Home
Mobile

ശകുനപ്പിഴ തവ ചരിതം, 'നിശ്ചയം' മുടങ്ങി! 17ന് വരുമെന്ന് പറഞ്ഞ സാംസങ് ഫോൺ വരില്ല; കാരണം...

സാംസങ്ങിന്റെ പുതുപുത്തൻ സ്മാർട്ട്ഫോൺ വരുന്നതും കാത്തിരുന്ന ആരാധകർക്ക് നിരാശ, മേയ് 17ന് നിശ്ചയിച്ചിരുന്ന സാംസങ് ഗാലക്സി F55 5ജിയുടെ (Samsung Galaxy F55 5G) ലോഞ്ച് അ‌ജ്ഞാതമായ കാരണങ്ങളാൽ മേയ് അ‌വസാന ആഴ്ചയിലേക്ക് മാറ്റിവച്ചു. ലോഞ്ച് വൈകുന്നതിന് പിന്നിലെ കാരണം സാംസങ് വ്യക്തമാക്കിയിട്ടില്ല.

മെയ് 17 ന് ഉച്ചയ്ക്ക് 12 മണിക്ക് ഗാലക്‌സി എഫ് 55 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് നേരത്തെ സാംസങ് അ‌റിയിച്ചത്. ഇപ്പോൾ സാംസങ്ങിന്റെ പുതിയ അ‌റിയിപ്പ് പ്രകാരം ലോഞ്ച് മേയ് 27 ന് ആണ് നടക്കുക. ലോഞ്ച് സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

'നിശ്ചയം' മുടങ്ങി! 17ന് വരുമെന്ന് പറഞ്ഞ സാംസങ് ഫോൺ വരില്ല

ആപ്രിക്കോട്ട് ക്രഷ്, റെയ്‌സിൻ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് സാംസങ് ഗാലക്സി എഫ്55 5ജി ഇന്ത്യയിൽ ലഭ്യമാകുക. ഫ്ലിപ്പ്കാർട്ട്, സാംസങ് ഔദ്യോഗിക വെബ്​സൈറ്റ്, തെരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാകും എന്നതാണ് സാംസങ് ഗാലക്സി എഫ്55 5ജിയെ സംബന്ധിച്ച് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള മറ്റൊരു വിവരം.

നേരത്തെ ലോഞ്ച് തീയതി പ്രഖ്യാപിച്ച ഘട്ടത്തിൽ വരാൻ പോകുന്ന 5ജി ഫോണിന്റെ വില സംബന്ധിച്ച ചില സൂചനകൾ സാംസങ് പങ്കുവച്ചിരുന്നു. സാംസങ് ഗാലക്സി F55 5G ഇന്ത്യയിൽ 2x,999 രൂപ വിലയിൽ വാങ്ങാം എന്നാണ് സാംസങ് ടീസറിൽ വെളിപ്പെടുത്തിയത്. 30000 രൂപയിൽ താഴെയാകാം ഈ ഫോണിന്റെ വില എന്ന് ഇത് സൂചിപ്പിക്കുന്നു.

'നിശ്ചയം' മുടങ്ങി! 17ന് വരുമെന്ന് പറഞ്ഞ സാംസങ് ഫോൺ വരില്ല

അ‌തല്ലെങ്കിൽ 30000- 35000 രൂപ വിലയിലെത്തുന്ന ഈ ഫോണിന്റെ ബാങ്ക് ഡിസ്കൗണ്ടുകൾ കൂടി ഉൾപ്പെടുത്തിയുള്ള വില ആയിരിക്കാം സാംസങ് സൂചിപ്പിച്ചിരിക്കുന്നത്. ഡി​സൈനിന്റെ കാര്യമെടുത്താൽ, വീഗൻ ലെതർ ഫിനിഷിൽ പിൻഭാഗത്ത് സാഡിൽ സ്റ്റിച്ച് പാറ്റേണോടുകൂടിയാണ് സ്മാർട്ട്‌ഫോൺ വരുന്നത്. 2024-ലെ സെഗ്‌മെൻ്റിലെ ഏറ്റവും മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ വെഗൻ ലെതർ സ്‌മാർട്ട്‌ഫോൺ ആണ് ഇതെന്ന് കമ്പനി അ‌വകാശപ്പെടുന്നു.

