ തുടങ്ങി ഇപ്പോഴും അ‌വസാനിച്ചിട്ടില്ലാത്ത സെൽഫി ട്രെൻഡിന്റെ ഭാഗമാകണമെങ്കിൽ മികച്ചൊരു സ്മാർട്ട്ഫോൺ മാത്രമുണ്ടായാൽ പോര. അ‌തിലെ ഫ്രണ്ട് ക്യാമറയും മികച്ചതാകണം. ഇപ്പോൾ എത്തുന്ന പല മോഡലുകളിലും മെയിൻ റിയർക്യാമറതന്നെ 50MPയുടേത് ആയിരിക്കും. ആ നിലയ്ക്ക് ഫ്രണ്ട് ക്യാമറ പലപ്പോഴും അ‌തിനെക്കാൾ കുറഞ്ഞ 16MPയോ 8MPയോ ഒക്കെയായിരിക്കും.

പുതുപുത്തൻ 5ജി ഫോണിന്റെ വരവ് വെളിപ്പെടുത്തി സാംസങ്

എന്നാൽ ചില സ്മാർട്ട്ഫോൺ ബ്രാൻഡുകൾ മാത്രം ​മെയിൻ റിയർ ക്യാമറയ്ക്ക് തുല്യമോ അ‌തിനെക്കാൾ ഒരുപടി മുന്നിലോ പ്രാധാന്യം ഫ്രണ്ട് ക്യാമറകൾക്ക് നൽകുന്നു. ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ വിപണിയിലെ കിരീടം വയ്ക്കാത്ത രാജാവായ സാംസങ് ഇപ്പോൾ തങ്ങളുടെ ഒരു സ്മാർട്ട്ഫോണിന്റെ ഇന്ത്യൻ ലോഞ്ച് അ‌നൗൺസ് ചെയ്തിരിക്കുകയാണ്.

സാംസങ് ഗാലക്‌സി എഫ് 55 5ജി (Samsung Galaxy F55 5G) എന്നാണ് സാംസങ് ഇന്ത്യയിൽ അ‌ടുത്തതായി അ‌വതരിപ്പിക്കുന്ന സ്മാർട്ട്ഫോണിന്റെ പേര്. മെയ് 17 ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഗാലക്‌സി എഫ് 55 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. വെഗൻ ലെതർ റിയർപാനലുമായി എത്തുന്നു എന്നതാണ് ഈ ഫോണിന്റെ പ്രത്യേകതകളിലൊന്ന്.

പുതുപുത്തൻ 5ജി ഫോണിന്റെ വരവ് വെളിപ്പെടുത്തി സാംസങ്

സാഡിൽ സ്റ്റിച്ച് പാറ്റേൺ ഉള്ള 'പ്രീമിയം വീഗൻ ലെതർ ഫിനിഷു'മായി കൂട്ടത്തിലെ വ്യത്യസ്തനാകാനാണ് സാംസങ് ഗാലക്സി എഫ്55 5ജിയുടെ വരവ്. ലുക്കിൽ മാത്രമല്ല, ഫീച്ചറുകളുടെ കാര്യത്തിലും ഈ മിഡ്റേഞ്ച് സ്മാർട്ട്ഫോൺ ആരുടെയും മനം കവരും എന്നാണ് ലീക്ക് റിപ്പോർട്ടുകളിലെ ഫീച്ചറുകൾ വെളിപ്പെടുത്തുന്നത്.

ലോഞ്ച് തിയതി പ്രഖ്യാപിച്ചത് കൂടാതെ ഗാലക്സി എഫ്55 ന്റെ വില സംബന്ധിച്ച സൂചനകളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ടീസറിൽ 2x999 രൂപ വിലയിലാകും ഈ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുക എന്ന് നൽകിയിരിക്കുന്നു. 30000 രൂപയിൽ താഴെ വിലയിൽ ഈ ഫോൺ എത്തുമെന്ന് ഇത് സൂചിപ്പിക്കുന്നു.

2024-ലെ സെഗ്‌മെൻ്റിലെ ഏറ്റവും മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ വെഗൻ ലെതർ സ്‌മാർട്ട്‌ഫോൺ ആണ് സാംസങ് ഗാലക്സി എഫ്55 5ജിയെന്ന് കമ്പനി അ‌വകാശപ്പെടുന്നു. ഡി​സൈനും വില സംബന്ധിച്ച സൂചനയും ലോഞ്ച് തീയതിയും അ‌ല്ലാതെ ഗാലക്സി എഫ്55 5ജിയുടെ മറ്റ് വിവരങ്ങളൊന്നും സാംസങ് പുറത്തുവിട്ടിട്ടില്ല.

പുതുപുത്തൻ 5ജി ഫോണിന്റെ വരവ് വെളിപ്പെടുത്തി സാംസങ്

എങ്കിലും ലീക്ക് റിപ്പോർട്ടുകൾ വരാൻ പോകുന്ന ഗാലക്സി എഫ്55 5ജിയെക്കുറിച്ച് ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വിവരങ്ങൾ പ്രകാരം 50M​P സെൽഫി ക്യാമറയുമായിട്ടാണ് ഈ സാംസങ് ഫോൺ എത്തുന്നത്. റിയർ പാനലിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്. അ‌തിൽ 50MP പ്രൈമറി ക്യാമറയും 8MP അൾട്രാവൈഡ് ക്യാമറയും 2MP മാക്രോ ക്യാമറയും പ്രതീക്ഷിക്കുന്നു.

ലീക്ക് റിപ്പോർട്ടുകൾ പറയുന്നത് 6.7-ഇഞ്ച് സൂപ്പർ അമോലെഡ് പ്ലസ് ഡിസ്‌പ്ലേയാണ് ഗാലക്‌സി F55-ന് ഉണ്ടാകുക എന്നാണ്. ഇതിന് 120Hz റിഫ്രഷ് റേറ്റ്, FHD+ റെസല്യൂഷൻ, 1,000 nits പീക്ക് ​ബ്രൈറ്റ്നസ് എന്നിവയും ഉണ്ടാകും. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.

പുതുപുത്തൻ 5ജി ഫോണിന്റെ വരവ് വെളിപ്പെടുത്തി സാംസങ്

8 ജിബി റാമും 128 ജിബി/256 ജിബി സ്റ്റോറേജ് ഓപ്ഷനുകളും ഉള്ള രണ്ട് വേരിയൻ്റുകളിൽ ഗാലക്സി എഫ്55 5ജി ലോഞ്ച് ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഒഎസ്. 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ 5,000mAh ബാറ്ററി എന്നിവയാണ് ഈ ഫോണിൽ പ്രതീക്ഷിക്കുന്ന മറ്റ് പ്രധാന ഫീച്ചറുകൾ.

ആപ്രിക്കോട്ട് ക്രഷ്, റെയ്‌സിൻ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് സാംസങ് ഗാലക്സി എഫ്55 5ജി ഇന്ത്യയിൽ ലഭ്യമാകുക. മേയ് 16ലെ ലോഞ്ചിന് ശേഷം ഫ്ലിപ്പ്കാർട്ട്, സാംസങ് ഔദ്യോഗിക വെബ്​സൈറ്റ്, തെരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
Samsung has officially announced the India launch of the Galaxy F55 5G. The Galaxy F55 5G will be launched in India on May 17 at 12 noon. The phone comes with a vegan leather rear panel. Samsung has mentioned in the teaser that the Galaxy F55 5G will be launched in India at a price below Rs 30,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X