Home
Mobile

വീണ്ടും ട്രെൻഡ് ആകുമെന്ന് തോന്നുന്നു; ഓറഞ്ച് കളറുള്ള സാംസങ് ഗാലക്സി 5G ഫോണിന് 1500 രൂപ ഡിസ്കൗണ്ട്

ഓറഞ്ച് കളറുള്ള സ്മാർട്ട്ഫോണുകൾ ഇപ്പോൾ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന സമയമാണ്. പുതിയ ഐഫോൺ സീരീസിലെ ഓറഞ്ച് കളർ ഓപ്ഷൻ ഈ ചർച്ചകൾ ഉയർന്നുവരാൻ ഒരു പ്രധാന കാരണമായിട്ടുണ്ട്. ചിലർ ആദ്യമായാണ് ഓറഞ്ച് കളർ ഓപ്ഷൻ സ്മാർട്ട്ഫോണുകൾക്ക് ലഭിക്കുന്നത് എന്ന നിലയിൽ പോലും തള്ളിമറിക്കുന്നുമുണ്ട്. അ‌ടുത്ത സാംസങ് എസ്26 സീരീസ് ഓറഞ്ച് കളർ അ‌വതരിപ്പിക്കും എന്നുള്ള ചില റിപ്പോർട്ടുകളും വരുന്നുണ്ട്. ചിലർ ഐഫോണിനെ കോപ്പിയടിച്ചാണ് സാംസങ് ഓറഞ്ച് കളർ ഓപ്ഷൻ അ‌വതരിപ്പിക്കാൻ പോകുന്നത് എന്നുവരെ വാദിക്കുന്നു. എന്നാൽ ആപ്പിൾ മനസിൽ കാണും മുമ്പ് തന്നെ സാംസങ് ഓറഞ്ച് കളർ ഓപ്ഷൻ ലഭ്യമാക്കിയിട്ടുണ്ട്.

ഓറഞ്ച് കളർ ഓപ്ഷനിലും ലഭ്യമായ സാംസങ് സ്മാർട്ട്ഫോണുകളിലൊന്നാണ് ഗാലക്സി എഫ്55 5ജി (Samsung Galaxy F55 5G). കഴിഞ്ഞ വർഷം സാംസങ് അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഇത്. യഥാർഥ വിലയിൽ കുറവ് വന്നതിനൊപ്പം ആകർഷകമായ ബാങ്ക് ഡിസ്കൗണ്ട് സഹിതവും ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാണ്.

ഓറഞ്ച് കളറുള്ള സാംസങ് ഗാലക്സി 5G ഫോണിന് 1500 രൂപ ഡിസ്കൗണ്ട്

ഓറഞ്ച് കളർ ഓപ്ഷന് പുറമേ ബ്ലാക്ക് കളർ ഓപ്ഷനിലും എഫ്55 5ജി ലഭ്യമാണ്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഇതിന്റെ 8ജിബി + 128ജിബി അ‌ടിസ്ഥാന വേരിയന്റിന് 26,999 രൂപയും 8ജിബി + 256ജിബി വേരിയന്റിന് 29,999 രൂപയും 12ജിബി + 256ജിബി വേരിയന്റിന് 32,999 രൂപയുമായിരുന്നു വില.

ഇപ്പോൾ ആമസോണിൽ ഗാലക്സി എഫ്55 5ജിയുടെ അ‌ടിസ്ഥാന മോഡൽ 19,800 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ 1500 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. അ‌തിനാൽ 18300 രൂപ വിലയിൽ ഇത് വാങ്ങാനാകും. ഫ്ലിപ്പ്കാർട്ടിൽ ഈ ഫോൺ 19999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്, ഒപ്പം 5 ശതമാനം ക്യാഷ്ബാക്ക് ഓഫർ ലഭ്യമാണ്.

ഓറഞ്ച് കളറുള്ള സാംസങ് ഗാലക്സി 5G ഫോണിന് 1500 രൂപ ഡിസ്കൗണ്ട്

പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റുള്ള 6.7-ഇഞ്ച് FHD+ (1080×2400 പിക്സലുകൾ) സൂപ്പർ AMOLED പ്ലസ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേയാണ് ഇതിലുള്ളത്. 1000 nits വരെ പീക്ക് ​ബ്രൈറ്റ്നസും ഉണ്ട്. സ്‌നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. അ‌ഡ്രിനോ 644 ജിപിയു, 8GB/ 12GB റാം, 128GB/ 256GB ഇൻ്റേണൽ സ്റ്റോറേജ് എന്നിവയും ഉണ്ട്.

f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ റിയർ ക്യാമറ, OIS, 5MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ f/2.2 അപ്പേർച്ചർ, 2MP ഡെപ്ത് സെൻസർ, f/2.4 അപ്പേർച്ചർ, LED ഫ്ലാഷ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്സി എഫ്55 5ജിയിൽ ലഭ്യമാക്കിയിരിക്കുന്നത്. സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചർ ഉള്ള 50MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

45W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള സാംസങ് വൺ UI 6.1 ൽ ആണ് പ്രവർത്തനം. 4 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഓറഞ്ച് കളറുള്ള സാംസങ് ഗാലക്സി 5G ഫോണിന് 1500 രൂപ ഡിസ്കൗണ്ട്

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, IP67 റേറ്റിങ്, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
The Galaxy F55 5G is now available with a bank discount of Rs 1,500. Its base model is listed on Amazon at a price of Rs 19,800. At the time of its launch in India, the 8GB + 128GB base variant was priced at Rs 26,999, the 8GB + 256GB variant at Rs 29,999, and the 12GB + 256GB variant at Rs 32,999. If you take advantage of the current Amazon discount, you can get it for Rs 18,300.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X