പാസ്വേഡ് കള്ളന്മാരെ പേടിക്കേണ്ടാത്ത സാംസങ് ഫോൺ; ഗാലക്സി F70e 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
സാംസങ് തങ്ങളുടെ ഗാലക്സി എഫ് സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അവതരിപ്പിച്ചിരിക്കുന്നു. ഗാലക്സി എഫ്70 സീരീസിന് തുടക്കം കുറിച്ചുകൊണ്ട് സാംസങ് ഗാലക്സി എഫ്70ഇ 5ജി (Samsung Galaxy F70e 5G) എന്ന സ്മാർട്ട്ഫോൺ ആണ് ഇന്ത്യയിൽ ഇന്ന് ലോഞ്ച് ചെയ്തിരിക്കുന്നത്. ബജറ്റ് വിലയിൽ ലഭ്യമാകുന്ന ഒരു 5ജി ഫോൺ ആണിത്, ഇതിന്റെ പ്രധാന പ്രത്യേകതയായി എടുത്തുപറയാവുന്നത് സാംസങ് നോക്സ് വോൾട്ട് (Samsung Knox Vault) ഫീച്ചറാണ്. പാസ്വേഡ് മോഷണങ്ങളെയൊക്കെ തടയുന്ന, ഹാർഡ്‌വെയർ പിന്തുണയുള്ള ഒരു ഫീച്ചറാണിത്.
പിൻ നമ്പറുകൾ, പാസ്‌വേഡുകൾ, ബയോമെട്രിക് ക്രെഡൻഷ്യലുകൾ തുടങ്ങിയ സെൻസിറ്റീവ് ഡാറ്റ സുരക്ഷിതമായി സംഭരിക്കുന്നതിനായാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. മെയിൻ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നിന്ന് ഭൗതികമായി ഒറ്റപ്പെട്ട ഒരു പ്രത്യേക പ്രോസസ്സറും മെമ്മറിയും നോക്സ് വോൾട്ടിലുണ്ട്. പ്രധാന സോഫ്റ്റ്‌വെയർ അപഹരിക്കപ്പെട്ടാലും ഈ ഫീച്ചർ പാസ്വേഡുകൾ ഉൾപ്പെടെയുള്ള സെൻസിറ്റീവ് ഡാറ്റയെ സംരക്ഷിക്കുന്നു.

സാംസങ് വാലറ്റ് വഴിയുള്ള UPI പേയ്‌മെന്റുകൾക്കായി ഗാലക്സി എഫ്70e 5ജിയിൽ ബയോമെട്രിക് ഓതന്റിക്കേഷൻ (വിരലടയാളവും മുഖം തിരിച്ചറിയലും) സംയോജിപ്പിക്കുകയും അനധികൃത ആപ്പ് ഇൻസ്റ്റാളേഷനുകൾ തടയുന്നതിന് ഒരു "ഓട്ടോ ബ്ലോക്കർ" ഫീച്ചർ ഉൾപ്പെടുത്തുകയും ചെയ്യുന്നു. മറ്റൊരു ശ്രദ്ധേയ കാര്യമെന്തെന്നാൽ ഈ ബജറ്റ് 5ജി ഫോണിന് സാംസങ് ആറ് വർഷത്തെ OS അപ്‌ഗ്രേഡുകളും ആറ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതാണ്.
12 ബാൻഡുകളിലുടനീളമുള്ള 5G പിന്തുണ ഉൾപ്പെടുന്നു എന്നതാണ് ഗാലക്സി എഫ്70ഇ 5ജിയുടെ മറ്റൊരു പ്രത്യേകത. ഇത് ഇന്ത്യയിലുടനീളമുള്ള വിവിധ നെറ്റ്‌വർക്കുകളുമായി അനുയോജ്യത ഉറപ്പാക്കുന്നു. "ഐക്കോണിക് ട്രാക്ക് ക്യാമറ ഡെക്കോ" എന്ന് വിളിക്കുന്ന ഡിസൈനിലുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഈ ഗാലക്സി ഫോണിലുണ്ട്.

പ്രധാന ഫീച്ചറുകൾ
6.7-ഇഞ്ച് (720 x 1600 പിക്സലുകൾ) HD+ LCD സ്ക്രീൻ, 800 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, 2-സ്റ്റെപ്പ് ടെമ്പർഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്.
ആം മാലി-G57 MC2 GPU, 4GB / 6GB LPDDR4X റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ UI 8 -ൽ ആണ് പ്രവർത്തനം. ആറ് വർഷത്തെ OS അപ്‌ഗ്രേഡുകളും ആറ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് ഈ മോഡലിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
സാംസങ് ഗാലക്സി എഫ്70ഇ 5ജിയുടെ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. സെൽഫിക്കും മറ്റുമായി f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 3.5mm ഓഡിയോ ജാക്ക്, അണ്ടർ-പോർട്ടഡ് സ്പീക്കർ, IP54 റേറ്റിങ്,
ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA (12 5G ബാൻഡുകൾ), Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-സി പോർട്ട് എന്നിവയും ഇതിലുണ്ട്.
25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 6000mAh ബാറ്ററിയാണ് ഇതിലുള്ളത്. എന്നാൽ ബോക്സിൽ ചാർജർ ഉണ്ടാകില്ല. 167.4x 77.4 x 8.2mm വലിപ്പവും 199g ഭാരവും ഗാലക്സി എഫ്70e 5ജിക്ക് ഉണ്ട്. ഈ ഫോണിന്റെ പിൻ ഭാഗത്ത് പിൻഭാഗത്ത് തുകൽ പോലുള്ള ഫിനിഷ് നൽകിയിരിക്കുന്നു. സ്‌പോട്ട്‌ലൈറ്റ് ബ്ലൂ, ലൈംലൈറ്റ് ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.
സാംസങ് ഗാലക്സി F70e 5G യുടെ 4GB + 128GB മോഡലിന് 12,999 രൂപയും 6GB + 128GB മോഡലിന് 14,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ 11,999 രൂപ പ്രാരംഭ വിലയിൽ വാങ്ങാനാകും. ഫെബ്രുവരി 17 മുതൽ ആണ് വിൽപ്പന ആരംഭിക്കുക. സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട്, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഇത് വാങ്ങാനാകും.


Click it and Unblock the Notifications



