കൂട്ടുന്നതിന് മുമ്പുള്ള കുറയ്ക്കൽ ആണോ ആവോ! പുത്തൻ ഗാലക്സി F70e 5G ഇപ്പോൾ കുറഞ്ഞ വിലയിൽ കിട്ടും
സാംസങ് കഴിഞ്ഞ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്ത ബജറ്റ് 5ജി സ്മാർട്ട്ഫോൺ ഓപ്ഷനാണ് സാംസങ് ഗാലക്സി F70e 5G (Samsung Galaxy F70e 5G). ഇതിനോടകം ഇന്ത്യയിൽ വിൽപ്പന ആരംഭിച്ച ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ലോഞ്ച് ഓഫർ സഹിതം ലഭ്യമായിരുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. ലോഞ്ച് ചെയ്യുമ്പോൾ സാംസങ് ഗാലക്സി F70e 5G യുടെ 4GB + 128GB മോഡലിന് 12,999 രൂപയും 6GB + 128GB മോഡലിന് 14,999 രൂപയുമായിരുന്നു വില.
ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ 11999 രൂപ പ്രാരംഭ വിലയിൽ ഗാലക്സി F70e 5G സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട് എന്നിവിടങ്ങളിൽ വാങ്ങാൻ ലഭ്യമായിരുന്നു. എന്നാൽ സാംസങ് വെബ്സൈറ്റിൽ ഇപ്പോൾ ഈ ഫോണിന്റെ വില ചെറിയതോതിൽ കൂട്ടിയിരിക്കുകയാണ്.

നിലവിൽ സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഗാലക്സി F70e 5G വേരിയന്റുകൾ യഥാക്രമം 13999 രൂപ, 15499 രൂപ വിലകളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ലോഞ്ച് വിലയെക്കാൾ അടിസ്ഥാന മോഡലിന് 1000 രൂപയുടെയും ടോപ് മോഡലിന് 500 രൂപയുടെയും വില വർധന ഉണ്ടായിരിക്കുന്നു.
എന്നാൽ സാംസങ് സ്റ്റോറിൽ വില കൂട്ടിയപ്പോൾ, ഫ്ലിപ്പ്കാർട്ടിൽ നേരേ മറിച്ചാണ് സ്ഥിതി. അതായത് ഫ്ലിപ്പ്കാർട്ടിൽ രണ്ട് വേരിയന്റുകൾക്കും 1000 രൂപ വീതം ഡയറക്ട് വിലക്കുറവ് ഉണ്ടായിരിക്കുന്നു. യഥാക്രമം 11999 രൂപ, 13999 രൂപ വിലകളിലാണ് ഗാലക്സി F70e 5G വേരിയന്റുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ ബാങ്ക് ഡിസ്കൗണ്ടും ഫ്ലിപ്പ്കാർട്ടിൽ ഈ ഗാലക്സി ഫോണിന് ലഭ്യമാക്കിയിട്ടുണ്ട്, അതിനാൽ ലോഞ്ച് ഓഫറുകൾ സഹിതം ലഭ്യമായിരുന്നതിനെക്കാൾ കുറച്ചുകൂടി കുറഞ്ഞ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഇത് വാങ്ങാനാകും. F70e 5G അടിസ്ഥാന മോഡലിന് 600 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടാണ് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായിരിക്കുന്നത്.
ബാങ്ക് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഗാലക്സി F70e 5ജി ഇപ്പോൾ 11399 രൂപ പ്രാരംഭ വിലയിൽ വാങ്ങാനാകും. അതേസമയം സാംസങ് വില കൂട്ടിയതിനാൽ അധികനാൾ ഈ വിലക്കുറവ് ഫ്ലിപ്പ്കാർട്ടിൽ കണ്ടെന്ന് വരില്ല. നിലവിലുള്ള സ്റ്റോക് തീരുന്നമുറയ്ക്ക് പുതിയ വില ഫ്ലിപ്പ്കാർട്ടിലും വന്നേക്കും, വില കൂട്ടുന്നതിന് മുമ്പുള്ള ഒരു വിലകുറയ്ക്കലാണോ ഇത് എന്ന് സംശയിച്ചാലും തെറ്റില്ല.
എന്തായാലും 10000 രൂപയോടടുത്ത വിലയിൽ ഒരു 5ജി ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫ്ലിപ്പ്കാർട്ടിലെ ഗാലക്സി F70e 5G ഡീൽ പരിഗണിക്കാവുന്നതാണ്, ഇത് സാംസങ് വെബ്സൈറ്റിലെക്കാൾ മെച്ചമാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. സ്‌പോട്ട്‌ലൈറ്റ് ബ്ലൂ, ലൈംലൈറ്റ് ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ആണ് ഈ സാംസങ് ഫോൺ ലഭ്യമായിട്ടുള്ളത്.

പ്രധാന ഫീച്ചറുകൾ
ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ, 6.7-ഇഞ്ച് (720 x 1600 പിക്സലുകൾ) HD+ LCD സ്ക്രീൻ, 800 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, 2-സ്റ്റെപ്പ് ടെമ്പർഡ് ഗ്ലാസ് പ്രൊട്ടക്ഷൻ, ആം മാലി-G57 MC2 GPU, 4GB / 6GB LPDDR4X റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം.
50MP മെയിൻ ക്യാമറ, 2MP ഡെപ്ത് സെൻസർ, 8MP ഫ്രണ്ട് ക്യാമറ, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA (12 5G ബാൻഡുകൾ), 25W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6,000mAh ബാറ്ററി, ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ UI 8. 6 OS അപ്‌ഗ്രേഡുകൾ, 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾ എന്നിവ ഇതിനുണ്ട്.


Click it and Unblock the Notifications











