ഓഫറുകളുമായി സാംസങ് ഗാലക്‌സി എഫ് 62 സ്മാർട്ഫോൺ വിൽപ്പന ഫെബ്രുവരി 22 ന് ആരംഭിക്കും

|

കമ്പനിയുടെ എഫ് സീരീസിൽ വരുന്ന ഏറ്റവും പുതിയ മിഡ് റേഞ്ച് സ്മാർട്ഫോണാണ് സാംസങ് ഗാലക്സി എഫ് 62. ഈ സ്മാർട്ഫോൺ നിങ്ങൾക്ക് ഏറ്റവും മികച്ച സവിശേഷതകൾ നൽകുന്നത് 23,999 രൂപ വിലയ്ക്കാണ്. ഈ സ്മാർട്ട്ഫോൺ അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിക്കുകയും ആദ്യ വിൽപ്പന ഫെബ്രുവരി 22 തിങ്കളാഴ്ച ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് ഫ്ലിപ്കാർട്ടിൽ പട്ടികപ്പെടുത്തുകയും ചെയ്യ്തു. കൂടാതെ, സാംസങ് ഇന്ത്യയുടെ ഔദ്യോഗിക സൈറ്റിൽ നിന്നും തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും നിങ്ങൾക്ക് ഈ ഹാൻഡ്‌സെറ്റ് വാങ്ങാവുന്നതാണ്. വൺപ്ലസ് നോർഡിനും റിയൽമി എക്‌സ് 7 നുമെതിരെ ഗാലക്‌സി എഫ് 62 വിപണിയിൽ മത്സരിക്കും.

സാംസങ് ഗാലക്‌സി എഫ് 62: ഇന്ത്യയിലെ വിലയും ഓഫറുകളും

സാംസങ് ഗാലക്‌സി എഫ് 62: ഇന്ത്യയിലെ വിലയും ഓഫറുകളും

ഗാലക്‌സി എഫ് 62 ബേസിക് 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് വിലയാരംഭിക്കുന്നത് 23,999 രൂപ മുതലും, 8 ജിബി റാം + 128 ജിബി മോഡലിന് വില 25,999 രൂപ മുതലും ആരംഭിക്കുന്നു. ഈ സ്മാർട്ട്ഫോൺ ലേസർ ബ്ലൂ, ലേസർ ഗ്രീൻ, ലേസർ ഗ്രേ കളർ ഓപ്ഷനുകളിൽ വിപണിയിൽ ലഭ്യമാണ്. ഇത് വാങ്ങുന്നവർക്ക് സാംസങ് ഗാലക്‌സി എഫ് 62 ൽ കുറച്ച് ഓഫറുകൾ ലഭിക്കും. റീചാർജ് ഡിസ്‌കൗണ്ട് കൂപ്പണുകളിൽ 3,000 രൂപ ക്യാഷ്ബാക്ക്, ജിയോ ഉപയോക്താക്കൾക്ക് 7,000 രൂപ വിലയുള്ള ബ്രാൻഡ് കൂപ്പണുകളും നേടാവുന്നതാണ്.

സാംസങ് ഗാലക്‌സി എഫ് 62 ഓഫറുകൾ

സാംസങ് ഗാലക്‌സി എഫ് 62 ഓഫറുകൾ

ഐസിഐസിഐ ബാങ്ക് കാർഡുകൾ വഴി പണമടയ്ക്കുമ്പോൾ 2,500 രൂപ ക്യാഷ്ബാക്ക് നിങ്ങൾക്ക് ലഭിക്കും. കൂടാതെ, ഗാലക്സി എഫ് 62 സ്മാർട്ഫോണിൻറെ യഥാർത്ഥ വിലയുടെ 70 ശതമാനം നൽകി നിങ്ങൾക്ക് ഇത് ഫ്ലിപ്കാർട്ട് സ്മാർട്ട് അപ്ഗ്രേഡ് പ്രോഗ്രാമിൽ നിന്നും വാങ്ങാവുന്നതാണ്. നിങ്ങൾക്ക് ഒരു വർഷത്തിനുശേഷം ഈ ഹാൻഡ്‌സെറ്റ് മടക്കിനൽകാനും ഏറ്റവും പുതിയ ഗാലക്‌സി സ്മാർട്ട്‌ഫോൺ തിരഞ്ഞെടുക്കാനും അല്ലെങ്കിൽ ഈ ഫോൺ സ്വന്തമാക്കുവാൻ ബാക്കിയുള്ള 30 ശതമാനം പണം നൽകാനുള്ള സൗകര്യവും ഉണ്ട്.

സാംസങ് ഗാലക്‌സി എഫ് 62 സവിശേഷതകൾ

സാംസങ് ഗാലക്‌സി എഫ് 62 സവിശേഷതകൾ

ഡ്യുവൽ സിം നാനോ വരുന്ന സാംസങ് ഗാലക്‌സി എഫ് 62 സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1 പ്ലാറ്റ്‌ഫോമിലാണ് പ്രവർത്തിക്കുന്നത്. 6.7 ഇഞ്ച് ഫുൾ എച്ച്ഡി + (1080x2400) സൂപ്പർ അമോലെഡ് പ്ലസ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് ഈ ഹാൻഡ്‌സെറ്റിൽ വരുന്നത്. 8 ജിബി വരെ റാമുള്ള സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് എക്‌സിനോസ് 9825 SoC പ്രോസസറാണ്. 128 ജിബി സ്റ്റോറേജുള്ള ഡിവൈസിൽ മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള ഫീച്ചറും ഉണ്ട്.

സാംസങ് ഗാലക്‌സി എഫ് 62 ക്യാമറ സവിശേഷതകൾ

സാംസങ് ഗാലക്‌സി എഫ് 62 ക്യാമറ സവിശേഷതകൾ

നാല് പിൻ ക്യാമറകളാണ് സാംസങ് ഗാലക്‌സി എഫ് 62 സ്മാർട്ട്ഫോണിൽ വരുന്നത്. ഈ ക്വാഡ് ക്യാമറ സെറ്റപ്പിൽ 64 മെഗാപിക്സൽ സോണി ഐഎംഎക്സ് 682 പ്രൈമറി സെൻസറും 123 ഡിഗ്രി ഫീൽഡ്-വ്യൂവിൻറെ അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്സൽ സെക്കൻഡറി സെൻസറും 5 മെഗാപിക്സൽ മാക്രോ ഷൂട്ടറും 5 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ് വരുന്നത്. ഏറ്റവും മികച്ച ചിത്രങ്ങൾ പകർത്താൻ ഈ ക്യാമറകൾക്ക് കഴിയുമെന്നത് തന്നെയാണ് മേന്മ.

25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 7,000 എംഎഎച്ച് ബാറ്ററി

വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് സാംസങ് ഗാലക്‌സി എഫ് 62 സ്മാർട്ട്ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വരുന്നത്. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഈ സ്മാർട്ട്ഫോണിലുണ്ട്. 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 7,000 എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ബാറ്ററി മുഴുവൻ ചാർജ് ചെയ്യാൻ രണ്ട് മണിക്കൂർ സമയം വേണം. റിവേഴ്സ് ചാർജിങ് ബാറ്ററി സപ്പോർട്ട് ഇതിൽ വരുന്ന മറ്റൊരു സവിശേഷതയാണ്.

Best Mobiles in India

English summary
The company's new mid-range product in the F series is the Samsung Galaxy F62. However, at Rs. 23,999, the phone only offers flagship-grade features. Recently, the phone was launched in India and the first sale of the smartphone on Flipkart was scheduled for February 22 (Monday) at 12 PM.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X