സാംസങ്ങേ നീ സൂപ്പറാ! 8600 രൂപ ഡിസ്കൗണ്ടുമായി സാംസങ് F സീരീസ് 5ജി സ്മാർട്ട്ഫോൺ ആമസോണിൽ
പ്രത്യേക ഓഫർ സെയിലുകൾ ഒന്നുമില്ലെങ്കിലും ആമസോണിൽ ഡിസ്കൗണ്ടിന് കുറവൊന്നുമുണ്ടാകില്ല. സ്മാർട്ട്ഫോൺ ആരാധകരെ സംബന്ധിച്ചിടത്തോളം ലാഭകരമായ മികച്ച നിരവധി ഡീലുകൾ ആമസോണിൽ കണ്ടെത്താനാകും. സാംസങ് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഗാലക്സി എഫ് സീരീസിലെ കിടിലൻ 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ ആമസോണിൽ വാങ്ങാൻ ലഭ്യമാണ്. ഈ വർഷം മേയിൽ സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് സാംസങ് ഗാലക്സി എഫ്55 5ജി (Samsung Galaxy F55 5G). ഇപ്പോൾ ഇത് ഏകദേശം 8600 രൂപയോളം ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ ആമസോണിലെ ഡീൽ അനുവദിക്കുന്നുണ്ട്.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് സാംസങ് ഗാലക്സി എഫ്55 5ജിയുടെ 8ജിബി + 128ജിബി അടിസ്ഥാന വേരിയന്റിന് 26,999, രൂപയും 8ജിബി + 256ജിബി വേരിയന്റിന് 29,999 രൂപയും 12ജിബി + 256ജിബി വേരിയന്റിന് 32,999 രൂപയുമായിരുന്നു വില. എന്നാലിപ്പോൾ ഏതാണ്ട് 6850 രൂപയ്ക്ക് മുകളിൽ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം വെറും 20145 രൂപയ്ക്കാണ് ഇത് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 1750 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ഈ സാംസങ് ഫോണിന് ലഭ്യമാണ്. ഇതുംകൂടി പ്രയോജനപ്പെടുത്തിയാൽ ആകെ 8600 രൂപയ്ക്ക് മുകളിൽ ഡിസ്കൗണ്ട് ഈ ഫോണിന് ലഭ്യമാകുന്നു. എക്സ്ചേഞ്ച് ഓഫർ താൽപര്യമുള്ളവർക്ക് ഡിസ്കൗണ്ട് വേറെയും ഉണ്ട്. ആപ്രിക്കോട്ട് ക്രഷ്, റെയ്‌സിൻ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഈ ഫോൺ വാങ്ങാൻ ലഭ്യമാകുക.
സാംസങ് ഗാലകസി എഫ്55 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.7-ഇഞ്ച് FHD+ (1080×2400 പിക്സലുകൾ) സൂപ്പർ AMOLED പ്ലസ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. സ്‌നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്.

അഡ്രിനോ 644 ജിപിയു, 8GB / 12GB റാം, 128GB / 256GB ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ SD കാർഡ് വഴി സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള സാംസങ് വൺ UI 6.1 ൽ ആണ് പ്രവർത്തനം. 4 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ സാംസങ് ഒരുക്കിയിരിക്കുന്നത്. അതിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ റിയർ ക്യാമറ, OIS, 5MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ f/2.2 അപ്പേർച്ചർ, 2MP ഡെപ്ത് സെൻസർ, f/2.4 അപ്പേർച്ചർ, LED ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. ഫ്രണ്ടിൽ f/2.2 അപ്പേർച്ചർ ഉള്ള 50MP ഫ്രണ്ട് ക്യാമറയും ഉണ്ട്.
ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, IP67 റേറ്റിങ്,
യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, യുഎസ്ബി ടൈപ്പ്-C, 45W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്.

വളരെ സ്ലിം ആയിട്ടുള്ളതും ഭാരം കുറഞ്ഞതുമായ സ്മാർട്ട്ഫോൺ ആണ് ഇത് എന്ന് സാംസങ് പറയുന്നു. 20000 രൂപയിൽ താഴെ വിലയിൽ മികച്ചൊരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഇത് ഒരു മികച്ച ഓപ്ഷനായി പരിഗണിക്കാവുന്നതാണ്. ഏതാണ്ട് 8000 രൂപയ്ക്ക് മുകളിലാണ് ഈ ഫോൺ ലഭ്യമാകുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം.


Click it and Unblock the Notifications








