സാംസങ് ഗാലക്‌സി എഫ് 62 സ്മാർട്ട്ഫോൺ ഇപ്പോൾ വെറും 17,999 രൂപയ്ക്ക് സ്വന്തമാക്കാം
സാംസങ് ഗാലക്‌സി എഫ് 62 സ്മാർട്ഫോൺ ഇപ്പോൾ 6,000 രൂപ വിലക്കുറവിൽ ഇന്ത്യയിൽ ലഭ്യമാണ്. ഈ സാംസങ് സ്മാർട്ട്ഫോൺ ഈ വർഷം ആദ്യം 23,999 രൂപയ്ക്ക് വിപണിയിൽ അവതരിപ്പിച്ചു. പഞ്ച്-ഹോൾ ഡിസ്പ്ലേ, ക്വാഡ് റിയർ ക്യാമറ സംവിധാനം എന്നിവയുൾപ്പെടെയുള്ള സവിശേഷതകൾ ഈ സ്മാർട്ഫോണിലുണ്ട്. 7,000 എംഎഎച്ച് ബാറ്ററിയും 8 ജിബി റാം എന്നിവ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു. സാംസങ് ഗാലക്‌സി എഫ് 62 ൻറെ മറ്റ് സവിശേഷതകളിൽ 128 ജിബി ഓൺബോർഡ് സ്റ്റോറേജ്, വൺ യുഐ 3.1, ഒക്ടാകോർ എക്സിനോസ് SoC പ്രോസസർ എന്നിവ ഉൾപ്പെടുന്നു. നിങ്ങൾക്ക് വിപണിയിൽ നിന്നും ഈ സ്മാർട്ഫോൺ മൂന്ന് വ്യത്യസ്ത നിറങ്ങളിൽ വാങ്ങാവുന്നതാണ്.

ഇന്ത്യയിൽ സാംസങ് ഗാലക്‌സി എഫ് 62 സ്മാർട്ഫോണിൻറെ വില
ഫ്ലിപ്കാർട്ടിലെ ഒരു ലിസ്റ്റിംഗ് അനുസരിച്ച്, സാംസങ് ഗാലക്‌സി എഫ് 62 ൻറെ . 6 ജിബി റാം വേരിയന്റിന് ഇന്ത്യയിൽ ഇപ്പോൾ 17,999 രൂപ മുതൽ വില ആരംഭിക്കുന്നു. ഓൺലൈൻ വിപണിയിൽ 8 ജിബി റാം മോഡൽ 19,999 രൂപയ്ക്ക് വിൽപ്പന നടത്തുന്നു. അതുപോലെ, സാംസങ് ഇന്ത്യയുടെ വെബ്സൈറ്റിൽ ഗാലക്‌സി എഫ് 62 ൻറെ 8 ജിബി റാം മോഡൽ 19,999 രൂപയ്ക്ക് വിൽക്കുന്നു. എന്നാൽ, നിലവിൽ 6 ജിബി ഓപ്ഷൻ സ്റ്റോക്കില്ല. ഇതെല്ലാം കാണിക്കുന്നത് ഫെബ്രുവരിയിൽ ഈ സ്മാർട്ട്ഫോൺ അവതരിപ്പിച്ചപ്പോൾ 6,000 രൂപ വില കുറവുണ്ടായിരുന്നു. 6 ജിബി റാം ഓപ്ഷന് 23,999 രൂപയും, 8 ജിബി റാം ഓപ്ഷന് 25,999 രൂപയുമായിരുന്നു നൽകിയിരുന്ന വില. സാംസങ് ഗാലക്‌സി എഫ് 62 വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിച്ച് ഇന്ത്യയുടെ വെബ്സൈറ്റ് വഴി 2,500 ക്യാഷ്ബാക്ക് അല്ലെങ്കിൽ ഫ്ലിപ്കാർട്ടിൽ 1,000 രൂപ കിഴിവ് ലഭിക്കുന്നതാണ്. കൂടാതെ, ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ലേസർ ബ്ലൂ, ലേസർ ഗ്രീൻ, ലേസർ ഗ്രേ നിറങ്ങളിൽ വിപണിയും ലഭ്യമാണ്.

സാംസങ് ഗാലക്‌സി എഫ് 62 സ്മാർട്ഫോണിൻറെ സവിശേഷതകൾ
സാംസങ് ഗാലക്‌സി എഫ് 62 സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1ലാണ് പ്രവർത്തിക്കുന്നത്. 6.7 ഇഞ്ച് ഫുൾ എച്ച്ഡി + (1080x2400) സൂപ്പർ അമോലെഡ് പ്ലസ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയുള്ള ഈ സ്മാർട്ഫോണിൽ 8 ജിബി വരെയാണ് റാം കപ്പാസിറ്റി. എക്‌സിനോസ് 9825 SoC പ്രോസസറാണ് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്, മാത്രവുമല്ല ഈ സ്മാർട്ട്ഫോണിൽ 128 ജിബി സ്റ്റോറേജുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാൻ കഴിയും. ഈ സ്മാർട്ട്ഫോൺ ഡ്യുവൽ നാനോ സിം സപ്പോർട്ട് ചെയ്യുന്നു.

സാംസങ് ഗാലക്‌സി എഫ് 62 സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ
സാംസങ് ഗാലക്‌സി എഫ് 62 സ്മാർട്ട്ഫോണിലെ ക്വാഡ് ക്യാമറ സംവിധാനത്തിൽ 64 മെഗാപിക്സൽ സോണി ഐഎംഎക്സ് 682 പ്രൈമറി സെൻസർ, 123 ഡിഗ്രി ഫീൽഡ്-വ്യൂവിന്റെ അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 5 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് നൽകിയിട്ടുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സാംസങ് ഗാലക്‌സി എഫ് 62 സ്മാർട്ട്ഫോണിന്റെ മുൻവശത്ത് 32 മെഗാപിക്സൽ ക്യാമറ സെൻസറുണ്ട്.

വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് സാംസങ് ഗാലക്‌സി എഫ് 62 ൻറെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും സ്മാർട്ട്ഫോണിലുണ്ട്. 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 7,000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ നൽകിയിട്ടുള്ളത്.


Click it and Unblock the Notifications








