Home
Mobile

സാംസങ് ഇത് ഡിസ്കൗണ്ടിൽ വിൽക്കാൻ ഉണ്ടാക്കിയതോ! 26999 രൂപയുടെ ഗാലക്സി F55 5G വെറും 15621 രൂപയ്ക്ക് വാങ്ങാം

വേനലിന്റെ കൊടും ചൂടിലും സ്മാർട്ട്ഫോൺ ആരാധകർ വളരെ 'കൂൾ' ആണ്. കാരണം പ്രമുഖ ബ്രാൻഡുകളുടെ ജനപ്രിയ സ്മാർട്ട്ഫോൺ മോഡലുകൾ ഇപ്പോൾ വൻ വിലക്കുറവിൽ വാങ്ങാൻ സാധിക്കും. കാരണം ഫ്ലിപ്പ്കാർട്ടിലും ആമസോണിലുമെല്ലാം ഇപ്പോൾ സമ്മർ സെയിൽ ഓഫറുകൾ പൊടിപൊടിക്കുകയാണ്. ഇത്തവണത്തെ സമ്മർ സെയിലിന്റെ തുടക്കം മുതൽ കാണുന്ന ഒരു പ്രവണത സാംസങ്ങിന്റെ സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഡീലുകൾ വിവിധ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ് എന്നതാണ്. സാംസങ്ങിന്റെ ​ഔദ്യോഗിക വെബ്​സൈറ്റിന് പുറമേ ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ പല പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെ ഓഫർ സെയിലുകളിലും ഗാലക്സി 5ജി ഫോണുകൾക്ക് ഡിസ്കൗണ്ട് കാര്യമായി ലഭ്യമായിട്ടുണ്ട്.

ഇത്തരത്തിൽ ഈ ഓഫർ സെയിൽ സമയത്ത് വൻ ഡിസ്കൗണ്ടിൽ വാങ്ങാൻ ലഭ്യമായിട്ടുള്ള ഒരു സാംസങ് ഗാലക്സി സ്മാർട്ട്ഫോൺ ആണ് ഗാലക്സി എഫ്55 5ജി (Samsung Galaxy F55 5G). കഴിഞ്ഞ വർഷം മേയിൽ ആണ് ഈ ഫോൺ ലോഞ്ച് ചെയ്തത്. പുതിയ എഫ്56 5ജി ഉടൻ തന്നെ ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ അ‌തിന് മുൻപ് തന്നെ മുൻ മോഡലിന് വൻ ഡിസ്കൗണ്ടും വിലക്കുറവും ലഭ്യമായിരിക്കുന്നു.

ഇത് ഡിസ്കൗണ്ടിൽ വിൽക്കാൻ ഉണ്ടാക്കിയതോ! ഗാലക്സി F55 5G 15621 രൂപയ്ക്ക്

സാംസങ് ഗാലക്സി എഫ്55 5ജിയുടെ 8ജിബി + 128ജിബി അ‌ടിസ്ഥാന വേരിയന്റ് 26,999 രൂപ വിലയിലും 8ജിബി + 256ജിബി വേരിയന്റ് 29,999 രൂപ വിലയിലും 12ജിബി + 256ജിബി വേരിയന്റ് 32,999 രൂപ വിലയിലുമാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാലിപ്പോൾ ഇവ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും വളരെ വിലക്കുറവിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഫ്ലിപ്പ്കാർട്ട് സാസാ ലിലി സെയിലിൽ (Flipkart SASA LELE sale) സാംസങ് ഗാലക്സി എഫ്55 5ജിയുടെ അ‌ടിസ്ഥാന വേരിയന്റ് 18999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തേസമയം ആമസോൺ സമ്മർ സെയിലിൽ ഈ ഫോണിന് കുറച്ചുകൂടി വിലക്കുറവുണ്ട്. നിലവിൽ 16,871 രൂപ വിലയിലാണ് ആമസോണിൽ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഇത് ഡിസ്കൗണ്ടിൽ വിൽക്കാൻ ഉണ്ടാക്കിയതോ! ഗാലക്സി F55 5G 15621 രൂപയ്ക്ക്

സാംസങ്ങിന്റെ ഔദ്യോഗിക വെബ്​സൈറ്റിൽ നിലവിൽ ഈ ഫോൺ സ്റ്റോക്കില്ല. അ‌തിനാൽ ഇപ്പോൾ ഈ ഫോൺ ഏറ്റവും വിലക്കുറവിൽ ലഭ്യമാകുക ആമസോൺ ഓഫർ സെയിലിലാണ്. വിലക്കുറവിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതിന് പുറമേ 1250 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ആമസോണിൽ ഇതിന് ലഭ്യമാക്കിയിട്ടുണ്ട്. അ‌തിനാൽ 26999 രൂപ വിലയുണ്ടായിരുന്ന ഗാലക്സി F55 5G വെറും 15,621 രൂപയ്ക്ക് ആമസോണിൽ നിന്ന് വാങ്ങാനാകും.

സാംസങ് ഗാലകസി എഫ്55 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് FHD+ (1080×2400 പിക്സലുകൾ) സൂപ്പർ AMOLED പ്ലസ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, സ്‌നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്സെറ്റ്, അ‌ഡ്രിനോ 644 ജിപിയു, 8GB/ 12GB റാം, 128GB / 256GB ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ SD കാർഡ് വഴി സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാനുള്ള സൗകര്യം.

ആൻഡ്രോയിഡ് 14 ഒഎസ് (4 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും, ട്രിപ്പിൾ റിയർ ക്യാമറ ( f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ റിയർ ക്യാമറ, OIS, 5MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ f/2.2 അപ്പേർച്ചർ, 2MP ഡെപ്ത് സെൻസർ, f/2.4 അപ്പേർച്ചർ, LED ഫ്ലാഷ്) f/2.2 അപ്പേർച്ചർ ഉള്ള 50MP ഫ്രണ്ട് ക്യാമറ.

ഇത് ഡിസ്കൗണ്ടിൽ വിൽക്കാൻ ഉണ്ടാക്കിയതോ! ഗാലക്സി F55 5G 15621 രൂപയ്ക്ക്

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ / മൈക്രോ എസ്ഡി), 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, യുഎസ്ബി ടൈപ്പ്-C, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, IP67 റേറ്റിങ്, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 45W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി (ചാർജർ ബോക്സിൽ ഇല്ല).

More from GizBot

Best Mobiles in India

English summary
The Samsung Galaxy F55 5G is available for just under Rs 16,000 during the Amazon Great Summer Sale. Its 8GB + 128GB base variant was launched in India at a price of Rs 26,999, the 8GB + 256GB variant at a price of Rs 29,999, and the 12GB + 256GB variant at a price of Rs 32,999. If you take advantage of the offer available now, you can buy the base model for Rs 15,621.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X