സാംസങ്ങിന്റെ ഏറ്റവും വിക്കൂടിയ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

By Bijesh
|

സാംസങ്ങ് അവരുടെ ഏറ്റവും വിലക്കൂടിയ സ്മാര്‍ട്‌ഫോണായ ഗാലക്‌സി ഗോള്‍ഡന്‍ ഫ് ളിപ് സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഇരട്ട ടച്ച് സ്‌ക്രീനുള്ള ഫോണിന് 51,900 രൂപയാണ് വില. ഇന്ത്യയില്‍ ലഭ്യമായ ഗാലക്‌സി സീരീസിലുള്‍പ്പെട്ട ഏറ്റവും വിലക്കൂടിയ ഫോണാണിത്.

 

മുന്‍പിലും പിന്നിലുമുള്ള ഇരട്ട ടച്ച് സ്‌ക്രീനിനു പുറമെ സ്വര്‍ണം കൊണ്ടുള്ള ഫിനിഷിംഗാണ് ഫോണിന്റെ പ്രത്യേകത. ഓഗസ്റ്റില്‍ ലോഞ്ച് ചെയ്ത ഫോണ്‍ സൗത് കൊറിയയില്‍ മാത്രമാണ് ഇറങ്ങിയിരുന്നത്.

സാംസങ്ങ് ഗാലക്‌സി സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം.

1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 1.5 ജി.ബി. റാം, മുന്‍പിലും ഉള്ളിലുമായി 3.7 ഇഞ്ച് സ്‌ക്രീന്‍, LED ഫഌഷോടു കുടിയ 8 എം.പി. പ്രൈമറി ക്യാമറ, 1.9 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോണില്‍ ആന്‍ഡ്രോയ്ഡ് 4.2 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ബാറ്ററി പവര്‍ 1820 mAh ആണ്.

16 ജി.ബി. ഇന്റേണല്‍ മെമ്മറി മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 64 ജി.ബി. വരെ വികസിപ്പിക്കാം. കണക്റ്റിവിറ്റിയുടെ കാര്യമെടുത്താല്‍ വൈ-ഫൈ, ജി.പി.എസ്, A-GPS, ബ്ലൂടൂത്ത് തുടങ്ങിയവയെല്ലാമുണ്ട്. ഇരട്ട സ്‌ക്രീനിനു പുറമെ T9 കീപാഡും ഫോണിനുണ്ട്.

ഫോണിന്റെ ചിത്രങ്ങള്‍ കാണുന്നതിനും കൂടുതല്‍ പ്രത്യേകതകള്‍ അറിയുന്നതിനും താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

സാംസങ്ങ് ഗാലക്‌സി ഗോള്‍ഡന്‍ ഫ് ളിപ്

സാംസങ്ങ് ഗാലക്‌സി ഗോള്‍ഡന്‍ ഫ് ളിപ്

പുറത്തും ഉള്ളിലുമായി 3.7 ഇഞ്ച് വലിപ്പമുള്ള ഇരട്ട ടച് സ്‌ക്രീനാണ് ഫ് ളിപ് ഫോണിനുള്ളത്. കൂടാതെ T7 ആല്‍ഫ ന്യൂമറിക്കല്‍ കീപാഡും ഉള്ളിലുണ്ട്. ഉള്‍ വശത്തെ സ്‌ക്രീനിനുള്ള ഹോം, ബാക്, ഓപ്ഷന്‍സ് എന്നീ ബട്ടനുകള്‍ കീപാഡിലാണ് ഉള്ളത്. പുറത്തെ ടച്ച് സ്‌ക്രീനില്‍ ഈ ബട്ടണുകള്‍ താഴ്ഭാഗത്താണ്.

 

സാംസങ്ങ് ഗാലക്‌സി ഗോള്‍ഡന്‍ ഫ് ളിപ്

സാംസങ്ങ് ഗാലക്‌സി ഗോള്‍ഡന്‍ ഫ് ളിപ്

1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസറും 1.5 ജി.ബി. റാമും ഫോണിനുണ്ട്.

 

സാംസങ്ങ് ഗാലക്‌സി ഗോള്‍ഡന്‍ ഫ് ളിപ്

സാംസങ്ങ് ഗാലക്‌സി ഗോള്‍ഡന്‍ ഫ് ളിപ്

ആന്‍ഡ്രോയ്ഡ് 4.2 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

 

സാംസങ്ങ് ഗാലക്‌സി ഗോള്‍ഡന്‍ ഫ് ളിപ്
 

സാംസങ്ങ് ഗാലക്‌സി ഗോള്‍ഡന്‍ ഫ് ളിപ്

ഇന്‍ബില്‍റ്റ് മെമ്മറി 16 ജി.ബിയാണ്. മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് ഇത് 64 ജി.ബി. വരെ വികസിപ്പിക്കാം. 1820 mAh ആണ് ബാറ്ററി.

 

സാംസങ്ങ് ഗാലക്‌സി ഗോള്‍ഡന്‍ ഫ് ളിപ്

സാംസങ്ങ് ഗാലക്‌സി ഗോള്‍ഡന്‍ ഫ് ളിപ്

ആപ്ലിക്കേഷന്‍ സെര്‍ച് വേഗത്തിലാക്കുന്നതിനായി ഐക്കണുകളും ഫോണ്ടും വലുതാക്കാന്‍ കഴിയുന്ന ഈസി മോഡ്, ഫ് ളിപ് ഫോണ്‍ തുറക്കാതെ തന്നെ കോളുകള്‍ എടുക്കാന്‍ കഴിയുന്ന ഹിഡന്‍ സ്പീക്കര്‍ എന്നിവ ഫോണിലുണ്ട്.

 

സാംസങ്ങിന്റെ ഏറ്റവും വിക്കൂടിയ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X