തിങ്കളാഴ്ചയുടെ ഗിഫ്റ്റ്! സാംസങ് ഗാലക്സി നിരയിലെ പുത്തൻ താരമായി ഗാലക്സി F70e 5G
വിപണിയിൽ നിരവധി ബ്രാൻഡുകൾ കിടിലൻ സ്മാർട്ട്ഫോണുകളുമായി രംഗത്തുണ്ടെങ്കിലും സാംസങ് സ്മാർട്ട്ഫോണുകൾ മാത്രം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന കടുത്ത സാംസങ് ഗാലക്സി ആരാധകരായ നിരവധി പേരുണ്ട്. ഈ സാംസങ് ആരാധകർക്കും, സ്മാർട്ട്ഫോൺ ആരാധകർക്കൊന്നാകെയും ഈ തിങ്കളാഴ്ച (ഫെബ്രുവരി 9) ഒരു ഗിഫ്റ്റ് ലഭിക്കും, ഗാലക്സി എഫ്70 സീരീസിന് തുടക്കം കുറിച്ചുകൊണ്ട് എത്തുന്ന ഗാലക്സി എഫ്70e (Samsung Galaxy F70e 5G) ആണ് ലഭിക്കാൻ പോകുന്ന ആ ഗിഫ്റ്റ്. ഇതിലൂടെ സാംസങ് ഇന്ത്യയിൽ തങ്ങളുടെ ഗാലക്സി സ്മാർട്ട്ഫോൺ നിര വീണ്ടും ഒന്നുകൂടി വിപുലീകരിക്കുന്നു.
ഹൈ റിഫ്രഷ്-റേറ്റ് ഡിസ്‌പ്ലേ, വലിയ ബാറ്ററി, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം തുടങ്ങിയ അപ്‌ഗ്രേഡുകൾ വാഗ്ദാനം ചെയ്യുന്ന ഗാലക്സി എഫ്70e ഹാൻഡ്‌സെറ്റ് ബജറ്റ് സെഗ്‌മെന്റിൽ ആകും അവതരിപ്പിക്കപ്പെടുക എന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ എത്തുന്ന ഈ ഫോണിന്റെ ഡിസൈനും ചില ഫീച്ചറുകളും ഇതിനകം കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.

മീഡിയടെക് ഡൈമെൻസിറ്റി 6300 SoC ആണ് ഈ പുതിയ ഗാലക്സി എഫ്70ഇ 5ജിക്ക് കരുത്ത് പകരുന്നത്. 800 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസുള്ള 120 ഹെർട്‌സ് റിഫ്രഷ് റേറ്റ് സ്‌ക്രീൻ ഈ ഫോണിൽ ഉണ്ടാകും, ഇത് ഒരു എൽസിഡി സ്‌ക്രീൻ ആകാനാണ് സാധ്യത.
50MP അൾട്രാ ക്ലിയർ മെയിൻ ക്യാമറയും 2MP ഡെപ്ത് സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ സാംസങ് 5ജി ഫോണിൽ ഉണ്ടാകുക. സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും ഗാലക്സി എഫ്70e 5ജിയിൽ ഉണ്ട് എന്ന് ഇന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OneUI 8-ൽ ആണ് പ്രവർത്തനം. 6 പ്രധാന OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോഡലിന് ലഭിക്കും. അതായത് ആൻഡ്രോയിഡ് 22 വരെയുള്ളവയുടെ പിന്തുണ ഹാൻഡ്‌സെറ്റിന് ലഭിക്കും. നോക്‌സ് വോൾട്ട്, ക്വിക്ക് ഷെയർ തുടങ്ങിയ ഫീച്ചറുകളും ഇത് പിന്തുണയ്ക്കും.
6,000 എംഎഎച്ച് ബാറ്ററിയാണ് ഈ പുതിയ ഗാലക്സി ഫോണിൽ സാംസങ് നൽകിയിരിക്കുന്നത്. ഇത് 25W ചാർജിങ് പിന്തുണയോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 12 5G ബാൻഡുകളുടെ പിന്തുണയുണ്ടാകും എന്നതാണ് ഗാലക്സി എഫ്70e 5ജിയുടെ മറ്റൊരു പ്രത്യേകത. 6ജിബി റാമും 128ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള ഒന്നിലധികം വേരിയന്റുകളിൽ ഇത് എത്തിയേക്കും.
ലൈം ഗ്രീൻ, സ്പോട്ട്‌ലൈറ്റ് ബ്ലൂ കളർ ഓപ്ഷനുകളിൽ സാംസങ് ഗാലക്സി 70e 5ജി എത്തുമെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നുണ്ട്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP54 റേറ്റിങ് ഇതിൽ ഉണ്ടായിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു.കൂടാതെ സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ സഹിതമാകും ഈ സാംസങ് ഫോൺ എത്തുക.

ഇന്ത്യയിൽ 10,000 മുതൽ 15,000 രൂപ വരെ വിലയിൽ ഗാലക്സി എഫ്70ഇ 5ജിയുടെ അടിസ്ഥാന മോഡൽ അവതരിപ്പിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. ഫെബ്രുവരി 9ലെ ലോഞ്ചിന് ശേഷം ഫ്ലിപ്കാർട്ട്, സാംസങ് ഇന്ത്യ ഓൺലൈൻ സ്റ്റോർ എന്നിവ വഴിയും ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കും.
സാംസങ് ഇന്ത്യയിൽ ഏറ്റവും ഒടുവിൽ അവതരിപ്പിച്ച 5ജി സ്മാർട്ട്ഫോൺ സാംസങ് ഗാലക്സി എ07 5ജിയാണ്, കഴിഞ്ഞ ആഴ്ച ലോഞ്ച് ചെയ്യപ്പെട്ട ഈ സ്മാർട്ട്ഫോണിന്റെ 4GB+128GB അടിസ്ഥാന വേരിയന്റിന് 15999 രൂപയും 6GB+128GB വേരിയന്റിന് 17999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ അല്ലെങ്കിൽ UPI പേയ്മെന്റുകൾ വഴിയുള്ള പർച്ചേസിന് 1000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്.


Click it and Unblock the Notifications








