സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് 2-വിനോട് മത്സരിക്കാന്‍ കരുത്തുള്ള 15 സ്മാര്‍ട്‌ഫോണുകള്‍

By Bijesh
|

നല്ലൊരു സ്മാര്‍ട്‌ഫോണ്‍ തെരഞ്ഞെടുക്കുക എന്നത് ഇന്ന് ഏറെ പ്രയാസമുള്ള കാര്യമാണ്. കാരണം പുതുമയുള്ള ഫീച്ചറുകളുമായി ദിവസവും നിരവധി സ്മാര്‍ട്‌ഫോണുകള്‍ വിപണിയില്‍ ഇറങ്ങുന്നുണ്ട്. ആ കൂട്ടത്തില്‍ ഏറ്റവും ഒടുവിലായി അവതരിക്കുന്ന സ്മാര്‍ട്‌ഫോണാണ് സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് 2. 22,499 രൂപ വിലയുള്ള ഇടത്തരം ശ്രേണിയില്‍ പെട്ട ഈ ഫോണിന് ഉപഭോക്താക്കളെ സ്വാധീനിക്കാനുള്ള എല്ലാ ഗുണങ്ങളും ഉണ്ട്.

 

എന്നാല്‍ ഗാലക്‌സി ഗ്രാന്‍ഡ് മാത്രമല്ല, അതേ ഗുണങ്ങളുള്ള, അതേ വിലയിലുള്ള വേറെയും ഫോണുകള്‍ വിപണിയില്‍ ലഭ്യമാണ്. ആ ഫോണുകള്‍ തീര്‍ച്ചയായും ഗാലക്‌സി ഗ്രാന്‍ഡ് 2-വിന് വെല്ലുവിളി ഉയര്‍ത്തുമെന്നതില്‍ തര്‍ക്കമില്ലതാനും. അതിലേക്കു പോകും മുമ്പ് ഗാലക്‌സി ഗ്രാന്‍ഡ് 2-വിന്റെ പ്രത്യേകതകള്‍ നോക്കാം

1280-720 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.25 ഇഞ്ച് TFT ഡിസ്‌പ്ലെ, 1.2 GHz ക്വാഡ് കോര്‍ പ്രൊസസര്‍, 1.5 ജി.ബി. റാം, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി കാര്‍ഡ് സ്ലോട് എന്നിവയാണ് ഹാര്‍ഡ്‌വെയര്‍ സംബന്ധിച്ച ഗുണങ്ങള്‍.

ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഫോണില്‍ LED ഫ് ളാഷ് സഹിതമുള്ള 8 എം.പി. പ്രൈമറി ക്യാമറ, 1.9 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുണ്ട്. ഇതിനു പുറമെ ചാറ്റ് ഓണ്‍, സാംസങ്ങ് ഹബ്, S ഹെല്‍ത്, ഗ്രൂപ് പ്ലേ, S ട്രാവല്‍സ്, S ട്രാന്‍സലേറ്റര്‍ തുടങ്ങി നിരവിധ ഇന്‍ബില്‍റ്റ് ആപ്ലിക്കേഷനുകളുമുണ്ട്.

ഗാലക്‌സി ഗ്രാന്‍ഡ് 2-വിന് പകരം വയ്ക്കാവുന്ന 10 സ്മാര്‍ട്‌ഫോണുകള്‍ ചുവടെ കൊടുക്കുന്നു.

{photo-feature}

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് 2; 15 എതിരാളികള്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X