ഇനി കാണാം 56ന്റെ ശക്തി! സാംസങ് ഗാലക്സി F56 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
സാംസങ് തങ്ങളുടെ ലെറ്റർ സീരീസ് സ്മാർട്ട്ഫോണുകളിൽ പുതിയ മോഡലുകൾ ഇറക്കുന്നതിന്റെ തിരക്കിലാണ്. അടുത്തിടെ എം സീരീസിൽ എം56 5ജി പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ F സീരീസിലേക്കും F56 5ജി (Samsung Galaxy F56 5G) എന്ന മോഡൽ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ തങ്ങളുടെ സ്മാർട്ട്ഫോൺ കരുത്ത് ഒരു ലെവൽ കൂടി ഉയർത്തിയിരിക്കുന്നു. 30000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ആണ് ഈ ഫോൺ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്, എന്നാൽ ലോഞ്ച് ഓഫർ പ്രയോജനപ്പെടുത്തിയാൽ 25000 രൂപയോടടുത്ത വിലയിൽ ഇതിന്റെ അടിസ്ഥാന മോഡൽ വാങ്ങാനാകും എന്ന പ്രത്യേകത ഉണ്ട്.
വേപ്പർ ചേമ്പർ കൂളിംഗ് സഹിതമുള്ള Exynos 1480 പ്രൊസസർ കരുത്തിലാണ് സാംസങ് ഗാലക്സി എഫ് 56 5ജി എത്തിയിരിക്കുന്നത്. മെറ്റൽ ക്യാമറ ഡെക്കോയും ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഈ സാംസങ് ഗാലക്സി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ സുരക്ഷയ്ക്കായി ഫ്രണ്ടിലും ബായ്ക്കിലും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷനും നൽകിയിരിക്കുന്നു.

സാംസങ് ഗാലക്സി എഫ്56 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (1080 x 2340 പിക്സലുകൾ) FHD+ സൂപ്പർ AMOLED ഇൻഫിനിറ്റി-O HDR ഡിസ്‌പ്ലേ ആണ് ഇതിലുള്ളത്. 1200 nits വരെ ഹൈ ബ്രൈറ്റ്‌നസ് മോഡ് (HBM), കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ ഫീച്ചറുകളും ഇതോടൊപ്പം ഉണ്ട്.
2.75GHz വരെ ഒക്ട കോർ എക്‌സിനോസ് 1480 പ്രോസസർ ആണ് ഗാലക്സി എഫ്56 5ജിയുടെ കരുത്ത്. AMD Xclipse 530 ജിപിയു, 8GB LPDDR5X റാം, 128GB / 256GB UFS 3.1 ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഈ ഗാലക്സി 5ജി ഫോണിൽ ഉണ്ട്.
ഇനി ക്യാമറകളുടെ കാര്യമെടുത്താൽ, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഈ ഗാലക്സി എഫ്56 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, OIS, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവ അടങ്ങുന്നു.
സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 12MP ഫ്രണ്ട് ക്യാമറയാണ് ഗാലക്സി എഫ്56 5ജിയിൽ ഉള്ളത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ UI 7 ൽ ആണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. 6 പ്രധാന OS അപ്‌ഗ്രേഡുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് സാംസങ് ഉറപ്പ് നൽകുന്നുണ്ട്.
ഡ്യുവൽ സിം (നാനോ + നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-C ഓഡിയോ, 5G SA / NSA, 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-C, NFC, 45W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ. (പതിവ് പോലെ ബോക്സിൽ ചാർജർ ഉണ്ടാകില്ല).
162.0 x 77.3 x 7.2mm വലിപ്പവും 180 ഗ്രാം ഭാരവുമാണ് ഈ ഫോണിന് ഉള്ളത്. പച്ച, വയലറ്റ് കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. സാംസങ്ങിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും മറ്റ് ഓൺലൈൻ റീട്ടെയിലർമാരിൽ നിന്നും ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും ഈ ഫോൺ വാങ്ങാനാകും.
വില: സാംസങ് ഗാലക്സി എഫ്56 5ജിയുടെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 27,999 രൂപയും 8GB + 256GB മോഡലിന് 30,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ അടിസ്ഥാന വേരിയന്റ് 25999 രൂപ വിലയിൽ സ്വന്തമാക്കാം. ഇതിന് പുറമേ ആകർഷകമായ ഇഎംഐ ഓപ്ഷനും ലഭ്യമാണ്.


Click it and Unblock the Notifications








