സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് 2 ലോഞ്ച് ചെയ്തു

Posted By:

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡിന്റെ പരിഷ്‌കരിച്ച പതിപ്പായ ഗാലക്‌സി ഗ്രാന്‍ഡ് 2 ഇന്ത്യയില്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. HD ഡിസ്‌പ്ലെയും ക്വാഡ്‌കോര്‍ പ്രൊസസറുമുള്ള ഫോണാണ് ഇത്. ഗ്രാലക്‌സി ഗ്രാന്‍ഡുമായി താരതമ്യം ചെയ്യുമ്പോള്‍ പുതുമകളേറെയുണ്ട് ഗ്രാന്‍ഡ് 2-ന്.

1280-720 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.25 ഇഞ്ച് TFT ഡിസ്‌പ്ലെ, 1.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1.5 ജി.ബി. റാം, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. വരെ മെമ്മറി വികസിപ്പിക്കാവുന്ന മെമ്മറി കാര്‍ഡ് സ്ലോട് എന്നിവയുമുണ്ട്. കൂടാതെ 2 ആപ്ലിക്കേഷനുകള്‍ ഒരേസമയം ഉപയോഗിക്കാന്‍ കഴിയുന്ന മള്‍ടി മീഡിയ വിന്‍ഡോ ഫീച്ചറും ഫോണിന്റെ പ്രത്യേകതയാണ്.

സാംസങ്ങ് സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യുന്ന ഫോണില്‍ 2600 mAh ബാറ്ററിയാണ്. 17 മണിക്കൂര്‍ ടോക്‌ടൈമും 10 മണിക്കൂര്‍ തുടര്‍ച്ചയായി മ്യൂസിക് പ്ലെയറും പ്രവര്‍ത്തിപ്പിക്കാം. LED ഫ് ളാഷ് സഹിതമുള്ള 8 എം.പി. ഓട്ടോ ഫോക്കസ് ക്യാമറയാണ് പിന്‍വശത്തുള്ളത്. 1080 പിക്‌സല്‍ ഫുള്‍ HD വീഡിയോ റെക്കോഡിംഗ് സാധ്യമാക്കുന്നതാണ് ക്യാമറ. മുന്‍ വശത്ത് 1.9 എം.പി. ക്യാമറയുമുണ്ട്.

ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. എന്നാല്‍ ആന്‍ഡ്രോയ്ട് 4.4 കിറ്റ്കാറ്റ് അപ്‌ഡേറ്റ് എന്നുമുതല്‍ ലഭ്യമാവുമെന്നതു സംബന്ധിച്ച് അറിയിപ്പൊന്നും കമ്പനി നല്‍കിയിട്ടില്ല.

ചാറ്റ് ഓണ്‍, സാംസങ്ങ് ഹബ്, എസ്. ഹെല്‍ത്, ഗ്രൂപ് പ്ലെ തുടങ്ങി നിരവധി ആപ്ലിക്കേഷനുകള്‍ ഇന്‍ബില്‍റ്റായുണ്ട്. വൈ-ഫൈ, ബ്ലുടൂത്ത്, യു.എസ്.ബി. എന്നിവ ഫോണ്‍ സപ്പോര്‍ട് ചെയ്യും.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കറുപ്പ്, വെള്ള നിറങ്ങളിലായിരിക്കും ഫോണ്‍ ലഭിക്കുക. എന്നാല്‍ ഫോണ്‍ എന്നാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുക എന്നോ വില എന്തായിരിക്കുമെന്നോ ഇതുവരെ അറിയിച്ചിട്ടില്ല. എങ്കിലും ഇടത്തരം ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്.

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് 2-ന്റെ ചിത്രങ്ങള്‍ കാണുന്നതിനും കൂടുതല്‍ പ്രത്യേകതകള്‍ അറിയുന്നതിനും താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് 2 ലോഞ്ച് ചെയ്തു

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot