സാംസംഗ് ഗാലക്‌സി അഡ്വാന്‍സ്ഡ് ഫോണ്‍ ഫിലിപൈന്‍സില്‍

Posted By:

സാംസംഗ് ഗാലക്‌സി അഡ്വാന്‍സ്ഡ് ഫോണ്‍ ഫിലിപൈന്‍സില്‍

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസംഗിന്റെ സ്ഥാനം ഉറപ്പിച്ചു കൊടുത്തത് സാംസംഗ് ഗാലക്‌സി സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍.  അതുകൊണ്ടുതന്നെ ഈ നിരയിലേക്ക് ഇനിയും കൂടുതല്‍ ഹാന്‍ഡ്‌സെറ്റുകള്‍ കൊണ്ടു വരാന്‍ സാംസംഗിന് ഉത്സാഹം കൂടും.  സാംസംഗ് ഗാലക്‌സി എസ്III നിര്‍മ്മാണം തുടങ്ങിക്കഴിഞ്ഞു എന്നാണ് പുതിയ  അഭ്യൂഹം.

ഐഫോണ്‍ കില്ലര്‍ എന്നാണത്രെ സാംസംഗ് ഗാലക്‌സി എസ്IIIന്റെ ഇരട്ടപ്പേര്.  എന്നാല്‍ ഇതിനിടയില്‍ ഗാലക്‌സി സീരീസിലേക്ക് ഒരു പുതിയ ഹാന്‍ഡ്‌സെറ്റ് ഫിലിപൈന്‍സില്‍ ഇറങ്ങിക്കഴിഞ്ഞു.  ഗാലക്‌സി എസ് അഡ്വാന്‍സ്ഡ് എന്നാണ് ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ പേര്.

ആദ്യം സാംസംഗ് ഗാലക്‌സി ജിടി-19070 എന്നു പേരിട്ടിരുന്ന ഈ ഫോണ്‍ ചൈനയില്‍ ഇറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.  ഫിലിപൈന്‍സിനു പുറമെ ഒന്നുരണ്ടു വിപണികളില്‍ കൂടി ഈ ഹാന്‍ഡ്‌സെറ്റ് ഇറങ്ങും എന്നാണ് റിപ്പോര്‍ട്ട്.

ഫീച്ചറുകള്‍:

 • 4.0 ഇഞ്ച് സൂപ്പര്‍ ഡബ്ല്യുവിജിഎ ടച്ച് സ്‌ക്രീന്‍ (എഎംഒഎല്‍ഇഡി)

 • 480 x 800 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

 • 2592 x 1944 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • ഓട്ടോ ഫോക്കസ്

 • വീഡിയോ റെക്കോര്‍ഡിംഗ്

 • 6 ജിബി ഇന്റേണല്‍ മെമ്മറി

 • 3ജി, വയര്‍ലെസ് ലാന്‍ കണക്റ്റിവിറ്റി

 • ജിഎസ്എം ഫോണ്‍

 • എച്ച്എസ്ഡിപിഎ 3ജി നെറ്റ് വര്‍ക്ക്

 • 3.5 എംഎം ഓഡിയോ ജാക്ക്

 • 1,500 mAh ലിഥിയം അയണ്‍ ബാറ്ററി

 • ആന്‍ഡ്രോയിഡ് വി2.3.6 ഓപറേറ്റിംഗ് സിസ്റ്റം

 • 1 ജിഗാഹെര്‍ഡ്‌സ് നൊവോതോര്‍ ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍
ഏറെക്കുറെ സാംസംഗ് ഗാലക്‌സി ആര്‍ ഹാന്‍ഡ്‌സെറ്റുമായി സാമ്യമുണ്ട് സാംസംഗ്ാ ഗാലക്‌സി എസ് അഡ്വാന്‍സ്ഡ് ഫോണിന്.  സ്‌പെസിഫിക്കേഷനുകളുടെ കാര്യത്തിലാണ് ഈ സമാനത.  1 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ നൊവോതോര്‍ യു8500 പ്രോസസ്സര്‍, 6 ജിബി മെമ്മറി എന്നിവയുടെ സപ്പോര്‍ട്ടുണ്ടിതിന്.  എന്നാല്‍ റാം, റോം എന്നിവയെ കുറിച്ചൊന്നും അറിവായിട്ടില്ല.

3.5 എംഎം ജാക്ക്, മൈക്രോയുഎസ്ബി 2.0 പോര്‍ട്ട് എന്നിവ ലഭ്യമായ ചിത്രങ്ങളില്‍ വ്യക്തമായി കാണാം.  720പിക്‌സല്‍ വീഡിയോ റെക്കോര്‍ഡിംഗ് സംവിധാനമുള്ള 5 മെഗാപിക്‌സല്‍ ക്യാമറയുണ്ടാകും എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

സെക്കന്ററി ക്യാമറയുണ്ടെങ്കിലും അതിനെ കുറിച്ച് കൂടുതലൊന്നും ഇപ്പോള്‍ ലഭ്യമല്ല.  ആന്‍ഡ്രോയിഡ് വി2.3.6 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് സാംസംഗ് ഗാലക്‌സി എസ് അഡ്വാന്‍സ്ഡ് പ്രവര്‍ത്തിക്കുന്നത്.

ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഈ ഹാന്‍ഡ്‌സെറ്റ് അവതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  25,000 രൂപയോളം ആണ് ഈ സ്മാര്‍ട്ട്‌ഫോണിന് പ്രതീക്ഷിക്കപ്പെടുന്ന വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot