വിൽപ്പന തുടങ്ങി, വാങ്ങാൻ കൊതിപ്പിക്കുന്ന ഡിസ്കൗണ്ടും ഉണ്ട്! ബജറ്റ് 5G സ്റ്റാറാകാൻ സാംസങ് ഗാലക്സി F70e
ബജറ്റ് വിലയിൽ 5G സ്മാർട്ട്ഫോൺ തേടുന്നവർക്കായി സാംസങ് കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ മോഡലാണ് സാംസങ് ഗാലക്സി F70e 5G (Samsung Galaxy F70e 5G). കഴിഞ്ഞ ദിവസം (ഫെബ്രുവരി 17) മുതൽ ഈ സാംസങ് ഫോൺ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട്, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഇപ്പോൾ ഈ ഫോൺ വാങ്ങാൻ ലഭ്യമാണ്. ഇതിന്റെ യഥാർഥ വില ആരംഭിക്കുന്നത് 12999 രൂപ വിലയിലാണെങ്കിലും ലോഞ്ച് ഓഫറുകൾ ലഭ്യമായതിനാൽ പരിമിത കാലത്തേക്ക് ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിൽ കിട്ടും.
സാംസങ് ഗാലക്സി F70e 5G യുടെ 4GB + 128GB മോഡലിന് 12,999 രൂപയും 6GB + 128GB മോഡലിന് 14,999 രൂപയുമാണ് വില. 1000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ആണ് ഈ മോഡലിന് ലോഞ്ച് ഓഫറിന്റെ ഭാഗമായി ലഭ്യമായിരിക്കുന്നത്. ഇത് പ്രയോജനപ്പെടുത്തിയാൽ 11999 രൂപ, 13999 രൂപ വിലകളിൽ ഈ വേരിയന്റുകൾ വാങ്ങാനാകും.

സ്‌പോട്ട്‌ലൈറ്റ് ബ്ലൂ, ലൈംലൈറ്റ് ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്. 167.4x 77.4 x 8.2mm വലിപ്പവും 199g ഭാരവും ഗാലക്സി എഫ്70e 5ജിക്ക് ഉണ്ട്. ഈ ഫോണിന്റെ പിൻ ഭാഗത്ത് പിൻഭാഗത്ത് തുകൽ പോലുള്ള ഫിനിഷ് നൽകിയിരിക്കുന്നു.
വലിയ ഡിസ്‌പ്ലേയും വിശ്വസനീയമായ ബാറ്ററി ലൈഫും ഉള്ള ഈ സാംസങ് ഗാലക്സി 5ജി ഫോൺ താങ്ങാനാവുന്ന വിലയിൽ 5ജി ഫോൺ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്നതാണ്. ബാറ്ററി ലൈഫ് ആണ് ഈ ഫോണിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നായി സാംസങ് എടുത്തുകാണിക്കുന്നത്. 6,000mAh ബാറ്ററിയാണ് ഇതിലുള്ളത്. ഇത് ഒറ്റ ചാർജിൽ രണ്ട് ദിവസം വരെ നിലനിൽക്കുമെന്ന് സാംസങ് പറയുന്നു.

25W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെയാണ് ഗാലക്സി എഫ്70ഇ 5ജി എത്തിയിട്ടുള്ളത്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP54 റേറ്റിങ് ഇതിലുണ്ട്.
6.7-ഇഞ്ച് (720 x 1600 പിക്സലുകൾ) HD+ LCD സ്ക്രീൻ, 800 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, 2-സ്റ്റെപ്പ് ടെമ്പർഡ് ഗ്ലാസ് പ്രൊട്ടക്ഷൻ, ആം മാലി-G57 MC2 GPU, 4GB / 6GB LPDDR4X റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും സാംസങ് ഗാലക്സി എഫ്70ഇ 5ജി വാഗ്ദാനം ചെയ്യുന്നു.
f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിൽ ഉണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ UI 8 -ൽ ആണ് പ്രവർത്തനം. 6 OS അപ്‌ഗ്രേഡുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോഡലിന് ലഭിക്കും.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 3.5mm ഓഡിയോ ജാക്ക്, അണ്ടർ-പോർട്ടഡ് സ്പീക്കർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA (12 5G ബാൻഡുകൾ), Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-സി പോർട്ട് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 167.4x 77.4 x 8.2mm വലിപ്പവും 199g ഭാരവും ഈ ഫോണിനുണ്ട്.


Click it and Unblock the Notifications








