Home
Mobile

സാംസങ് ഗാലക്‌സി എഫ് 62 സ്മാർട്ഫോൺ ഇന്ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

ഒരുപാട് നാളായി സ്മാർട്ഫോൺ പ്രേമികൾ കാത്തിരിക്കുന്ന സാംസങിൻറെ പുതിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ ഗാലക്‌സി എഫ് 62 (Samsung Galaxy F62) ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഈ പുതിയ ഗാലക്‌സി എഫ്-സീരീസ് സ്മാർട്ട്‌ഫോണിൻറെ ലോഞ്ചിനായി കമ്പനി ഒരു ഓൺലൈൻ ഇവന്റ് നടത്തുമെന്നും വ്യക്തമാക്കി. ഈ വെർച്വൽ ലോഞ്ച് ഇവന്റ് കൃത്യം ഉച്ചയ്ക്ക് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം പ്രകാരം 12:00 മണിക്ക് തത്സമയമാകും.

സാംസങ് ഗാലക്‌സി എഫ് 62: ലൈവ്സ്ട്രീം എങ്ങനെ കാണാം?

പുതിയ സാംസങ് ഗാലക്‌സി എഫ് 62 സ്മാർട്ഫോണിൻറെ ലോഞ്ച് ഇവന്റ് ഞങ്ങൾക്ക് സാംസങ് ഇന്ത്യയുടെ യുട്യൂബ് ചാനലിൽ നിന്നും കാണുവാൻ സാധിക്കും. ഇത് തത്സമയം കാണുവാനുള്ള ലിങ്ക് ചുവടെ നൽകിയിരിക്കുന്നു.

സാംസങ് ഗാലക്‌സി എഫ് 62 സവിശേഷതകൾ

സാംസങ് ഗാലക്‌സി എഫ് 62 സവിശേഷതകൾ

ഗാലക്‌സി എഫ് 62 സ്മാർട്ഫോൺ ഇതിനകം ഇ-റീട്ടെയിൽ പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിൽ പട്ടികപ്പെടുത്തി കഴിഞ്ഞു. ഫ്ലിപ്കാർട്ട് പ്രൊമോഷണൽ പേജ് അനുസരിച്ച്, സാംസങ് ഗാലക്സി എഫ് 62 64 ഇഞ്ച് മെഗാപിക്സൽ പ്രൈമറി സെൻസറുമായി വരും. കൂടാതെ, ഈ ഹാൻഡ്‌സെറ്റിന് പിന്നിൽ ഒരു ക്വാഡ് ക്യാമറ സെറ്റപ്പും നിങ്ങൾക്ക് ലഭിക്കും. ഗാലക്‌സി നോട്ട് 10 സീരീസിൽ കാണുന്ന അതേ ചിപ്പ് ഇൻ-ഹൗസ് എക്‌സിനോസ് 9825 7 എൻഎം ചിപ്‌സെറ്റുമായാണ് ഗാലക്‌സി എഫ് 62 വിപണിയിൽ വരുന്നത്. ഗാലക്‌സി എം 51 ൽ വരുന്ന 7000, എംഎഎച്ച് ബാറ്ററിയായിരിക്കും ഈ പുതിയ ഫോണിൽ വരുന്നത്. സാംസങ് ഗാലക്‌സി എഫ് 62 ൽ ഒരു എസ് മോലെഡ് + ഡിസ്‌പ്ലേയും സെൽഫി ക്യാമറയ്‌ക്കായി ഒരു ഹോൾ-പഞ്ച് ഡിസൈനും അവതരിപ്പിക്കും. ഫ്ലിപ്പ്കാർട്ട് പ്രൊമോഷണൽ പേജിൽ കാണുന്നത് പോലെ മികച്ച എർണോണോമിക്സിനായി ഒരു ടെക്സ്ചർഡ് റിയർ പാനലും വളഞ്ഞ ഗാലക്‌സി എഫ് 62ൽ വരും. വോളിയം കീകളും പവർ ബട്ടണും വലത് കോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

 6.7 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേ

6.7 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേ

പുതിയ സാംസങ് എഫ്-സീരീസിൽ 6.7 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേ വരുമെന്ന് മുൻപ് വന്ന ലീക്കുകൾ സൂചിപ്പിക്കുന്നു. ഗാലക്‌സി എഫ് 62 ന് 6 ജിബി റാം / 128 ജിബി സ്റ്റോറേജ് ഓപ്ഷൻ ലഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. മാമോത്ത് വലുപ്പത്തിലുള്ള ബാറ്ററിയെ സപ്പോർട്ട് ചെയ്യുവാൻ 25W ഫാസ്റ്റ് ചാർജിംഗുമായി ഇത് വരുന്നു. ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഗാലക്സി എഫ് 62 ഗ്രീൻ, ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ വിപണിയിലെത്തും.

സാംസങ് ഗാലക്‌സി എഫ് 62: ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില

സാംസങ് ഗാലക്‌സി എഫ് 62: ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില

വിലനിർണ്ണയത്തെ സംബന്ധിച്ചിടത്തോളം, സാംസങ് ഗാലക്‌സി എഫ് 62 വില 20,000 മുതൽ 25,000 രൂപ വരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഗാലക്‌സി എഫ് 62 ന്റെ എത്ര സ്റ്റോറേജ് വേരിയന്റുകൾ ഇന്ത്യയിലേക്ക് വരുന്നു എന്നതിനെക്കുറിച്ച് സാംസങ് ഒരു വിവരവും പങ്കിട്ടിട്ടില്ല. പുതിയ ഗാലക്‌സി എഫ് സീരീസിന് കീഴിൽ അവതരിപ്പിക്കുന്ന രണ്ടാമത്തെ സ്മാർട്ട്‌ഫോണായിരിക്കും ഗാലക്‌സി എഫ് 62. ഈ ദക്ഷിണ കൊറിയൻ കമ്പനി 64 മെഗാപിക്സൽ ക്യാമറയുമായി വരുന്ന സാംസങ് ഗാലക്‌സി എഫ് 41 കഴിഞ്ഞ ഒക്ടോബറിൽ പുറത്തിറക്കി.

Best Mobiles in India

English summary
A 6.3-inch full HD+ Super AMOLED display with a punch-hole selfie camera is supported with the Galaxy A72 4G on the top-center portion of the unit. A quad-camera setup at the rear, positioned in the top-left corner of the handset, also comes with it.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X