ആമസോൺ ആണ് താരം; വില കൂടിയ ഈ സാംസങ് 5G ഫോൺ വൻ ഡിസ്കൗണ്ടിൽ ആണ് വിൽക്കുന്നത്
പലപ്പോഴും സ്മാർട്ട്ഫോണുകൾ അവയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കുന്നതിനെക്കാൾ മികച്ച വിലയിലും ഡിസ്കൗണ്ടിലും വാങ്ങാൻ സാധിക്കുക ആമസോൺ, ഫ്ലിപ്പ്കാർട്ട് പോലുള്ള ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലാണ്. ബാങ്ക് ഡിസ്കൗണ്ടും ഡയറക്ട് ഡിസ്കൗണ്ടും സഹിതം നല്ല വിലക്കുറവിൽ നിരവധി സ്മാർട്ട്ഫോണുകൾ ഈ പ്ലാറ്റ്ഫോമുകളിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ പതിനായിരം രൂപയ്ക്ക് മുകളിൽ വിലക്കുറവിൽ സ്വന്തമാക്കാൻ ലഭ്യമായിട്ടുള്ള ഒരു ഡീൽ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. സാംസങ് കഴിഞ്ഞ വർഷം പുറത്തിറക്കിയ ഗാലക്സി എഫ്55 5ജി (Samsung Galaxy F55 5G) ആണ് ഈ സ്മാർട്ട്ഫോൺ.
സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും ലിസ്റ്റ് ചെയ്തിരിക്കുന്നതിനെക്കാൾ വളരെ വളരെ കുറഞ്ഞ വിലയിലാണ് ഗാലക്സി എഫ്55 5ജി ഇപ്പോൾ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ 8ജിബി + 128ജിബി അടിസ്ഥാന വേരിയന്റ് 26,999, രൂപയ്ക്കും 8ജിബി + 256ജിബി വേരിയന്റ് 29,999 രൂപയ്ക്കും 12ജിബി + 256ജിബി വേരിയന്റ് 32,999 രൂപയ്ക്കുമാണ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്.

ഗാലക്സി എഫ്55 5ജിയുടെ പിൻഗാമിയായി ഈ വർഷം ഗാലക്സി എഫ്56 5ജി ലോഞ്ച് ചെയ്തു. അതോടെ ഗാലക്സി എഫ്55 5ജിയുടെ വിലയിൽ കമ്പനി കുറവ് വരുത്തി. ഇപ്പോൾ സാംസങ്ങിന്റെ വെബ്സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും 20999 രൂപ വിലയിലാണ് അടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
എന്നാൽ ആമസോണിൽ ഗാലക്സി എഫ്55 5ജിയുടെ അടിസ്ഥാന വേരിയന്റ് വെറും 17,949 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ 1250 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്. ഈ ബാങ്ക് ഓഫർ കൂടി പ്രയോജനപ്പെടുത്തിയാൽ ഗാലക്സി എഫ്55 5ജി ആമസോണിൽ നിന്ന് 16,699 രൂപ വിലയിൽ വാങ്ങാനാകും.

അതായത് ലോഞ്ച് വിലയെക്കാൾ 10000 രൂപയിലധികം വിലക്കുറവിൽ ആമസോണിൽ നിന്ന് ഈ സാംസങ് ഗാലക്സി എഫ്55 5ജി വാങ്ങാനാകും. ഇനി പുതിയ മോഡൽ വാങ്ങാനാണ് താൽപ്പര്യമെങ്കിൽ ഗാലക്സി എഫ്56 5ജിയുടെ അടിസ്ഥാന മോഡലിന് 27999 രൂപയാണ് വില. അതായത് 10000 രൂപ കൂടുതൽ മുടക്കാൻ താൽപര്യമുള്ളവർക്ക് പുതിയ മോഡൽ പരിഗണിക്കാവുന്നതാണ്.
15000 രൂപയോടടുത്ത വിലയിൽ സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഗാലക്സി എഫ്55 5ജിയുടെ ആമസോണിലെ ഡീൽ പരിഗണിക്കാവുന്നതാണ്. സാംസങ് ഗാലകസി എഫ്55 5ജിയുടെ പ്രധാന ഫീച്ചറുകൾ: സ്‌നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 6.7-ഇഞ്ച് FHD+ (1080×2400 പിക്സലുകൾ) സൂപ്പർ AMOLED പ്ലസ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.
f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ റിയർ ക്യാമറ, OIS, 5MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ f/2.2 അപ്പേർച്ചർ, 2MP ഡെപ്ത് സെൻസർ, f/2.4 അപ്പേർച്ചർ, LED ഫ്ലാഷ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്സി എഫ്55 5ജിയിലുള്ളത്. ഫ്രണ്ടിൽ f/2.2 അപ്പേർച്ചർ ഉള്ള 50MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

അഡ്രിനോ 644 ജിപിയു, 8GB/ 12GB റാം, 128GB/ 256GB ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ SD കാർഡ് വഴി സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, IP67 റേറ്റിങ്, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നീ ഫീച്ചറുകളുമുണ്ട്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള സാംസങ് വൺ UI 6.1 ൽ ആണ് ഈ ഫോൺ അവതരിപ്പിക്കപ്പെട്ടത്. എന്നാൽ 4 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 5G SA / NSA, ഡ്യുവൽ 4G VoLTE, 45W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








