Home
Mobile

ഇപ്പോൾ വാങ്ങിയാൽ 11,999 രൂപയ്ക്ക് കിട്ടും; സാംസങ് ഗാലക്സി F70e 5G പ്രീ ബുക്കിങ് ഡിസ്കൗണ്ട്

സാംസങ് കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ അ‌വതരിപ്പിച്ച ബജറ്റ് 5ജി ഓപ്ഷനാണ് സാംസങ് ഗാലക്സി എഫ്70ഇ 5ജി (Samsung Galaxy F70e 5G). ഇതിന്റെ ഓപ്പൺ സെയിൽ ഫെബ്രുവരി 17 മുതൽ ആണ് ആരംഭിക്കുക. എന്നാൽ ഇപ്പോൾ ഈ ഫോൺ പ്രീ ബുക്കിങ് ചെയ്യാൻ സാധിക്കും. ലോഞ്ച് ഓഫറുകൾ സഹിതം കുറഞ്ഞ വിലയിൽ വാങ്ങാം എന്നതാണ് ഇപ്പോൾ വാങ്ങിയാലുള്ള ഗുണം. സാംസങ് ഗാലക്സി എഫ്70ഇ 5ജിയുടെ 4GB + 128GB മോഡലിന് 12,999 രൂപയും 6GB + 128GB മോഡലിന് 14,999 രൂപയുമാണ് വില.

സാംസങ്ങിന്റെ ഔദ്യോഗിക വെബ്​സൈറ്റ്, ഫ്ലിപ്പ്കാർട്ട്, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴിയാണ് സാംസങ് ഗാലക്സി എഫ്70e 5ജി വാങ്ങാനാകുക. ഫ്ലിപ്പ്കാർട്ടിൽ ഈ ഫോൺ ഇപ്പോൾ പ്രീ ഓഡർ ചെയ്യാൻ സൗകര്യമുണ്ട്. ഇപ്പോൾ വാങ്ങിയാൽ 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാകുന്നതിനാൽ 11999 രൂപ വിലയിൽ ഗാലക്സി F70e 5G സ്വന്തമാക്കാനാകും.

സാംസങ് ഗാലക്സി F70e 5G ഇപ്പോൾ വാങ്ങിയാൽ 11,999 രൂപയ്ക്ക് കിട്ടും

സ്‌പോട്ട്‌ലൈറ്റ് ബ്ലൂ, ലൈംലൈറ്റ് ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ആണ് സാംസങ് ഗാലക്സി F70e 5G ഇന്ത്യയിൽ ലഭ്യമായിട്ടുള്ളത്. 167.4x 77.4 x 8.2mm വലിപ്പവും 199g ഭാരവും ഈ ഫോണിന് ഉണ്ട്. 12000 രൂപയിൽ താഴെ വിലയിൽ ഒരു പുതിയ 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഓപ്ഷൻ പരിഗണിക്കാവുന്നതാണ്.

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്. f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിൽ ഉണ്ട്.

സാംസങ് ഗാലക്സി F70e 5G ഇപ്പോൾ വാങ്ങിയാൽ 11,999 രൂപയ്ക്ക് കിട്ടും

6.7-ഇഞ്ച് (720 x 1600 പിക്സലുകൾ) HD+ LCD സ്ക്രീൻ, 800 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, 2-സ്റ്റെപ്പ് ടെമ്പർഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ സഹിതമാണ് ഡിസ്പ്ലേ എത്തുന്നത്. ആം മാലി-G57 MC2 GPU, 4GB / 6GB LPDDR4X റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.

25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 6000mAh ബാറ്ററിയാണ് ഇതിലുള്ളത് (ബോക്സിൽ ചാർജർ ഉണ്ടാകില്ല).
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 3.5mm ഓഡിയോ ജാക്ക്, അ‌ണ്ടർ-പോർട്ടഡ് സ്പീക്കർ, IP54 റേറ്റിങ്,
ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA (12 5G ബാൻഡുകൾ) എന്നിവയും ഉണ്ട്.

ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള വൺ UI 8 -ൽ ആണ് പ്രവർത്തനം. ആറ് വർഷത്തെ OS അപ്‌ഗ്രേഡുകളും ആറ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് ഈ മോഡലിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ ഫോണിന്റെ പ്രധാന പ്രത്യേകതയായി എടുത്തുപറയാവുന്നത് സാംസങ് നോക്സ് വോൾട്ട് (Samsung Knox Vault) ആണ്. പാസ്വേഡ് മോഷണങ്ങളെയൊക്കെ തടയുന്ന, ഹാർഡ്‌വെയർ പിന്തുണയുള്ള ഒരു ഫീച്ചറാണിത്.

സാംസങ് ഗാലക്സി F70e 5G ഇപ്പോൾ വാങ്ങിയാൽ 11,999 രൂപയ്ക്ക് കിട്ടും

മെയിൻ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നിന്ന് ഭൗതികമായി ഒറ്റപ്പെട്ട ഒരു പ്രത്യേക പ്രോസസ്സറും മെമ്മറിയും നോക്സ് വോൾട്ടിലുണ്ട്. പ്രധാന സോഫ്റ്റ്‌വെയർ അപഹരിക്കപ്പെട്ടാലും പിൻ നമ്പറുകൾ, പാസ്‌വേഡുകൾ, ബയോമെട്രിക് ക്രെഡൻഷ്യലുകൾ തുടങ്ങിയ സെൻസിറ്റീവ് ഡാറ്റ സുരക്ഷിതമായി സംഭരിക്കുന്നതിനായാണ് ഇത് ഡി​സൈൻ ചെയ്തിരിക്കുന്നത്. സാംസങ് വാലറ്റ് വഴിയുള്ള UPI പേയ്‌മെന്റുകൾക്കായി ബയോമെട്രിക് ഓതന്റിക്കേഷൻ സംയോജിപ്പിക്കുകയും അനധികൃത ആപ്പ് ഇൻസ്റ്റാളേഷനുകൾ തടയാൻ ഒരു "ഓട്ടോ ബ്ലോക്കർ" ഫീച്ചർ ഈ ഫോണിൽ ഉൾപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

Best Mobiles in India

English summary
Samsung Galaxy F70e 5G is now available for pre-booking. Its open sale will start on February 17. The Samsung Galaxy F70e 5G is priced at Rs 12,999 for the 4GB + 128GB model and Rs 14,999 for the 6GB + 128GB model. If you buy it now, you can get it for Rs 11,999 as there is a bank discount of Rs 1,000. This phone will be available in two color options - Spotlight Blue and Limelight Green.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X