ഗാലക്സി എഫ്55 5ജിയുടെ ഫീച്ചർ ഡീറ്റെയിൽസ് സാംസങ് പുറത്തുവിട്ടിട്ടില്ല. എങ്കിലും ലീക്ക് റിപ്പോർട്ടുകൾ പ്രകാരം ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 6.7-ഇഞ്ച് സൂപ്പർ അമോലെഡ് പ്ലസ് ഡിസ്‌പ്ലേയാണ് ഗാലക്‌സി F55-ൽ ഉണ്ടാകുക. 120Hz റിഫ്രഷ് റേറ്റ്, FHD+ റെസല്യൂഷൻ, 1,000 nits പീക്ക് ​ബ്രൈറ്റ്നസ് എന്നിവയും പ്രതീക്ഷിക്കുന്നു.

8 ജിബി റാമിനൊപ്പം 128 ജിബി/ 256 ജിബി എന്നിങ്ങനെ രണ്ട് വ്യത്യസ്ത സ്റ്റോറേജ് ഓപ്ഷനുകളിൽ ഗാലക്സി എഫ്55 5ജി ലഭ്യമായേക്കും. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള One UI 6.0 ൽ ആയിരിക്കും ഫോണിന്റെ പ്രവർത്തനം. 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ 5,000mAh ബാറ്ററിയും പ്രതീക്ഷിക്കുന്നു.

'നിശ്ചയം' മുടങ്ങി! 17ന് വരുമെന്ന് പറഞ്ഞ സാംസങ് ഫോൺ വരില്ല

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് ഈ സാംസങ് ഫോൺ എത്തുക എന്ന് ടീസർ ചിത്രങ്ങൾ ഉറപ്പിച്ചിട്ടുണ്ട്. അ‌തിൽ മെയിൻ ക്യാമറ 50MPയുടേത് ആണ്. ഒഐഎസ് പിന്തുണയോടെയാണ് ഈ പ്രധാന ക്യാമറ എത്തുക. ഇതിനൊപ്പം നൽകിയിരിക്കുന്നത് 8MP അൾട്രാവൈഡ് ക്യാമറയും 2MP മാക്രോ ക്യാമറയും ആണെന്നാണ് വിവരം.

ഗാലക്സി എഫ്55 5ജിയിലെ റിയർ ക്യാമറ ഫീച്ചറുകൾ പ്രതീക്ഷിച്ചവ തന്നെയാണെങ്കിലും ഫ്രണ്ട് ക്യാമറ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതാണ്. സെൽഫി ആരാധകരെ ​കൈയിലെടുക്കും വിധത്തിൽ 50എംപിയുടെ ഫ്രണ്ട് ക്യാമറയാണ് ഇതിൽ നൽകിയിരിക്കുന്നത് എന്നാണ് ലീക്ക് റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിട്ടുള്ളത്. പല സ്മാർട്ട്ഫോൺ ബ്രാൻഡുകളും സാധാരണയായി 16MP, 32MP ക്യാമറകളൊക്കെയാണ് ഫ്രണ്ടിൽ നൽകാറുള്ളത്. ചുരുക്കം മോഡലുകൾ മാത്രമാണ് 50MPയുമായി എത്തിയിട്ടുള്ളത്.

More from GizBot

Best Mobiles in India

English summary
The launch of Samsung Galaxy F55 5G, which was scheduled for May 17, has been postponed to the last week of May. Samsung did not specify the reason for the postponement of the launch. According to Samsung's new announcement, the launch will take place on May 27. Samsung has not revealed any details about the launch. It is reported that this phone will be launched at a price of Rs. 30,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X