Home
Mobile

ഇതിന് മുകളിൽ വേറെ എന്ത് വേണം! പതിനായിരം രൂപയ്ക്ക് മുകളിൽ ഡിസ്കൗണ്ടുമായി ഗാലക്സി F55 5G

പുതിയ സ്മാർട്ട്ഫോണുകൾ ഇറക്കി മാത്രമല്ല, മുൻപ് ഇറക്കിയ സ്മാർട്ട്ഫോണുകൾ ഇപ്പോൾ ഞെട്ടിക്കുന്ന ഡിസ്കൗണ്ട് വിലയിൽ ലിസ്റ്റ് ചെയ്തും സ്മാർട്ട്ഫോൺ വിപണിയിൽ സാംസങ്ങിന്റെ വിളയാട്ടം. കഴിഞ്ഞ ദിവസമാണ് സാംസങ് മൂന്ന് പുതിയ 5ജി ഫോണുകൾ എ സീരീസിൽ ലോഞ്ച് ചെയ്തത്. ഇത് കൂടാതെ 3 സ്മാർട്ട്ഫോണുകൾ കൂടി ഉടൻ അ‌വതരിപ്പിക്കും. സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട്ഫോൺ സീരീസായ ഗാലക്സി എസ്25 സീരീസ് വിൽപ്പനയ്ക്ക് എത്തിയതും കഴിഞ്ഞ മാസമാണ്. ഇങ്ങനെ വിപണിയിൽ നിറയെ ഗാലക്സി സ്മാർട്ട്ഫോണുകൾ നിറഞ്ഞ് നിൽക്കുന്നതിനിടെ ഇപ്പോൾ മറ്റൊരു സാംസങ് ഗാലക്സി ഫോൺ കൂടി പതിനായിരം രൂപയ്ക്ക് മുകളിൽ വിലക്കുറവിൽ ലഭ്യമായിരിക്കുന്നു.

കഴിഞ്ഞ വർഷം മേയിൽ ആണ് സാംസങ് ഗാലക്സി എഫ്55 5ജി (Samsung Galaxy F55 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. അ‌ന്ന് അ‌തിന്റെ 8ജിബി + 128ജിബി അ‌ടിസ്ഥാന വേരിയന്റിന് 26,999 രൂപയും 8ജിബി + 256ജിബി വേരിയന്റിന് 29,999 രൂപയും 12ജിബി + 256ജിബി വേരിയന്റിന് 32,999 രൂപയുമായിരുന്നു വില.

വേറെ എന്ത് വേണം! പതിനായിരം രൂപയ്ക്ക് മുകളിൽ ഡിസ്കൗണ്ടുമായി ഗാലക്സി F55

ഇപ്പോൾ ഗാലക്സി എഫ്55 5ജിയുടെ അ‌ടിസ്ഥാന മോഡൽ 9,414 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം വെറും 17,585 രൂപ വിലയിലാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് കൂടി ആമസോൺ വാഗ്ദാനം​ ചെയ്യുന്നുണ്ട്. അ‌തിനാൽ ആകെ 10000 രൂപയ്ക്ക് മുകളിൽ ഡിസ്കൗണ്ടിൽ ഈ ​5ജി ഫോൺ ഇപ്പോൾ സ്വന്തമാക്കാൻ സാധിക്കും.

ഗാലക്സി എഫ്55 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് FHD+ (1080×2400 പിക്സലുകൾ) സൂപ്പർ AMOLED പ്ലസ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ, 1000 nits വരെ പീക്ക് ​ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. സ്‌നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്.

വേറെ എന്ത് വേണം! പതിനായിരം രൂപയ്ക്ക് മുകളിൽ ഡിസ്കൗണ്ടുമായി ഗാലക്സി F55

അ‌ഡ്രിനോ 644 ജിപിയു, 8GB/ 12GB റാം, 128GB/ 256GB ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ SD കാർഡ് വഴി സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാനുള്ള സൗകര്യം എന്നിവ ഗാലക്സി എഫ്55 5ജിയിലുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള സാംസങ് വൺ UI 6.1 ൽ ആണ് പ്രവർത്തനം. 4 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് സാംസങ് ഈ മിഡ്റേഞ്ച് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 50MP മെയിൻ റിയർ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 5MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ (f/2.2 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ ഇതിലുണ്ട്. സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചർ ഉള്ള 50MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

IP67 റേറ്റിങ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ / മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS+ GLONASS, യുഎസ്ബി ടൈപ്പ്-C, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 45W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
Samsung Galaxy F55 5G is now available on Amazon at a discount of over Rs 10,000. At the time of launch, the base variant of the phone was priced at Rs 26,999 for the 8GB + 128GB storage, Rs 29,999 for the 8GB + 256GB storage, and Rs 32,999 for the 12GB + 256GB storage. However, the base model is now listed on Amazon at Rs 17,585. There is also a bank discount of Rs 1,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X